Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ കോണ്‍ഗ്രസ് പിടിക്കാന്‍ ഗുലാം നബിയുടെ നീക്കം, 9 പ്രമുഖര്‍ രാജിവെച്ചു, സോണിയക്ക് സമ്മര്‍ദം

ദില്ലി: കശ്മീര്‍ കോണ്‍ഗ്രസ് പിടിക്കാന്‍ വന്‍ സമ്മര്‍ദ തന്ത്രവുമായി ഗുലാം നബി ആസാദ്. അദ്ദേഹവുമായി അടുപ്പമുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ രാജിവെച്ചിരിക്കുകയാണ്. മുന്‍ മന്ത്രിമാരും എംഎല്‍എമാരുമൊക്കെയാണ് രാജിവെച്ചിരിക്കുന്നത്. ജിഎം സരൂരി, വികാര്‍ റസൂല്‍ വാനി, ജുഗല്‍ കിഷോര്‍ ശര്‍മ, മനോഹര്‍ ലാല്‍ ശര്‍മ, നരേഷ് ഗുപ്ത, ഗുലാം നബി മോംഗ, സുഭാഷ് ഗുപ്ത, ആമിന്‍ ഭട്ട്, അന്‍വര്‍ ഭട്ട് എന്നിവര്‍ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കും കശ്മീരിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രജനി പാട്ടീലിനും ഇവര്‍ രാജിക്കത്ത് കൈമാറി. കശ്മീര്‍ കോണ്‍ഗ്രസിലേക്ക് ഗുലാം നബിയുടെ മടക്കത്തെ തുടര്‍ന്നാണ് ഈ നീക്കങ്ങള്‍ ഉടലെടുത്തത്.

1

ഹൈക്കമാന്‍ഡുമായി ഇടഞ്ഞാണ് ജി23യുടെ ഭാഗമായി ഗുലാം നബി മാറിയത്. ഇതിന് ശേഷം പല ഘട്ടങ്ങളിലായി ഇവര്‍ യോഗം ചേര്‍ന്നു. ദേശീയ രാഷ്ട്രീയത്തില്‍ ആസാദിനുള്ള പ്രസക്തി നഷ്ടപ്പെട്ട് തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഗുലാം നബി. വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇപ്പോഴുള്ള നേതൃത്വത്തെ മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ ആണ്. അദ്ദേഹത്തെ മാറ്റണമെന്ന് സീനിയര്‍ നേതാക്കള്‍ക്ക് അടക്കം ആവശ്യമുണ്ട്. ഇതിന് വേണ്ടിയുള്ള സമ്മര്‍ദ തന്ത്രമാണ് ഗുലാം നബിയുടെ നേതൃത്വത്തില്‍ നടത്തുന്നത്.

ഗുലാം മിര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ പല നേതാക്കളും അതൃപ്തിയിലാണ്. ഇനിയും രാജി ഉണ്ടായേക്കാം. ഗുലാം അഹമ്മദും മകനും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും വന്‍ പരാജയപ്പെട്ടിരുന്നു. എന്നിട്ടും അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിലെ ഒരാളും അംഗീകരിക്കുന്നില്ല. നൂറു കണക്കിന് നേതാക്കളാണ് ഗുലാം മിറിന്റെ കാലത്ത് കശ്മീര്‍ കോണ്‍ഗ്രസ് വിട്ടതെന്ന് നേതാക്കള്‍ പറയുന്നു. കശ്മീരില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവാനുള്ള കാരണവും മിറിന്റെ നേതൃത്വമായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി നേതൃത്വം മാറണമെന്ന് പറയുന്നു. ഹൈക്കമാന്‍ഡ് അത് ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വികാര്‍ റസൂല്‍ വാനി പറഞ്ഞു.

അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് ഗുലാം നബി ലക്ഷ്യമിടുന്നത്. അദ്ദേഹവുമായി അടുപ്പമുള്ള സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനും ആസാദ് ലക്ഷ്യമിടുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്തുമാണ് ഗുലാം നബി കശ്മീരില്‍ ക്യാമ്പ് ചെയ്യുന്നത്. ഇത് അപ്രതീക്ഷിതമായി വന്‍ പിന്തുണയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. നാഷണല്‍ കോണ്‍ഫറന്‍സുമായി അടക്കമുള്ള സഖ്യം ശക്തമാക്കാനും കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനും ഈ നീക്കം സഹായിക്കും. ദില്ലി രാഷ്ട്രീയം വിടാനില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+