Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് പിന്നാലെ രാജിവെച്ചവര്‍ ഒഴിഞ്ഞുപോകില്ല....കോണ്‍ഗ്രസില്‍ മാറ്റമില്ലാതെ സ്ഥാനങ്ങള്‍!!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞിരുന്നു. രാഹുലിന് ഐക്യദാര്‍ഢ്യമറിയിച്ച് നിരവധി നേതാക്കള്‍ സ്ഥാനമൊഴിഞ്ഞെന്ന് പിന്നാലെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇവരൊന്നും സ്ഥാനമൊഴിയില്ലെന്നാണ് വ്യക്തമാകുന്നത്. തങ്ങള്‍ വെറും പിന്തുണ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ജോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ പറയുന്നു.

ഇതോടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അമ്പരപ്പിലാണ്. രാജിവെച്ചവരുടെ ഒഴിവിലേക്ക് പകരമെത്തുമെന്ന് കരുതിയവരാണ് കൂടുതല്‍ നിരാശയിലേക്ക് വീണിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ തന്നെ നടത്താനിരിക്കുന്ന സാഹചര്യത്തില്‍ ഈ നേതാക്കള്‍ ഒഴിഞ്ഞുപോകാത്തത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. അതോടൊപ്പം രാഹുല്‍ ക്യാമ്പ് പാര്‍ട്ടിയില്‍ സജീവമായിരിക്കുകയാണെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.

രാഹുലിനെ ചതിച്ചതോ?

രാഹുലിനെ ചതിച്ചതോ?

രാഹുലിനെ പിന്തുണച്ച് രാജിവെച്ചവര്‍ അദ്ദേഹത്തെ വഞ്ചിച്ചോ എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. തങ്ങള്‍ ഓഫീസ് ഒഴിയാന്‍ തയ്യാറല്ലെന്നും ഇവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. അതേസമയം പാര്‍ട്ടി തങ്ങളുടെ രാജി സ്വീകരിക്കാത്തത് കൊണ്ടാണ് ഒഴിയാത്തതെന്നും ഇവര്‍ വിശദീകരിക്കുന്നു. ഇവര്‍ പറയുന്നതില്‍ കാരണമുണ്ടെന്നാണ് സൂചന. നേതൃത്വം ഇവരോട് രാജി വെക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം ഇക്കാര്യം സോണിയാ ഗ്രൂപ്പിലെ പ്രമുഖര്‍ അറിഞ്ഞിട്ടില്ല.

കെസിയുടെ ഇടപെടല്‍

കെസിയുടെ ഇടപെടല്‍

രാഹുല്‍ ഗ്രൂപ്പിന്റെ അമരക്കാരനാണ് കെസി വേണുഗോപാല്‍. അദ്ദേഹത്തിന്റെ ഇടപെടല്‍ ഇതില്‍ നിര്‍ണായകമായെന്ന് സൂചനയുണ്ട്. ഇത്രയും കൂടുതല്‍ നേതാക്കള്‍ സ്ഥാനമൊഴിഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തനം താളം തെറ്റും. അത് സംസ്ഥാന തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. രാജി പ്രഖ്യാപിച്ച നേതാക്കള്‍ക്ക് വേണുഗോപാലില്‍ നിന്ന് പ്രത്യേകം നിര്‍ദേശം ലഭിച്ചിട്ടില്ല. സംഘടനാ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.

കാരണം ഇതാണ്

കാരണം ഇതാണ്

രാഹുലിനെ പിന്തുണയ്ക്കുക മാത്രമാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് രാജി പ്രഖ്യാപിച്ച നേതാക്കള്‍ പറയുന്നു. അല്ലാതെ സ്ഥാനമൊഴിയണമെന്ന ആഗ്രഹം ഇതിലില്ലെന്നും ഇവര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ജോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ പറയുന്നു. ഇവര്‍ നേരത്തെ രാഹുലിന്റെ രാജി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പക്ഷേ രാഹുല്‍ തയ്യാറായില്ല. ഇവരോട് തുടരാന്‍ രാഹുലാണ് നിര്‍ദേശിച്ചത്.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

രാഹുല്‍ ക്യാമ്പ് ദുര്‍ബലമാകരുതെന്ന നിര്‍ദേശമാണ് യുവനേതാക്കളുടെ നീക്കത്തിന് പിന്നില്‍. പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കാനുള്ള ചുമതല രാഹുലിനാണ് ഉള്ളത്. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം മാറ്റങ്ങള്‍ വന്നില്ലെങ്കിലും, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാരെ രാഹുല്‍ തീരുമാനിക്കും. അതേസമയം കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെങ്കില്‍ ഭരണം മറ്റ് പാര്‍ട്ടികളെ ഏല്‍പ്പിക്കാമെന്ന ഓഫറും രാഹുല്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇത് കൂടുതല്‍ സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാവുന്നുവെന്നും സൂചനയാണ്.

തോല്‍വിയുടെ ഉത്തരവാദികള്‍

തോല്‍വിയുടെ ഉത്തരവാദികള്‍

കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണക്കാരുണ്ടെന്നാണ് രാഹുല്‍ കുറ്റപ്പെടുത്തിയത്. ഇത് പ്രമുഖരെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കുമെന്ന സൂചനയാണ്. കര്‍ണാടകത്തില്‍ സിദ്ധരാമയ്യ തുടരുമോ എന്ന് വ്യക്തമല്ല. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇത് ശക്തമായിരുന്നു. കമല്‍നാഥ്, അശോക് ഗെലോട്ട് എന്നിവരെ നിര്‍ണായക പദവികളില്‍ നിന്ന് നീക്കും. ഇതിനാണ് രാഹുല്‍ സംഘടനാ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്.

ദീപക് ബാബറിയ മുതല്‍ സിന്ധ്യ വരെ

ദീപക് ബാബറിയ മുതല്‍ സിന്ധ്യ വരെ

ദീപക് ബാബറിയ മുതല്‍ ജോതിരാദിത്യ സിന്ധ്യ വരെ തല്‍സ്ഥാനങ്ങളില്‍ തുടരുകയാണ്. സിന്ധ്യ ഇപ്പോഴും യുപി ജനറല്‍ സെക്രട്ടറിയാണ്. സോണിയാ ഗാന്ധി തന്നോട് രാജി വെക്കേണ്ടെന്നും, തുടരാനും ആവശ്യപ്പെട്ടെന്ന് ദീപക് ബാബറിയ പറയുന്നു. മധ്യപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. വിവേക് തന്‍ഹ, നാനാ പടോലെ, ഹരീഷ് റാവത്ത്, രാജ് ബബ്ബാര്‍, രാജേഷ് ലിലോത്തിയ, വീരേന്ദ്ര റാത്തോര്‍, പ്രകാശ് ജോഷി അനില്‍ ചൗധരി, രാജേഷ് ധമാനി, മിലിന്ദ് ദേവ്‌റ, എന്നിവരും തുടരും.

കോണ്‍ഗ്രസില്‍ മാറ്റമില്ല

കോണ്‍ഗ്രസില്‍ മാറ്റമില്ല

കോണ്‍ഗ്രസില്‍ മാറ്റമുണ്ടാകില്ലെന്ന് സോണിയയും വ്യക്തമാക്കുന്നു. ഇത് പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുമെന്നാണ് ഭയം. അതേസമയം അവസാന അവസരമായി സംസ്ഥാന തിരഞ്ഞെടുപ്പിന് കാണണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും സംസ്ഥാനത്ത് വിജയിച്ചാല്‍, കോണ്‍ഗ്രസിനെ അത് ശക്തിപ്പെടുത്തും. അതേസമയം സോണിയ വന്നതോടെ ശക്തമാകുമെന്ന് കരുതിയ സീനിയര്‍ ക്യാമ്പ് തല്‍ക്കാലത്തേക്ക് ദുര്‍ബലമായിരിക്കുകയാണ്. കര്‍ണാടകത്തില്‍ സിദ്ധരാമയ്യക്കാണ് ഇത് ഏറ്റവും ആശ്വാസമാകുക. അദ്ദേഹത്തെ മാറ്റാന്‍ സീനിയര്‍ നേതാക്കള്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+