Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ ഇടതുപക്ഷം തിരിച്ചുവരുന്നു, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ച് സുജന്‍ ചക്രവര്‍ത്തി

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം തിരിച്ചുവരികയാണെന്ന് സീനിയര്‍ നേതാവ് സുജന്‍ ചക്രവര്‍ത്തി. ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ചാണ് ചക്രവര്‍ത്തിയുടെ പരാമര്‍ശം. ഇടതുസഖ്യം ഒരു മുനിസിപ്പാലിറ്റി ഭരണം പിടിച്ചിരിക്കുകയാണ്. 107 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ബംഗാളിലുള്ളത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമത്വം നടന്നിരുന്നു. എന്നിട്ടും ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായെന്ന് സുജന്‍ ചക്രവര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. ഇത് ഇടതുപക്ഷം ബംഗാളില്‍ തിരിച്ചുവരുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബംഗാളില്‍ ബിജെപിയുടെ വോട്ട് ശതമാനം ഇടിഞ്ഞ് വരികയാണെന്ന് സുജന്‍ പറയുന്നു.

1

2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ വന്‍ നേട്ടമായിരുന്നു ബിജെപി ഉണ്ടാക്കിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇത് കുറഞ്ഞുവരുന്നതാണ് കാണുന്നത്. ഇടതുപാര്‍ട്ടികള്‍ ബംഗാളിലെ തിരഞ്ഞെടുപ്പില്‍ അപ്രസക്തമായിരുന്നു. എന്നാല്‍ പഴയ പ്രതാപം ഇടതുപക്ഷം തിരിച്ചുപിടിച്ച് കൊണ്ടിരിക്കുകയാണെന്ന് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. അതേസമയം നിയമസഭയിലോ പാര്‍ലമെന്റിലോ ബംഗാളിലെ ഇടതുപക്ഷ അംഗങ്ങള്‍ ആരുമില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഖ്യമുണ്ടാക്കിയെങ്കിലും വന്‍ പരാജയമാണ് നേരിട്ടത്. മമത തരംഗത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും വട്ടപൂജ്യമായി. ഇതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ കഴിഞ്ഞ രണ്ട് പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇടതുസഖ്യം നാദിയ ജില്ലയിലെ താഹിര്‍പൂര്‍ മുനിസിപ്പാലിറ്റിയിലാണ് വിജയിച്ചത്. നൂറിലധികം തദ്ദേശ സ്ഥാപനങ്ങളില്‍ വിജയിച്ചത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. അതേസമയം ബിജെപിക്ക് ഒരു മുനിസിപ്പാലിറ്റിയിലും വിജയിക്കാനായില്ല. സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ കടുത്ത കൃത്രിമത്വങ്ങളാണ് നടന്നത്. അത് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും ഇടതുപക്ഷത്തിന് തിരിച്ചുവരാന്‍ സാധിച്ചെന്നും ചക്രവര്‍ത്തി പറഞ്ഞു. മികച്ച വോട്ട് ശതമാനം തന്നെ ഇടതുപക്ഷത്തിന് കിട്ടിയെന്നും സുജന്‍ ചക്രവര്‍ത്തി അവകാശപ്പെട്ടു. ഫെബ്രുവരി 27നാണ് ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നത്. പലയിടത്തും ആളുകള്‍ ബൂത്തിലെത്തുന്നതിന് മുമ്പ് വോട്ട് രേഖപ്പെടുത്തിയ പോയ സംഭവങ്ങള്‍ ഉണ്ടെന്നും ചക്രവര്‍ത്തി വ്യക്തമാക്കി.

കമര്‍ഹട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്കും നോര്‍ത്ത് ഡംഡമില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ മകള്‍ക്കും സ്വന്തം വോട്ടുകള്‍ രേഖപ്പെടുത്താന്‍ സാധിച്ചില്ല. ഇവര്‍ ബൂത്തിലെത്തും മുമ്പ് മറ്റുള്ളവര്‍ വോട്ട് ചെയ്തിരുന്നു. കൃത്രിമ വോട്ടെടുപ്പിന് കൂട്ടുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസാണ്. ജനങ്ങളിലുള്ള വിശ്വാസം തൃണമൂലിന് നഷ്ടമാവുകയാണ്. കാരണം അവര്‍ ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+