ഇതിഹാസ സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു, അന്ത്യം 90ാം വയസ്സില്‍!!
മുംബൈ: ഇതിഹാസ സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു. സംഗീത ലോകത്തിന് തീരാനഷ്ടമാണ് ഈ വിയോഗം. അദ്ദേഹത്തിന് 90 വയസ്സായി. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രതിഭയും പത്മശ്രീ ജേതാവുമായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മരുമകള്‍ നമ്രത ഗുപ്ത ഖാനാണ് മരണ വിവരം അറിയിച്ചത്. ഉച്ചയ്ക്ക് 12.37ന് ആണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് നമ്രത പറഞ്ഞു.

ഇന്ന് രാവിലെ അദ്ദേഹം സുഖമായിരിക്കുകയായിരുന്നു. വീട്ടില്‍ അദ്ദേഹത്തെ പരിചരിക്കാന്‍ 24 മണിക്കൂറും ഒരു നഴ്സ് ഉണ്ടാവും. ഇന്ന് മസാജിനിടെ അദ്ദേഹം ഛര്‍ദിച്ചിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ എത്തി. അദ്ദേഹത്തിന്റെ കണ്ണുകള്‍ അടഞ്ഞിരുന്നു. ശ്വാസോച്ഛ്വാസം വളരെ പതുക്കെയായിരുന്നു. ഡോക്ടര്‍മാരെ ഞാന്‍ വിളിച്ചു. പക്ഷേ അവര്‍ വരുമ്പോഴേക്ക് അദ്ദേഹം മരിച്ചിരുന്നുവെന്ന് നമ്രത ഖാന് പറഞ്ഞു. പത്മഭൂഷണ്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മവിഭൂഷണ്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
യുപിയിലെ ബദായൂനില്‍ സംഗീത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംഗീത ലോകത്തെ നിരവധി പേര് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഉസ്താദ് ഗുലാം മുസ്തഫ ഖാന് സാഹിബ് നമ്മെ വിട്ട് പോയിരിക്കുന്നു എന്ന ദു:ഖകരമായ വാര്‍ത്തയാണ് എനിക്ക് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ശരിക്കും ഇതെന്നെ വിഷമത്തിലാക്കുന്നു. നല്ലൊരു ഗായകന് മാത്രല്ല, നല്ലൊരു മനുഷ്യന് കൂടിയായിരുന്നു അദ്ദേഹമെന്ന് ലതാ മങ്കേഷ്കര്‍ കുറിച്ചു. ഞാനും എന്റെ ബന്ധുവും ആലാപനം പഠിച്ചത് മുസ്തഫ ഖാനില്‍ നിന്നാണെന്നും ലതാ മതേഷ്കര് പറഞ്ഞു.
മറ്റൊരു നഷ്ടം കൂടി എന്നാണ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി കുറിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും ദദ്ലാനി പറഞ്ഞു. അധ്യാപകരില്‍ ഏറ്റവും മികച്ചത് എന്നാണ് എആര്‍ റഹ്മാന് കുറിച്ചത്. അംജദ് അലി ഖാനും അനുശോചനം അറിയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സംഗീതജ്ഞന്മാരില് ഒരാളെയാണ് നഷ്ടമായത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇതിഹാസ സംഗീതം എക്കാലവും ജീവിക്കുമെന്ന് അംജദ് അലി ഖാന് ട്വീറ്റ് കുറിച്ചു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications