കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സര്‍ക്കാര്‍ താനാണെന്ന് ഗവര്‍ണര്‍; അപ്പോള്‍ കെജ്‌രിവാളോ?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുങ്ങും തമ്മിലുള്ള അധികാര തര്‍ക്കും ഒരിടവേളയ്ക്കുശേഷം വീണ്ടും സജീവമാകുന്നു. ഇന്ത്യന്‍ ഭരണഘടനപ്രകാരം ദില്ലിയിലെ സര്‍ക്കാര്‍ താനാണെന്ന് ഗവര്‍ണര്‍ അവകാശപ്പെട്ടു. ഭരണഘടനയിലെ 239ാം ആര്‍ട്ടിക്കിള്‍ പ്രകാരം പ്രസിഡന്റാണ് ഗവര്‍ണരെ തെരഞ്ഞെടുക്കുന്നത്. അധികാരം കയ്യാളുന്നത് ആര്‍ട്ടിക്കിള്‍ 239എഎ പ്രകാരമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ദില്ലി സര്‍ക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയോ, പുതുതായി നിയമിക്കുകയോ ചെയ്തപ്പോഴെല്ലാം ഗവര്‍ണര്‍ ഇടപെട്ടുകൊണ്ടാണ് ദില്ലിയിലെ അധികാരത്തര്‍ക്കം തുടങ്ങുന്നത്. ഇത് സര്‍ക്കാരില്‍ ഉള്ള കടന്നുകയറ്റമാണെന്നും അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നിലപാട്. ഇക്കാര്യത്തില്‍ കോടതിയില്‍ കേസ് നടക്കുകയുമാണ്.

najeeb-jung3

ഇതിനിടയില്‍, ആം ആം ആദ്മി നേതാവിന്റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സ്വാതി മാലിവാലിനെ ദില്ലി വനിതാ കമ്മീഷണര്‍ സ്ഥാനത്തേയ്ക്ക് നിയമിച്ചത് ഗവര്‍ണര്‍ റദ്ദാക്കിയതാണ് തര്‍ക്കം വീണ്ടും ഉയര്‍ന്നുവരാന്‍ ഇടയാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്വാതിയുടെ നിയമനം റദ്ദാക്കിയതെന്നാണ് ആപ്പിന്റെ ആരോപണം.

സ്വാതിക്ക് പ്രസ്തുത സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന് മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും ബിജെപിയും തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, ഇവരുടെ എതിര്‍പ്പ് മറികടന്ന് തിങ്കളാഴ്ച സ്വാതി സ്ഥാനമേല്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവും ഗവര്‍ണര്‍ പുറത്തിറക്കി. വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിയമിക്കാന്‍ തന്റെ അനുവാദം ചോദിച്ചില്ലെന്ന കാരണം കാട്ടിയാണ് നിയനം റദ്ദാക്കിയത്.

English summary
Lieutenant Governor Claims He's Delhi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X