ലിപ് ലോക്ക് മത്സരവുമായി കോളേജ് വിദ്യാര്‍ത്ഥികള്‍; വൈറലായി വീഡിയോ, ഒടുവില്‍ സംഭവിച്ചത്
ദക്ഷിണ കന്നഡ: കര്‍ണാടകയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ വസതിയില്‍ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ലിപ് ലോക്കിംഗില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്താ ഒരു ലുക്ക്.. മാന്‍വി.. ചിത്രങ്ങള്‍ പൊളിച്ചു; വൈറല്‍, അടിപൊളിയെന്ന് ആരാധകര്‍

മുറിയിലുള്ളവര്‍ അവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു കോളേജ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചുംബിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ലിപ് ലോക്ക് മത്സരം സംഘടിപ്പിതാണെന്നാണ് പൊലീസ് പറയുന്നത്. യൂണിഫോമിലുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ പരസ്പരം വെല്ലുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

കര്‍ണാടകയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥികളാണിതെന്നാണ് വിവരം. എന്നാല്‍ ഏത് കോളേജാണെന്ന് വ്യക്തമായിട്ടില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രക്ഷിതാക്കളുടെ ഒരു വിഭാഗം ഞെട്ടലിലാണ്. കുട്ടികളുടെ ഈ വീഡിയോ അവര്‍ ഭയത്തോടെയാണ് നോക്കിക്കാണുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് പൊലീസ് ഒരു വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളിലൊരാള്‍ വീഡിയോ പകര്‍ത്തുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതായും വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് കഴിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ, മുറിയില്‍ നടന്ന ലിപ്ലോക്ക് ചലഞ്ചുമായി ബന്ധപ്പെട്ട വീഡിയോ എങ്ങനെ പുറത്തുവന്നു എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ലിപ്ലോക്ക് ചലഞ്ച് നടന്ന സ്ഥലത്തുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരിക്കാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും അതിനുശേഷം മാത്രമാണ് വീഡിയോ അതിവേഗം പ്രചരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഈ സംഭവം കര്‍ണാടകയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് വിദ്യാര്‍ത്ഥികളുടെ ഈ വീഡിയോയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയയലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications