ഹോട്ട്സ്പോട്ട് അല്ലാത്ത ഗ്രാമങ്ങളിലെ കടകള്‍ തുറക്കാം: ഇളവുകളില്‍ വിശദീകരണവുമായി കേന്ദ്രം
ദില്ലി: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് ഇളവ് ബാധകം. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. എന്നാല്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമെ പാടുള്ളുവെന്ന കര്‍ശന ഉപാധിയും സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നു. അതേസമയം ഷോപ്പിംഗ് മാളുകൾക്കും വൻകിട മാർക്കറ്റുകൾക്കും അനുമതി ഇല്ല.
സാമൂഹിക അകലം പാലിക്കുക എന്ന നിർദേശം കർശനമായി പാലിച്ചു മാത്രമേ കടകൾ തുറക്കാവൂ എന്നു കേന്ദ്ര ഉത്തരവ് വ്യക്തമാക്കുന്നു.
കേന്ദ്രത്തിന്‍റെ വിജ്ഞാപനം അതേപടി നടപ്പാക്കുമെന്നും കേരളത്തിലെ പഞ്ചായത്തുകളിലും കൂടുതൽ കടകൾ ഇന്ന് മുതൽ തുറക്കാമെന്നും സംസ്ഥാന പൊതുഭരണ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങിയത്.
നഗരസഭാ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ട് നില്‍ക്കുന്ന കടകളും താമസ കേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള കടകളും തുറക്കാമെന്നും കേന്ദ്രം വിശദീകരിച്ചു.

നിലവിലെ ലോക്ക് ഡൗണ്‍ പരിധിയായ മെയ് മൂന്നിന് ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന എന്ന സൂചന നല്‍കുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്. ഗ്രാമപ്രദേശങ്ങളിലെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയ തീരുമാനം ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമായിരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്‍റെ കൂടി തീരുമാനം വ്യക്തമാക്കിയ ശേഷം മാത്രമെ ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ജനങ്ങള്‍ പോകാവു എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Recommended Video
അതേസമയം, ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 23000 കടന്നു. ഇന്നലെ മാത്രം 1752 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 723 ആയി. ഏറ്റവും കൂടുതല്‍ വൈറസ് ബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 6,430 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 283 ഉം ആയിട്ടുണ്ട്. ഗുജറാത്തില്‍ 2624 ഉം ദില്ലിയില്‍ 2376 ഉം രാജസ്ഥാനില്‍ 1964 ഉം രോഗബാധിതരുണ്ട്. മഹരാഷ്ട്ര കഴിഞ്ഞാല്‍ മരണ സംഖ്യ നൂറ് കടന്ന ഏക സംസ്ഥാന ഗുജറാത്താണ്-112.
കൊറോണ വൈറസ്: അമേരിക്കയിൽ മരിച്ച് വീണത് അരലക്ഷം പേർ, ഭീതി തുടരുന്നു, ദിനംപ്രതി മരിക്കുന്നത് 2000












Click it and Unblock the Notifications