ബക്രീദിന് ഇളവ്: കേരളത്തോട് വിശദീകരണം തേടി സുപ്രീംകോടതി, മറുപടി ഇന്ന് തന്നെ നല്‍കണം
ദില്ലി: വലിയ പെരുന്നാള്‍ പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇളവ് നല്‍കിയ സംഭവത്തില്‍ കേരള സര്‍ക്കാറിനോട് വിശദീകരണം തേടി സുപ്രീം കോടതി. ഇളവ് നല്‍കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ഇന്ന് തന്നെ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. വലിയ പെരുന്നാള്‍ പ്രമാണിച്ച് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പികെഡി നമ്പ്യാര്‍ എന്ന് ദില്ലി മലയായി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീകോടതിയുടെ ഇടപെടല്‍.
.2 ശതമാനം മാത്രമുള്ള ഉത്തര്‍പ്രദേശില്‍ കാവടിയാത്ര സുപ്രീംകോടതി തടഞ്ഞ സാഹചര്യം നിലനില്‍ക്കേയാണ് കേരളത്തില്‍ വലിയ പെരുന്നാളിന് മൂന്ന് ദിവസത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടിപിആര്‍ നമ്പ്യാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിങ് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇതുവരെ ടിപിആര്‍ 10 ശതമാനത്തിന് താഴെയായിട്ടില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. എന്നിട്ടും വലിയ പെരുന്നാളിനായി മൂന്ന് ദിവസം ഇളവുകള്‍ അനുവദിച്ചിരിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അതേസമയം, വലിയ പെരുന്നാല്‍ പ്രമാണിച്ച് വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് നേരത്തെ തന്നെ കടകൾ തുറക്കാൻ അനുമതി നൽകിയിരുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ പ്രമാണിച്ച് വലിയ തോതില്‍ ഇളവുകള്‍ നല്‍കി എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ് കോടതിയിൽ വ്യക്തമാക്കി.
ചില മേഖലകളില്‍ കൂടി കടകള്‍ തുറക്കാനുള്ള അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ലോക്ക് ഡൗണ്‍ ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നുണ്ട്. അതില്‍ യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടർന്നാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചത്. നാളെ ഒന്നാമത്തെ കേസായി ഹര്‍ജി വീണ്ടും പരിഗണിക്കും.
Recommended Video
ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications