കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ; ജോലി സ്ഥലങ്ങൾക്കുള്ള വിശദമായ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ലോക്ക് ഡൗൺ നാലാം ഘട്ടം പ്രഖ്യാപിച്ചതോടെ ജോലിസ്ഥലങ്ങൾക്കായി കേന്ദ്രസർക്കാർ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കൃത്യമായി ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ എല്ലാ ജീവനക്കാരും കർശനമായി പാലിക്കണം. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ഇങ്ങനെ

ഒരു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം, മാസ്കുകൾ നിർബന്ധമായും ധരിക്കണം, സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകികൊണ്ടിരിക്കണം, പനി പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ ഓഫീസിൽ വരരുത്, ശ്വസന മര്യാദകൾ കർശനമായി പാലിക്കണം,കൊവിഡ് സംശയം ഉയർന്നാൽ ഉടൻ തന്നെ ഓഫീസ് അധികൃതരെ വിവരം അറിയിക്കണം, കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർ വർക്ക് ഫ്രം ഹോം തുടരണം.

g-employees-157

ഓഫീസിൽ ജീവനക്കാർക്ക് ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ മാറ്റി നിർത്തണം. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം. ഹെൽപ് ലൈൻ നമ്പറായ 1075 ൽ അറിയിക്കണം. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കണം.

ഒന്നോ രണ്ടോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ 48 മണിക്കൂറിനുള്ളിൽ രോഗി സന്ദർശിച്ച സ്ഥലങ്ങളിൽ / പ്രദേശങ്ങളിൽ അണുനാശിനി പ്രയോഗം നടത്തണം. ഓഫീസ് മുഴുവനായും അടച്ചിടേണ്ട ആവശ്യം ഇല്ല. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് തുടർനടപടി സ്വീകരിക്കണം.

അതേസമയം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ പൂർണ്ണമായി അണുവിമുക്തമാക്കിയ ശേഷം 48 മണിക്കൂർ മുഴുവൻ കെട്ടിടം അടച്ചിടണം. കെട്ടിടം വേണ്ടത്ര അണുവിമുക്തമാക്കുകയും വീണ്ടും തൊഴിൽ ചെയ്യുന്നതിന് യോഗ്യമാണെന്നും ഉറപ്പാക്കിയ ശേഷം മാത്രം വീണ്ടും പ്രവർത്തിക്കാം. അതുവരെ ജീവനക്കാർക്കാരോട് വീടുകളിൽ നിന്നും പ്രവർത്തിക്കാൻ അനുമതി നൽകണം.

അരിശം തീരാതെ യോഗി ആദിത്യനാഥ് ; കോൺഗ്രസ് അധ്യക്ഷൻ അറസ്റ്റിൽ; വലിച്ചിഴച്ച് ജീപ്പിലേക്ക്, വീഡിയോഅരിശം തീരാതെ യോഗി ആദിത്യനാഥ് ; കോൺഗ്രസ് അധ്യക്ഷൻ അറസ്റ്റിൽ; വലിച്ചിഴച്ച് ജീപ്പിലേക്ക്, വീഡിയോ

വെട്ടിയ മുടി വീട്ടില്‍ കൊണ്ട് പോകണം; തുണിയോ ടവലോ കൊണ്ടുവരണം; നിബന്ധനയുമായി സംഘടന

ശരദ് പവാറിനെതിരെ ദേവേന്ദ്രഫഡ്‌നാവിസ്; ഫഡ്‌നാവിസിനെ പൂട്ടി കോണ്‍ഗ്രസ്; മഹാരാഷ്ട്രീയം

English summary
lockdown;these are the guidelines to run a work place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X