കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടിയ മുടി വീട്ടില്‍ കൊണ്ട് പോകണം; തുണിയോ ടവലോ കൊണ്ടുവരണം; നിബന്ധനയുമായി സംഘടന

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിന്നാലെ പുതിയ നിബന്ധനകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ സംഘടന.

ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ തലമുടി വെട്ടിച്ച ശേഷം മാലിന്യങ്ങള്‍ വീട്ടില്‍ കൊണ്ട് പോയി സംസ്‌കരിക്കണമെന്ന നിബന്ധനയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒപ്പം തലമുടി വെട്ടല്‍, ഷേവിങ് ചെയ്യേണ്ടവര്‍ എന്നിവര്‍ വൃത്തിയുള്ള തുണി, ടവല്‍ തുടങ്ങിയവ കൊണ്ട് വരണം, നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് സേവനം ലഭ്യമല്ല തുടങ്ങിയ നിബന്ധനകളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.

saloon

ഈ സേവനങ്ങള്‍ക്കായി കടയിലെത്തുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നും അപരിചിതര്‍ക്ക് സേവനം ലഭിക്കില്ലെന്നും സംഘടന വ്യക്തമാക്കി. ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ചൊവ്വാഴ്ച്ച ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബൂട്ടീഷന്‍ ഫെഡറേഷന്‍ അറിയിച്ചു.

ബാര്‍ബര്‍ ഷാപ്പുകളില്‍ മുടി വെട്ടുന്നതിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.
സ്ഥാപനങ്ങളില്‍ എയര്‍ കണ്ടീഷന്‍ ഉപയോഗിക്കരുത്. ഉപഭോക്താക്കള്‍ക്കായി ഒരേ ടവല്‍ ഉപോയഗിക്കരുത്. ഉപഭോക്താക്കള്‍ തന്നെ ടവല്‍ കൊണ്ടുവരുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഒരു സമയം രണ്ട് പേരില്‍ കൂടുതല്‍ കാത്ത് നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം, മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. ഷോപ്പിംഗ് കോംപ്ലക്സുകളില്‍ ആകെയുള്ള കടകളില്‍ 50% പേര്‍ക്ക് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഏത് ദിവസം ഏത് കട തുറക്കാമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് തീരുമാനിക്കാം.റെസ്റ്റോറന്റുകളില്‍ രാത്രി ഒമ്പത് മണി വരെ ഭക്ഷണ വിതരണം നടത്താം. രാത്രി പത്ത് മണി വരെ ഓണ്‍ലൈന്‍ ഡെലിവറി സാധ്യമാകും. ആപ്പ് സജ്ജമായതിന് ശേഷം മദ്യം വിതരണം സാധ്യമാക്കും.

സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി കൊറോണ വൈറസ് രോഗികളഉടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആരുടേയും പരിശോധന ഫലം നെഗറ്റീവല്ല. തന്നെ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്.

വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന് 8 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 6 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.ഗുജറാത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതുവരേയും സംസ്ഥാനത്ത് 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 142 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 72000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

English summary
Kerala State Barber Beautician Association Instructions amid corona Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X