മോദിക്കാകാം, രാഹുലിന് പാടില്ല!! എന്തു ന്യായമെന്ന് കോണ്‍ഗ്രസ്; സ്മൃതി ഇറാനി ഹാട്രിക്കടിക്കും
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തില്‍കൂടി മല്‍സരിക്കുന്നുവെന്നതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വാര്‍ത്ത. പ്രഖ്യാപനം വരുന്നതിന് മുമ്പെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ചോദ്യം ചെയ്യലും പരിഹാസവും പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
എന്തിനാണ് രാഹുല്‍ ഗാന്ധി യുപിയിലെ അമേഠിക്ക് പുറമെ വയനാടിലും മല്‍സരിക്കുന്നത് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. അമേഠിയില്‍ പരാജയപ്പെടുമെന്ന തോന്നലാണ് സുരക്ഷിത മണ്ഡലമായ വയനാട് തിരഞ്ഞെടുക്കാന്‍ കാരണമെന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ മറുപടിയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്....

പുതിയ സംഭവമല്ല
മുതിര്‍ന്ന നേതാക്കള്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ പുതിയ സംഭവമല്ല. മുമ്പും പല നേതാക്കലും ഇതുപോലെ മല്‍സരിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും രണ്ട് മണ്ഡലങ്ങളില്‍ ജവിധി തേടിയിരുന്നു.

മോദിക്ക് ഭയമായിരുന്നോ
യുപിയിലെ വാരണാസിയിലും ഗുജറാത്തിലെ വഡോദര മണ്ഡലത്തിലും നരേന്ദ്ര മോദി 2014ല്‍ മല്‍സരിച്ചിരുന്നു. അന്ന് മോദി രണ്ട് സീറ്റില്‍ മല്‍സരിച്ചത് പരാജയഭീതി മൂലമായിരുന്നോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.

അമേഠിയിലും രാഹുല്‍
രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലത്തില്‍ മല്‍സരിക്കുന്നത് പരാജയഭീതി മൂലമാണെന്നാണ് ബിജെപി നേതാവ് സ്മൃതി ഇറാനി പരിഹസിച്ചത്. ഇതിനുള്ള മറുപടിയാണ് കോണ്‍ഗ്രസ് വക്താവ് നല്‍കിയത്. അമേഠിയില്‍ രാഹുല്‍ ഗാന്ധി ഉറപ്പായും വിജയിക്കുമെന്നും സംശയം വേണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

സ്മൃതി ഇറാനിക്ക് ഹാട്രിക്
സ്മൃതി ഇറാനി ഇത്തവണയും അമേഠിയില്‍ പരാജയപ്പെടും. നേരത്തെ രണ്ടുതവണ പരാജയപ്പെട്ടതാണ്. ഇത്തവണ പരാജയത്തില്‍ ഹാട്രിക് തികയ്ക്കുമെന്നും രണ്‍ദീപ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

ഒരുപാര്‍ട്ടിക്കും എതിരല്ല
ഏതെങ്കിലും പാര്‍ട്ടിക്കെതിരെ അല്ല രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത്. മറിച്ച് ഒരു ജനതയുടെ ഭാഷയിലും സംസ്‌കാരത്തിലും ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നും സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications