ലോക്സഭ തിരഞ്ഞെടുപ്പ്; കമ്മീഷൻ ഏഴാം ഘട്ടത്തിൽ പിടിച്ചെടുത്തത് 3500 കോടിയും പണവും മദ്യവും ലഹരിയും!!
ദില്ലി: പതിനേഴാമത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഏഴാം ഘട്ട പോളിങ് ഇന്ന് അവസാനിച്ചതോടെ ഇനി കാത്തിരിപ്പിന്റെ കാലം. മെയ് 23ന് ഇന്ത്യയുടെ അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കുമെന്നത് അറിയും. പോളിങ് അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്ത തുകയുടെ കണക്കു പുറത്ത് വിട്ടു. 839.03 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. പണവും മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വിലപിടിപ്പുള്ള മറ്റ് ലോഹങ്ങളും ഇതില്‍ ഉള്‍പ്പെടും.
മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച ആ മൂന്ന് സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ കൈവിടും: ഞെട്ടലില്‍ പാര്‍ട്ടി
294.41 കോടിരൂപയുടെ മദ്യവും 1270.36 കോടി രൂപയുടെമയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങളും 986.76 കോടിയൂടെ വിലപിടിച്ച ലോഹങ്ങളും 5.56 കോടി മറ്റ് വസ്തുക്കളുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിരിക്കുന്നത് എന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കയാണ്. ഏഴാം ഘട്ടത്തിലെ കണക്കാണിത്.
തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മദ്യവും നല്‍കി വന്നിരുന്നു. കശ്മീരില്‍ ലെയിലെ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയ കവറുകള്‍ സമ്മാനിച്ചത് വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍വിവിധ ഇടങ്ങളില്‍ വിതരണത്തിനെത്തിച്ച പണമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ റെയ്ഡും നടത്തിയിരുന്നു. ഇത് വരെയുണ്ടായ തിരഞ്ഞെടുപ്പുകളില്‍ വച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും അധികം വാര്‍ത്താ പ്രാധാന്യം നേടിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. കമ്മീഷണനകത്തെ വിയോജിപ്പും മോദി അനുകൂല നടപടികളുമെല്ലാം കമ്മീഷന്റെ സുതാര്യതയെ ബാധിച്ചെന്നാണ് കരുതുന്നത്.