രണ്ടാം ഘട്ട വോട്ടെടുപ്പ്: രാജ്യത്താകെ 61 ശതമാനം പോളിംഗ്, കൂടുതല്‍ പോളിംഗ് ത്രിപുരയില്‍
ന്യൂഡല്‍ഹി; രണ്ടാം ഘട്ട വോട്ടെടുപ്പില്‍ രാജ്യത്താകെ 61 ശതമാനം പോളിംഗ്. 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് പോളിംഗ് നടന്നത്. കനത്ത ഉഷ്ണതരംഗത്തിനിടെയാണ് രണ്ടാം ഘട്ട പോളിംഗ് പലയിടങ്ങളിലും നടന്നത്. ത്രിപുരയിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 77.53 ശതമാനം ഇവിടെ പോളിംഗ്.
അതേസമയം ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 52.74 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. എന്‍ഡിഎയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വമാണ് പന്തുണ പ്രതിപക്ഷത്തെ കൂടുതല്‍ നിരാശപ്പെടുത്തുമെന്നും മോദി ട്വീറ്റ് ചെയ്തു.

അതേസമയം ബിജെപിയുടെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയ്‌ക്കെതിരെ കേസെടുത്തു. മതത്തിന്റെ പേരില്‍ വോട്ടുചോദിച്ചതിനാണ് കേസെടുത്തത്. പശ്ചിമ ബംഗളിലെ ബാലൂര്‍ഘട്ടത്തില്‍ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജുംദാറും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പലയിടങ്ങളിലും വോട്ടിംഗ് മെഷീനില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കേരളത്തിന് പുറമേ പശ്ചിമ ബംഗാളിലും ഇവിഎമ്മില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ത്രിപുരയിലെ ഗോമതിയില്‍ ബ്രു കുടിയേറ്റ വിഭാഗവും വോട്ട് ചെയ്തു.
അതേസമയം ത്രിപുരയിലെ തന്നെ ധലായ ജില്ലയിലൂടെ വിദൂര ആദിവാസി ഗ്രാമം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഇവരുടെ ഗ്രാമത്തിലേക്കുള്ള ഏഴ് കിലോമീറ്റര്‍ നീള്ളുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. ഇവിടെ ഏകദേശം 900 പേരാണ് താമസിക്കുന്നത്. മാസങ്ങളായി ഇവര്‍ റോഡ് നന്നാക്കാനായി ആവശ്യപ്പെടുന്നത്.
സര്‍ക്കാരിനെതിരെ ഇവര്‍ പോളിംഗ് ബൂത്തിന് പുറത്തെത്തി പ്രതിഷേധിച്ചു. കുടിവെള്ള പ്രശ്‌നവും അതുപോലെ തന്നെ ഞങ്ങളെ അലട്ടുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ പരാതി അറിഞ്ഞതോടെ അധികൃതര്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ചെങ്കിലും നടന്നില്ല. കര്‍ണാടകയില്‍ അഞ്ച് മണിവരെ 63.90 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
അതേസമയം കടുത്ത മത്സരം നടക്കുന്ന രാജസ്ഥാനില്‍ 63.56 ശതമാനവും പശ്ചിമ ബംഗാലില്‍ 71.84 ശതമാനവുമാണ് പോളിംഗ്. മധ്യപ്രദേശില്‍ 56.29 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. മണിപ്പൂരില്‍ 77 ശതമാനവും പോളിംഗുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ പലതിലും വോട്ട കുറഞ്ഞിട്ടുണ്ട്.
വോട്ടെടുപ്പ് ദിനത്തില്‍ പശ്ചിമബംഗാളിലെ സന്ദേശ് ഖാലിയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. സിബിഐ ഒരു കെട്ടിടതത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. വിദേശ നിര്‍മിത ആയുധങ്ങളാണ് കണ്ടെത്തിയതെന്നും, വിശദമായ അന്വേഷണം വേണമെന്നും ബിജെപി ആരോപിച്ചു.












Click it and Unblock the Notifications