Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഉത്തര്‍പ്രദേശിലെ കനോജില്‍ നിന്നായിരിക്കും അദ്ദേഹത്തിന്റെ മത്സരം. സമാജ് വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രം കൂടിയാണ് കനോജ്. മൂന്ന് തവണ അഖിലേഷിനെ കനോജ് വിജയപ്പിച്ച് പാര്‍ലമെന്റില്‍ എത്തിച്ചിട്ടുണ്ട്. ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെ നിലപാടിലായിരുന്നു അഖിലേഷ്.

എന്നാല്‍ അവസാന നിമിഷത്തെ പ്രഖ്യാപനം അമ്പരപ്പിക്കുന്നതായിരുന്നു. വ്യാഴാഴ്ച്ച അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കനോജില്‍ ശക്തമായ വിജയസാധ്യത കൂടി ഉണ്ടെന്ന് പരിഗണിച്ചാണ് അഖിലേഷ് ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

akhilesh-yadav

നേരത്തെ ഡിംപിള്‍ യാദവ്, മുലായം സിംഗ് യാദവ് എന്നിവര്‍ ഇവിടെ നിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തിയിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പില്‍ അസംഗഡില്‍ നിന്നായിരുന്നു അഖിലേഷ് മത്സരിച്ചത്. 2022ല്‍ കാര്‍ഹാലില്‍ നിന്ന് അഖിലേഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നേരത്തെ തന്നെ അഖിലേഷ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. തീരുമാനം ഇക്കാര്യത്തില്‍ ഉടനെടുക്കുമെന്ന് എസ്പി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞിരുന്നു. അഖിലേഷിന്റെ വരവോടെ കനൗജില്‍ തേജ് പ്രതാപ് സിംഗ് യാദവ് മത്സരിക്കില്ലെന്നും ഉറപ്പായി. നേരത്തെ തേജ് പ്രതാപിനെ സ്ഥാനാര്‍ത്ഥിയായി എസ്പി പ്രഖ്യാപിച്ചിരുന്നു.

തേജ് പ്രതാപ് അഖിലേഷിന്റെ മരുമകനാണ്. അതുപോലെ മുലായം സിംഗ് യാദവിന്റെ സഹോദരന്‍ രണ്‍വീറിന്റെ പേരക്കുട്ടിയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ മെയിന്‍പുരിയില്‍ നിന്ന് അദ്ദേഹം മത്സരിച്ച് വിജയിച്ചിരുന്നു. അതേസമയം തേജ് പ്രതാപിനെതിരെ മണ്ഡലത്തില്‍ വ്യാപകമായ അതൃപ്തിയുണ്ടായിരുന്നു എസ്പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ രംഗത്തുണ്ടായിരുന്നു.

അഖിലേഷ് യാദവ് ഇവിടെ മത്സരിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ അഖിലേഷ് പറഞ്ഞത് തിരഞ്ഞെടുപ്പില്‍ തന്ത്രമൊരുക്കുന്നതിന്റെ ഭാഗമായിരുന്നു. പ്രചാരണത്തിന്റെ മുന്നില്‍ തന്നെ അഖിലേഷ് ഉണ്ടാവുകയെന്നതായിരുന്നു എസ്പി ലക്ഷ്യമിട്ടത്.

അതേസമയം കനോജ് എസ്പിയുടെ സുരക്ഷിതമായ സീറ്റാണിത്. 2019ല്‍ ഇവിടെ ബിജെപിയുടെ സുഭ്രാത് പഥക് അട്ടിമറി വിജയം നേടിയിരുന്നു. 14000 വോട്ടിന് താഴെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 2012 ഉപതിരഞ്ഞെടുപ്പില്‍ അഖിഷേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ ഇവിടെ നിന്ന് വിജയിച്ചിരുന്നു. 2014ലും ഡിംപിള്‍ ഈ സീറ്റ് നിലനിര്‍ത്തിയിരുന്നു.

2019ല്‍ പക്ഷേ ഡിംപിള്‍ തോല്‍ക്കുകയായിരുന്നു. 2022ല്‍ പക്ഷേ ഡിംപിള്‍ മെയിന്‍പുരിയില്‍ നിന്ന് മത്സരിച്ചിരുന്നു. മുലായം സിംഗിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടിന് അവര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അഖിലേഷ് 2000ത്തെ ഉപതിരഞ്ഞെടുപ്പിലും 2004, 2009 പൊതുതിരഞ്ഞെടുപ്പിലും കനോജില്‍ നിന്ന് വിജയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+