Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ വേണ്ട, മോദി സര്‍ക്കാരിന് മൂന്നാംമൂഴമുറപ്പ്; പ്രവചിച്ച് സര്‍വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് തുടര്‍ച്ചയായ മൂന്നാം വട്ടം ഭരണം ഉറപ്പാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് മൂഡ് ഓഫ് ദ നാഷന്‍ സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേരും എന്‍ഡിഎയെയാണ് പിന്തുണച്ചത്. ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി കൂടിയാണിത്. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണച്ചത് നരേന്ദ്ര മോദിയെയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വലിയ വെല്ലുവിളികള്‍ നേരിടുന്നതായും സര്‍വേ പറയുന്നു. പൗരത്വം നിയമം നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് 51.1 ശതമാനം അഭിപ്രായപ്പെട്ടു. അതേസമയം 26.85 ശതമാനം ഇത് നെഗറ്റീവായി ബാധിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.

asianet-news-survey-pm-modi

അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള 48.4 ശതമാനം പേര്‍ ബിജെപിക്ക് സിഎഎ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ സമ്മാനിക്കില്ലെന്നാണ് അഭിപ്രായപ്പെട്ടത്. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വികസന നേട്ടം അടിസ്ഥാന സൗകര്യ വികസനങ്ങളാണെന്ന് 38.11 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. 26.41 ശതമാനം അത് ഡിജിറ്റല്‍ ഇന്ത്യയാണെന്നും, 11.46 ശതമാനം ആത്മനിര്‍ഭര്‍ ഭാരത് ആണെന്നും അഭിപ്രായപ്പെട്ടു.

ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളില്‍ 30.4 ശതമാനം പേര്‍ രാമക്ഷേത്രമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടമെന്ന് അഭിപ്രായപ്പെട്ടു. തെലുങ്ക് ജനവിഭാഗങ്ങളിലും രാമക്ഷേത്രത്തിനാണ് പിന്തുണ ലഭിച്ചത്. ഡിജിറ്റല്‍ ഇന്ത്യക്ക് മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യവും മികച്ചതാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. 51.06 ശതമാനം പേരാണ് മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 46.45 ശതമാനം പേരും പിന്തുണച്ചു. രാഹുല്‍ ഗാന്ധിക്ക് പിന്തുണ വര്‍ധിക്കാന്‍ കാരണം കേരളമാണ്.

ഇവിടെ നിന്ന് 50.59 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ പിന്തുണയുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. 80 ശതമാനത്തോളം പിന്തുണയും അദ്ദേഹത്തിന് തന്നെയാണ്. ദേശീയ നേതാവെന്ന കാര്യത്തില്‍ മോദിക്ക് ബദല്‍ ഇല്ല എന്ന് സര്‍വേ പറയുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തൊട്ടാകെയും മോദിയാണ് എല്ലാവരുടെയും ചോയ്‌സ്.

അതേസമയം സൗജന്യവാഗ്ദാനങ്ങളെ ജനങ്ങള്‍ പിന്തള്ളുന്നതാണ് ജനങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് വ്യക്തമാകുന്നത്. 80.5 ശതമാനം പേര്‍ ജാതിയല്ല, പകരം വികസനമാണ് വേണ്ടതെന്നാണ് പറഞ്ഞത്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ പോലും ഇന്ത്യ സഖ്യം മോദി തരംഗത്തെ 2024ല്‍ തടയുമെന്ന് അഭിപ്രായപ്പെടുന്നില്ല. 60.33 ശതമാനമാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

32.38 ശതമാനം പേര്‍ ഇന്ത്യ സഖ്യം മോദി തരംഗത്തെ മറികടന്ന് വിജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നിരയില്‍ നേതൃത്വമില്ലെന്നും, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹമുള്ളവരുടെ നിരയാണെന്നും, കൃത്യമായ കാഴ്ച്ചപ്പാടില്ലെന്നും 48.24 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കില്ലെന്ന് 54.76 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.

38.12 ശതമാനം പേര്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ധിക്കുമെന്ന് അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ കലാപം തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് 32.86 ശതമാനം അഭിപ്രായപ്പെട്ടു. ഇന്ധന വില, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയാണ് കേന്ദ്ര ത്തിന്റെ വീഴ്ച്ചയായി ജനങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതില്‍ തൊഴില്ലില്ലായ്മയാണ് ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും വലിയ പ്രശ്‌നമായി പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+