Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി തരംഗമല്ല, ഇവിടെ ക്ഷത്രിയരോഷം; പശ്ചിമ യുപിയില്‍ ബിജെപിയുടെ ചീട്ട് കീറുമോ? പ്രതിഷേധം കനക്കുന്നു

ലഖ്‌നൗ: കേന്ദ്ര മന്ത്രി പര്‍ഷോത്തം രൂപാലയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപിക്കെതിരെ പ്രതിഷേധം കനക്കുന്നു. ക്ഷത്രിയ വിഭാഗത്തിനെതിരെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഞായറാഴ്ച്ച ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ ക്ഷത്രിയ സമൂഹം പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. ക്ഷത്രിയ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ബിജെപി അവഗണിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ക്ഷത്രിയ സമൂഹം ആഹ്വാനം ചെയ്തു. നനോത ജില്ലയിലാണ് പഞ്ചായത്ത് സംഘടിപ്പിച്ചത്. ബിജെപിയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് പശ്ചിമ യുപിയില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

bjp-kshatriya-protest

അതേസമയം ക്ഷത്രിയ വിഭാഗത്തില്‍ നിന്ന് നിരവധി ആളുകളാണ് പഞ്ചായത്തില്‍ പങ്കെടുക്കാനായി എത്തിയത്. ഹരിയാന,രാജസ്ഥാന്‍, ഗുജറാത്ത് എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നടക്കം ക്ഷത്രിയ വിഭാഗത്തില്‍ നിന്നുള്ളവര്‍ യോഗത്തിനെത്തിയിരുന്നു. കിസാന്‍ മസ്ദൂര്‍ സംഘടനയുടെ പ്രസിഡന്റും ക്ഷത്രിയ വിഭാഗം നേതാവുമായ താക്കൂര്‍ പൂരാന്‍ സിംഗ് പിന്തുണ ആവശ്യപ്പെട്ടിരിക്കുകയാണ്.

പാര്‍ട്ടിയെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്നും, ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്ക് ആവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ഞങ്ങള്‍ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ രജപുത് നേതാക്കളെ ഒതുക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് വിതരണത്തില്‍ പോലും ഞങ്ങളുടെ വിഭാഗം അവഗണിക്കപ്പെട്ടെന്നും താക്കൂര്‍ പൂരാന്‍ സിംഗ് പറഞ്ഞു.

ബിജെപിയുടെ സംഘടനയില്‍ പോലും ക്ഷത്രിയ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പദവികള്‍ നല്‍കിയിട്ടില്ല. ക്ഷത്രിയ സമുദായം ഒറ്റക്കെട്ടായി നിന്ന് ബിജെപി പരാജയപ്പെടുത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. മീററ്റിലെ സര്‍ധാനയില്‍ ഏപ്രില്‍ പതിനാറിന് മറ്റൊരു പഞ്ചായത്ത് സംഘടിപ്പിക്കാനും സമുദായ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

ഒന്നാം ഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണിത്. പശ്ചിമ യുപിയിലെ എട്ട് ലോക്‌സഭാ സീറ്റുകള്‍ ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. സഹാരണ്‍പൂര്‍, മുസഫര്‍നഗര്‍, മീററ്റ്, ബാഗ്പത്ത്, കൈരാന, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, എന്നിവയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്ന സീറ്റുകള്‍.

മുസഫര്‍നഗര്‍ ജില്ലയില്‍ സമാനമായ പഞ്ചായത്തുകള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സംഘടിപ്പിച്ചത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി സഞ്ജീവി ബല്യണെ പരാജയപ്പെടുത്തണമെന്നാണ് ഇവര്‍ ആഹ്വാനം ചെയ്തത്. ഗുജറാത്തില്‍ ക്ഷത്രിയ സമുദായം രൂപാലയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. വ്യാപക പ്രതിഷേധമാണ് മന്ത്രിക്കെതിരെ നടക്കുന്നത്. ക്ഷത്രിയ ഭരണാധികാരികള്‍ സ്വന്തം പെണ്‍കുട്ടികളെ മുസ്ലീം ഭരണാധികാരികള്‍ക്ക് വിവാഹം ചെയ്ത് കൊടുത്തുവെന്നായിരുന്നു പര്‍ഷോത്തം രൂപാല പറഞ്ഞത്.

രൂപാലയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് ഇവരുടെ ആഹ്വാനം. രൂപാലയെ രാജ്‌കോട്ടില്‍ നിന്ന് മത്സരിപ്പിക്കരുതെന്നും ക്ഷത്രിയ നേതാക്കള്‍ പറഞ്ഞു. ക്ഷത്രിയ ഗ്രാമങ്ങളിലേക്ക് ബിജെപി പ്രവര്‍ത്തകരെയും പ്രചാരകരെയും പ്രവേശിക്കാന്‍ പോലും അനുവദിക്കില്ലെനനാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+