മുസ്ലീം സംവരണത്തില്‍ വിവാദ വീഡിയോയുമായി ബിജെപി, കടുത്ത വിമര്‍ശനം; നാണംകെട്ടവരെന്ന് പ്രകാശ് രാജ്
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ മുസ്ലീം വിരുദ്ധ വീഡിയോ വിവാദത്തില്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആനിമേഷന്‍ വീഡിയോയാണ് വലിയ രീതിയിലുള്ള വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ഇസ്ലാമോഫോബിയ വളര്‍ത്തുന്ന വീഡിയോയാണിതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സൂക്ഷിക്കുക എന്ന് കന്നഡയില്‍ കുറിച്ച് കൊണ്ടാണ് ഈ ആനിമേറ്റഡ് വീഡിയോ ബിജെപി ഷെയര്‍ ചെയ്തിരിക്കുന്നത്.
വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കാരിക്കേച്ചറുകളാണ് ഉള്ളത്. ഇവര്‍ മുസ്ലീമുകള്‍ എന്നെഴുതിയ മുട്ട ഒരു കൂട്ടില്‍ നിക്ഷേപിക്കുന്നതാണ് ഉള്ളത്. ഈ കൂട്ടില്‍ മൂന്ന് മുട്ടകള്‍ വേറെയുണ്ട്. പട്ടികജാതി വിഭാഗം. പട്ടിക വര്‍ഗ വിഭാഗങ്ങള്‍, ഒബിസികള്‍ എന്നിങ്ങനെയാണ് ഈ മുട്ടകളെ വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്.

കര്‍ണാടകയില്‍ പട്ടികജാതി വിഭാഗങ്ങളുടെ സംവരണം എടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് നേരത്തെ തന്നെ ബിജെപി പ്രചാരണങ്ങളിലെല്ലാം ഉന്നയിക്കുന്നതാണ്. മുസ്ലീം എന്നെഴുതിയ മുട്ടയില്‍ നിന്ന് പറന്നുയരുന്ന പക്ഷിക്ക് രാഹുല്‍ ഗാന്ധി പണം നല്‍കുന്നതാണ് കാരിക്കേച്ചറില്‍ ഉള്ളത്. ഇതും ബിജെപി പങ്കുവെച്ച വീഡിയോയിലുണ്ട്.
പണം ലഭിച്ച ശേഷം മറ്റ് മുട്ടകളിലെ പക്ഷികളെ കൂട്ടില്‍ നിന്ന് ആട്ടിപ്പായിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ബിജെപി പുറത്തിറക്കിയത്. അതേസമയം വലിയ പ്രതിഷേധമാണ് ബിജെപിയുടെ ഈ വീഡിയോയ്ക്കെതിരെ ഉയരുന്നത്.
നാല് മില്യണോളം കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിദ്വേഷ വീഡിയോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ ഈ വീഡിയോയ്ക്കെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും സാകേത് പറഞ്ഞു. പൂര്‍ണ ഉത്തരവാദിത്തതോടെയാണ് ഇക്കാര്യം പറയുന്നത്.
വെറുമൊരു പരിഹാസമായി തിരഞ്ഞെടുപ്പ് കമ്മീഷന് മാറിയിരിക്കുകയാണ്. ഈ കമ്മീഷനാണ് നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നതാണ് ക്രൂരമായ തമാശ. നാണക്കേട് എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും.
ബിജെപിക്കോ മോദിക്കോ ഒരു നിയമവും ബാധകമല്ല. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ അഭിമാനിക്കാവുന്ന രാഷ്ട്രമല്ല നമ്മുടേതെന്നും ഗോഖലെ പറഞ്ഞു. തീര്‍ത്തും നാണംകെട്ട പോസ്റ്റാണിതെന്ന് നടന് പ്രകാശ് രാജ് പറഞ്ഞു. കര്‍ണാടക ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും ്ദ്ദേഹം പഞ്ഞു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ...












Click it and Unblock the Notifications