Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം റായ്‌ബേറലിയില്‍ നിന്ന് ജയിക്കാന്‍ നോക്കൂ; രാഹുല്‍ ഗാന്ധിയോട് ചെസ് ഇതിഹാസം, പിന്നീട് തിരുത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്. മുന്‍നിരയില്‍ ഉള്ളവരെ വെല്ലുവിളിക്കും മുമ്പ് ആദ്യം റായ്ബറേലിയില്‍ വിജയിക്കാന്‍ നോക്കൂവെന്നായിരുന്നു രാഹുലിനുള്ള പരിഹാസം. നേരത്തെ രാഹുല്‍ ഗാന്ധി ചെസ് കളിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു.

തന്റെ ഇഷ്ട കായിക വിനോദമാണ് ചെസ് എന്ന് രാഹുല്‍ നേരത്തെ നേരത്തെ പറഞ്ഞിരുന്നു. കാസ്പറോവ് ഇഷ്ടതാരമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോ ഏക്‌സില്‍ ഒരു യൂസര്‍ പങ്കുവെച്ചിരുന്നു. രാഹുലിന്റെ പോസ്റ്റിലൂടെ പരിഹസിക്കുകയും ചെയ്തിരുന്നു.

garry-kasparov-rahul-gandhi

'വിശ്വനാഥന്‍ ആനന്ദിനെയും ഗാരി കാസ്പറോവിനെയും പോലുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഇതിഹാസങ്ങള്‍ നേരത്തെ വിരമിച്ച് നന്നായി, അതുകൊണ്ട് ഞങ്ങളുടെ കാലത്തെ ഏറ്റവും വലിയ ചെസ് ഇതിഹാസത്തെ നേരിടേണ്ടി വന്നില്ലെന്നും' യൂസര്‍ പരിഹസിച്ചിരുന്നു. ഇതിനാണ് കാസ്പറോവ് മറുപടിയുമായി എത്തിയത്.

ആദ്യ നിങ്ങള്‍ റായ്ബറേലിയില്‍ വിജയിക്കൂ, എന്നിട്ടാവാം വലിയവരെ വെല്ലുവിളിക്കുന്നതെന്നായിരുന്നു കാസ്പറോവിന്റെ മറുപടി.അതേസമയം കാസ്പറോവിന്റെ മറുപടി വൈറലായിരിക്കുകയാണ്. കാസ്പറോവ് ഇതില്‍ വിശദീകരണവും നല്‍കിയിട്ടുണ്ട്. അതൊരു തമാശ മാത്രമായി കാണണമെന്നായിരുന്നു കാസ്പറോവ് മറുപടി നല്‍കിയത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ വേണ്ടിയുള്ളതല്ല ആ മറുപടിയെന്നും കാസ്പറോവ് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം ഒരു രാഷ്ട്രീയക്കാരന്‍ എന്റെ പ്രിയപ്പെട്ട കളിയില്‍ മുഴുകുന്നത് കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഏറ്റവും മികച്ച ചെസ് കളിക്കാരന്‍ താനാണെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രചാരണ വീഡിയോയില്‍ പറഞ്ഞിരുന്നു കാസ്പറോവ് എതിരാളികളെ സമ്മര്‍ദത്തിലാക്കി വിജയം നേടുന്നയാളാണെന്നും, നോണ്‍ ലീനിയറായി ചിന്തിക്കുന്നയാളാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. നേരത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെയും രാഹുല്‍ ചെസ് കളിയോട് ഉപമിച്ചിരുന്നു.

അതേസമയം ആഴ്ച്ചകളോളം സസ്‌പെന്‍സ് തുടര്‍ന്ന ശേഷം കഴിഞ്ഞ ദിവസമാണ് റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് റായ്ബറേലിയിലേക്ക് മാറുകയായിരുന്നു. അമേഠിയില്‍ പകരം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ മത്സരിക്കും.

രാഹുലിനെ റായ്ബറേലിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഞെട്ടിയത് ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഒരേസമയം രാഷ്ട്രീയത്തിലും ചെസ്സിലും പരിചയസമ്പത്തുള്ള വ്യക്തിയാണെന്ന് ജയറാം രമേശ് അവകാശപ്പെട്ടു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+