Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദി ഹൃദയ ഭൂമിയില്‍ ഇത്തവണ കസറാന്‍ കോണ്‍ഗ്രസ്; സച്ചിന്‍ മുതല്‍ ദിഗ് വിജയ് സിംഗ് വരെ പരിഗണനയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍മാരെ ഇറക്കി ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്. ഹിന്ദി ഹൃദയഭൂമിയില്‍ ഹിമാചല്‍ പ്രദേശ് അല്ലാതെ മറ്റൊരു സംസ്ഥാനവും കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്നില്ല. അതുകൊണ്ട് ഏറ്റവും ശക്തരെ തന്നെ ഇറക്കിയൊരു രാഷ്ട്രീയ പരീക്ഷണത്തിനാണ് കോണ്‍ഗ്രസ് മുതിരുന്നത്. തോറ്റാലും വലിയ കുഴപ്പമില്ലെന്ന രീതിയാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

പക്ഷേ വലിയ നേതാക്കള്‍ വരുന്നതിലൂടെ കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. രാജസ്ഥാനില്‍ ഭരണം കൈവിട്ടതോടെ പ്രമുഖ നേതാക്കള്‍ എല്ലാം കൂട്ടത്തോടെ ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് സാധ്യത. രാജസ്ഥാന്‍ തോറ്റതില്‍ രാഹുല്‍ ഗാന്ധിക്ക് രാജസ്ഥാന്‍ നേതൃത്വത്തോട് നീരസവും ഉണ്ട്.

congress-candidate-list-2024

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ ആധിപത്യം പൊളിക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് ശ്രമം. സീറ്റ് നില ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലരും മത്സര രംഗത്ത് ഇറങ്ങാതെ പേടിച്ചോടുന്നതായി ബിജെപി തുടര്‍ച്ചയായി ആരോപിക്കുന്നുണ്ട്. ഇതിനെ നേരിടാന്‍ കൂടിയാണ് തീരുമാനം.

ഹൈക്കമാന്‍ഡ് ഇത്തരമൊരു മത്സരത്തെ അംഗീകരിച്ചിട്ടുണ്ട്. ബിജെപിയുടെ പല നേതാക്കള്‍ക്കെതിരെയും ജനവിരുദ്ധ വികാരമുണ്ട്. കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ മത്സരിക്കുന്നതിലൂടെ ഇത്തരം ദുര്‍ബലമായ സീറ്റുകളില്‍ വിജയം നേടാനാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സീറ്റ് വര്‍ധിക്കുന്നത് ഇന്ത്യ സഖ്യത്തിലും പ്രതിപക്ഷത്തും കോണ്‍ഗ്രസിന്റെ നില ശക്തമാക്കും.

മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ നേതാക്കളുമായി സംസാരിക്കുമെന്നാണ് സൂചന. ഇവര്‍ പ്രചാരണത്തിനും നേതൃത്വം നല്‍കും.

സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, ദിഗ് വിജയ് സിംഗ്, കമല്‍നാഥ് എന്നിവരെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇവര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഈ നാല് നേതാക്കളും കോണ്‍ഗ്രസിന് ഭരണമില്ലാത്ത സംസ്ഥാനത്ത് നിന്നുള്ള നേതാക്കളാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വന്‍ തോല്‍വിയോടെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നേതൃത്വം ദുര്‍ബലമായിരിക്കുകയാണ്. രണ്ടിടത്തും ഇരുപത് സീറ്റില്‍ അധികമുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വന്‍ പരാജയമാണ് ഈ രണ്ട് സംസ്ഥാനത്തും നേടിയത്. രാജസ്ഥാനില്‍ ഒരു സീറ്റുപോലും കിട്ടിയിട്ടില്ല. മധ്യപ്രദേശില്‍ കഴിഞ്ഞ തവണ കമല്‍നാഥിന്റെ ചിന്ദ്വാരമാണ് മാത്രമാണ് കോണ്‍ഗ്രസ് നിലനിര്‍ത്തിയത്.

ഇത്തവണ ആ സീറ്റ് നിലനിര്‍ത്തുമോ എന്ന് കോണ്‍ഗ്രസിന് ഉറപ്പില്ല. സ്വന്തം കോട്ടയില്‍ നിന്ന് വോട്ടുകള്‍ ചോരുന്നുണ്ടെന്ന് കമല്‍നാഥ് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ബിജെപിയിലേക്ക് പോകാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായിരുന്നു. അതേസമയം മധ്യപ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ കൂടിയാണ് ഇവരോട് മത്സരിക്കാന്‍ നിര്‍ദേശിക്കാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+