ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ യോഗം; ലക്ഷ്യം ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിയില്‍ വമ്പന്‍ നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. രാംലീല മൈതാനിയില്‍ റാലി പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഫെബ്രുവരി മൂന്നിനാണ് റാലി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസ് റാലി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ഡല്‍ഹിയില്‍ സഖ്യ ചര്‍ച്ചകള്‍ മുറുകിയിരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പുതിയ റാലിയുമായി എത്തിയിരിക്കുന്നത്.ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഒരു സീറ്റ് പോലും കോണ്‍ഗ്രസിനില്ല. കഴിഞ്ഞ പത്ത് കൊല്ലമായി ഇവിടെ എല്ലാ സീറ്റും ബിജെപിയാണ് വിജയിക്കുന്നത്. ഇത്തവണ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി പറഞ്ഞു. ഡല്‍ഹിയിലെ ഏഴ് സീറ്റില്‍ നിന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡല്‍ഹിയില്‍ സഖ്യമുണ്ടായാല്‍ നാല് സീറ്റുകള്‍ വേണമെന്നാണ് എഎപി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍. ബാക്കി സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുമെന്നാണ് സൂചന. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസിനോ ആംആദ്മി പാര്‍ട്ടിക്കോ ഡല്‍ഹിയില്‍ ഒറ്റസീറ്റുമില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് എഎപി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത്.
അതേസമയം എല്ലാ സീറ്റിലും മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അരവിന്ദര്‍ ലവ്‌ലി പറയുന്നു. സഖ്യത്തില്‍ മത്സരിക്കുകയെന്നാല്‍, പങ്കാളിയെ കൂടി വിജയിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ സഖ്യകക്ഷികളാണ് എഎപിയും കോണ്‍ഗ്രസും.
ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ലവ്‌ലി പറയുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ എത്ര സീറ്റില്‍ മത്സരിക്കുമെന്ന കാര്യം അറിയിക്കുമെന്നും ലവ്‌ലി പറയുന്നു. എന്നാല്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. സഖ്യകക്ഷിയായ പാര്‍ട്ടിയെ വിജയിപ്പിക്കാനാവശ്യമായ കരുത്ത് കോണ്‍ഗ്രസിനും ആവശ്യമാണെന്ന് ലവ്‌ലി പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ മാത്രമല്ല പഞ്ചാബിലും ഹരിയാനയിലും, ഗോവയിലും ഹിമാചല്‍ പ്രദേശിലുമെല്ലാം സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആംആദ്മി പാര്‍ട്ടി ഈ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഗോവയിലെ രണ്ട് സീറ്റില്‍ ഒന്ന് വേണമെന്ന നിലപാടിലാണ് ആംആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബിലെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസും എഎപിയും ഇവിടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വാദമുന്നയിച്ച് കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications