അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു, പുതിയ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടര്‍ന്ന് കോണ്‍ഗ്രസ്. പുതിയ സ്ഥാനാര്‍ത്ഥിക പട്ടിക അവര്‍ ചൊവ്വാഴ്ച്ച പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ അതിലും ഈ രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഈ മൂന്ന് മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്.
അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും റായ് ബറേലിയില്‍ നിന്ന് പ്രിയങ്കഗാന്ധിയെയും മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇരു നേതാക്കളും ഇതുവരെ വഴങ്ങിയിട്ടില്ല. പുതിയ പട്ടികയില്‍ നാല് പേരാണ് ഉള്ളത്. പ്രമുഖ നടന്‍ രാജ് ബബ്ബാറിന്റെ പേര് അടക്കം പട്ടികയിലുണ്ട്. ഗുര്‍ഗാവില്‍ നിന്നാണ് രാജ് ബബ്ബാര്‍ മത്സരിക്കുന്നത്.

അതേസമയം മുന്‍ കേന്ദ്ര മന്ത്രി ആനന്ദ് ശര്‍മ ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ നിന്നും മത്സരിക്കും. ബിജെപിയുടെ വെറ്ററന്‍ നേതാവും കേന്ദ്ര മന്ത്രിയുമായ റാവു ഇന്ദര്‍ജിത്ത് സിംഗിനെതിരെയാണ് രാജ് ബബ്ബാര്‍ മത്സരിക്കുക. രാജ് ബബ്ബാറിന്റെ സ്ഥാനാര്‍ത്ഥിഥ്വത്തോടെ ഹരിയാനയിലെ 9 സ്ഥാനാര്‍ത്ഥികളുടെ പേരും ഇതോടെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു.
കോണ്‍ഗ്രസ് ഹരിയാനയില്‍ ഒന്‍പത് സീറ്റിലാണ് മത്സരിക്കുന്നത്. പത്താമത്തെ സീറ്റില്‍ ഇന്ത്യ സഖ്യത്തിലെ സുപ്രധാന കക്ഷിയായി ആംആദ്മി പാര്‍ട്ടി മത്സരിക്കും. അതേസമയം ആനന്ദ് ശര്‍മ ലോക്‌സഭയിലേക്ക് ആദ്യമായിട്ടാണ് മത്സരിക്കുന്നത്. ബിജെപിയുടെ രാജാവ് ഭരദ്വാജാണ് കാംഗ്രയില്‍ എതിരാളി.രാജീവ് ഭരദ്വാജ് കാംഗ്ര സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ബാങ്കിലെ മുന്‍ ചെയര്‍മാനാണ്.
അതേസമയം ഹാമിര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മുന്‍ എംഎല്‍എ സത്പാല്‍ റായ്‌സാദ മത്സരിക്കും. ഹിമാചല്‍ പ്രദേശിലെ മണ്ഡലമാണിത്. ഹാമിര്‍പൂരില്‍ കോണ്‍ഗ്രസിന് ജയിക്കുക ഏറെ കുറെ അസാധ്യമാണ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് ഇവിടെ മത്സരിക്കുന്നത്. നാല് തവണ ഈ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചിട്ടുണ്ട്.
അനുരാഗ് താക്കൂറിന്റെ പിതാവും മുന്‍ ഹിമാചല്‍ മുഖ്യമന്ത്രിയുമായ പ്രേംകുമാര്‍ ധുമല്‍ പലതവണ മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഭൂഷണ്‍ പാട്ടീലിനെ മുംബൈയില്‍ നിന്ന് മത്സരിപ്പിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെതിരെയാണ് മത്സരം.
അതേസമയം ഈ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും പ്രതീക്ഷിച്ചത് റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ത്ഥിത്വമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണയും പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. അമേഠി യൂണിറ്റ് ചൊവ്വാഴ്ച്ച പ്രതിഷേധ പ്രകടനം നടത്തിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് നിര്‍ദേശം.
ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് ഇവര്‍ നിര്‍ബന്ധം പിടിക്കുന്നത്. എന്നാല്‍ അതിനുള്ള സാധ്യതയില്ല. മെയ് മൂന്നിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കാന്‍ സാധ്യത കുറവാണ്. അതുപോലെ റായ്ബറേയിലില്‍ പ്രിയങ്ക മത്സരിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാനാവും.












Click it and Unblock the Notifications