രാഷ്ട്രീയക്കാരെ കുറിച്ച് സംസാരിക്കൂ, അങ്ങനെയുള്ളവര്‍ക്ക് മറുപടിയില്ല; പ്രശാന്തിനോട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി മാറിനില്‍ക്കണമെന്ന പ്രശാന്ത് കിഷോറിന്റെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. രാഷ്ട്രീയ തന്ത്രങ്ങള്‍ തയ്യാറാക്കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്കൊന്നും മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഷ്ട്രീയത്തിലെ വ്യക്തികളെ കുറിച്ച് ചോദിക്കൂ.
അല്ലാതെ കണ്‍സള്‍ട്ടന്റുമാര്‍ക്ക് മറുപടി പറയാനില്ല. അവര്‍ക്കൊക്കെ എന്ത് മറുപടിയാണ് കൊടുക്കുകയെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചിരുന്നു. ഇനിയൊരിക്കല്‍ കൂടി കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

രാഹുലിന്റെ ആശയങ്ങള്‍ കൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷമായിട്ടും കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. പക്ഷേ പാര്‍ട്ടിക്ക് വിജയം സമ്മാനിക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ല. എന്നിട്ടും പാര്‍ട്ടിയില്‍ നിന്ന് മാറിനില്‍ക്കാന്‍ രാഹുല്‍ തയ്യാറാവുന്നില്ല.
ഇത് ജനാധിപത്യവിരുദ്ധമായ കാര്യമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഒരേകാര്യം പത്ത് വര്‍ഷമായി ചെയ്തിട്ടും അതില്‍ വിജയം കാണാന്‍ സാധിച്ചില്ലെങ്കില്‍ ഒരു ഇടവേള എടുക്കുന്നതാണ് നല്ലത്. അഞ്ച് വര്‍ഷം മറ്റാരെങ്കിലും കോണ്‍ഗ്രസിനെ നയിക്കട്ടെയെന്നും കിഷോര്‍ പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിന് പല സംസ്ഥാനങ്ങളിലും തിരിച്ചടിയുണ്ടാവുമെന്നും പ്രശാന്ത് കിഷോര്‍ പ്രവചിച്ചിരുന്നു. ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടുമെന്നാണ് ഇതിലെ പ്രധാന പ്രവചനം. മമത ബാനര്‍ജിയുടെ പാര്‍ട്ടിയെ വീഴ്ത്തി ബംഗാളിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി മാറുമെന്നും കിഷോര്‍ പറയുന്നു.
തീര്‍ച്ചയായും ബംഗാളിലെ ഫലം വരുമ്പോള്‍ എല്ലാവരും അത്ഭുതപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡീഷയില്‍ അതുപോലെ കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിയായി ബിജെപി മാറും. തെലുങ്കാന കൂടുതല്‍ സീറ്റുകളോ അതല്ലെങ്കില്‍ രണ്ടാം സ്ഥാനമോ പാര്‍ട്ടിക്ക് ലഭിക്കുമെന്നും കിഷോര്‍ പറഞ്ഞു.
കിഴക്കന്‍ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും സീറ്റുകള്‍ കാര്യമായി തന്നെ ബിജെപിക്ക് വര്‍ധിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 18 സീറ്റുകള്‍ ബംഗാളില്‍ നേടിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 22 ആയി കുറഞ്ഞിരുന്നു.
ബംഗാള്‍ നിയമസഭയില്‍ മൂന്ന് സീറ്റില്‍ നിന്ന് 77 സീറ്റുകളായി ഉയര്‍ത്താനും ബിജെപിക്ക് സാധിച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ അടക്കം ബിജെപിക്ക് നേട്ടമുണ്ടാകുമെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാണിച്ചു. ഈ സംസ്ഥാനങ്ങളിലെല്ലാം വലിയ പ്രചാരണമാണ് ബിജെപി ിപ്പോള്‍ നടത്തുന്നത്. 400 സീറ്റാണ് ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications