Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവര്‍ നിങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കും, കമ്മ്യൂണിസ്റ്റ് ആശയം നടപ്പാക്കും'; കോണ്‍ഗ്രസിനെതിരെ മോദി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ വിമര്‍ശനം രൂക്ഷമായിട്ടും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം ഇരട്ടിയാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി. ജനങ്ങളുടെ സമ്പത്തിലാണ് കോണ്‍ഗ്രസ് കണ്ണ് വെക്കുന്നത്. അത് അവര്‍ കൊള്ളയടിക്കുമെന്നും ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നടത്തിയ റാലിയില്‍ അദ്ദേഹം ആരോപിച്ചു.

എല്ലാ പ്രതീക്ഷയും നശിച്ചവരാണ് ഇന്ത്യ സഖ്യത്തിലുള്ളവര്‍. വികസിത ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നത് അവര്‍ ചോദ്യം ചെയ്യുകയാണ്. ഇന്ത്യയെ മൂന്നാമത്ത് വലിയ സമ്പദ് വ്യവസ്ഥയാകുന്നതിന് എന്തിനെന്ന് അവര്‍ ചോദിക്കുകയാണ്. ജനങ്ങള്‍ക്കായി ഇവര്‍ ഒന്നും ചെയ്യില്ല. പക്ഷേ സ്വന്തം കുടുംബത്തിനായി എല്ലാം ചെയ്യും. അധികാരത്തിനോടുള്ള ആര്‍ത്തിയാണ് ഇവര്‍ക്കുള്ളത്. ജനങ്ങളെ ഇവര്‍ വഞ്ചിക്കുമെന്നും മോദി ആരോപിച്ചു.

narendra-modi

കോണ്‍ഗ്രസും ഇന്ത്യ സഖ്യവും നിങ്ങളും വരുമാനത്തെയും, സമ്പത്തിനെയുമാണ് ലക്ഷ്യമിടുന്നത്. അവരുടെ പ്രകടനപത്രികയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ഞാന്‍ വന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ എത്ര സമ്പാദിക്കുന്നുണ്ടെന്നും, എത്ര സമ്പത്തുണ്ടെന്നും, എത്ര വീടുകളുണ്ടെന്നും പരിശോധിക്കും.

നിങ്ങളുടെ വസ്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസിന്റെ യുവരാജാവ് പറയുന്നു. അത് എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നാണ് പറയുന്നത്. അവരുടെ പ്രകടനപത്രികയില്‍ ഉള്ളത് ഇക്കാര്യങ്ങളാണെന്നും മോദി ചൂണ്ടിക്കാണിച്ചു. അതേസമയം ജനങ്ങളുടെ താലിമാല കോണ്‍ഗ്രസ് കൊണ്ടുപോവുമെന്നും മോദി ആവര്‍ത്തിച്ചു.

സ്ത്രീകളുടെ ആഭരണങ്ങള്‍ വരെ നിയമത്തില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് കൊണ്ടുപോകും. നിങ്ങള്‍ക്ക് പരമ്പരാഗതമായി ഒരു വീട് ലഭിക്കുകയും, നഗരത്തില്‍ ഒരു ഫ്‌ളാറ്റ് വാങ്ങുകയും ചെയ്താല്‍ ഇതിലൊന്ന് കോണ്‍ഗ്രസ് കൊണ്ടുപോകും.

നിങ്ങള്‍ക്കൊരു വീടുണ്ടെങ്കില്‍ മറ്റൊന്നിന്റെ ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് മാവോവാദി മനോഭാവമാണ്, കമ്മ്യൂണിസ്റ്റ് മനോഭാവമാണ്. അത് നിരവധി രാജ്യങ്ങളെ നശിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനും ഇതാണ് ഇന്ത്യയില്‍ നടപ്പാക്കേണ്ടതെന്നും മോദി പറഞ്ഞു.

അതേസമയം അലിഗഡില്‍ മുസ്ലീം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ചായിരുന്നു മോദിയുടെ പ്രസംഗം. മുസ്ലീങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധനത്തിലൂടെ പെണ്‍കുട്ടികളുടെ കണ്ണീര്‍ താന്‍ തുടച്ചു. തീര്‍ത്ഥാടനത്തിനുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. മുസ്ലീം സഹോദരിമാര്‍ക്ക് തനിക്ക് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവരുടെയെല്ലാം ആശീര്‍വാദം തനിക്കുണ്ടെന്നും മോദി അവകാശപ്പെട്ടു.

കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കായി യാതൊന്നും ചെയ്തിട്ടില്ല. അവരുടെ ലക്ഷ്യം മുസ്ലീം വോട്ടുകള്‍ മാത്രമായിരുന്നു. കോണ്‍ഗ്രസ് ഭരണ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തികള്‍ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ വീരജവാന്മാരെ പാകിസ്താന്‍ വധിച്ചപ്പോള്‍ കോണ്‍ഗ്രസ് മിണ്ടാതിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതിയെന്നും മോദി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+