Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: ഇത്തവണ 1.82 കോടി കന്നി വോട്ടര്‍മാര്‍, പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വേളയില്‍ സുപ്രധാനപ്പെട്ട ചില കണക്കുകള്‍ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഇത്തവണ 96.8 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചതായും രാജീവ് കുമാര്‍ വ്യക്തമാക്കി.

അതേസമയം പന്ത്രണ്ട് സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലായി വോട്ട് ചെയ്യുന്നവരില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 85 ലക്ഷത്തില്‍ അധികം കന്നി വനിതാ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

rajeev-kumar-ec

രാജ്യത്ത് മൊത്തം 1.82 കോടി കന്നി വോട്ടര്‍മാരാണ് ഉള്ളതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. 20 മുതല്‍ 29 വയസ്സ് വരെയുള്ള വിഭാഗത്തില്‍ 19.74 കോടി യുവ വോട്ടര്‍മാരാണ് ഉള്ളത്. വോട്ടെടുപ്പില്‍ യുവാക്കളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നടന്‍ രാജ്കുമാര്‍ റാവു എന്നിവരുമായിചേര്‍ന്ന് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ അടക്കം നടത്തുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വീറ്റ് ചെയ്തു.

മൊത്തം വോട്ടര്‍മാരില്‍ 49.7 കോടി പുരുഷ വോട്ടര്‍മാരാണ്. രണ്ട് ലക്ഷം വോട്ടര്‍മാര്‍ക്ക് പ്രായം നൂറിന് മുകളിലാണ്. അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 800 ശതമാനമാണ് അനധികൃതമായുള്ള പണം പിടിച്ചെടുക്കുന്നത് വര്‍ധിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 3400 കോടിയാണ് പിടിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.അതേസമയം ഹിന്ദി ഹൃദയഭൂമിയിലെ വോട്ടിംഗ് ഏപ്രില്‍ 19ന് ആരംഭിക്കും. ജൂണ്‍ ഒന്ന് വരെ ഇത് നീളും.

അതായത് ആദ്യ ഘട്ടം മുതല്‍ അവസാന ഘട്ടം വരെ ഇവിടെ തിരഞ്ഞെടുപ്പുണ്ട്. ഉത്തര്‍പ്രദേശും ബീഹാറും ഏഴ് ഘട്ടങ്ങളിലായിട്ടാണ് പോളിംഗ് ബൂത്തിലെത്തുക. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളിലാണ്. ഛത്തീസ്ഗഡില്‍ മൂന്ന് ഘട്ടം, ജാര്‍ഖണ്ഡില്‍ നാല് ഘട്ടം, എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം ജൂണ്‍ നാലിനാണ്.

യുപിയിലെ ആദ്യ എട്ട് സീറ്റുകള്‍ ഏപ്രില്‍ 19ന് വോട്ട് രേഖപ്പെടുത്തും. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ എട്ട് സീറ്റുകള്‍, മെയ് ഏഴിന് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ 10 സീറ്റുകള്‍, മെയ് പതിമൂന്നിന് നടക്കുന്ന നാലാം ഘട്ടത്തില്‍ 13 സീറ്റുകള്‍, മെയ് ഇരുപതിന് നടക്കുന്ന അഞ്ചാം ഘട്ടത്തില്‍ ഇരുപത് സീറ്റുകള്‍, മെയ് 25നുള്ള ആറാം ഘട്ടത്തില്‍ പതിനാല് സീറ്റുകള്‍, ജൂണ്‍ ഒന്നിനുള്ള ഏഴാം ഘട്ടത്തില്‍ പതിമൂന്ന് സീറ്റുകള്‍ എന്നിവയിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

ബീഹാറില്‍ ആദ്യ ഘട്ടത്തില്‍ നാല് സീറ്റും, പിന്നീടുള്ള നാല് ഘട്ടങ്ങളില്‍ അഞ്ച് സീറ്റുകള്‍ വീതവും, മെയ് 25ന് നടക്കുന്ന ആറാമത്തെയും, ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാമത്തെയും ഘട്ടത്തില്‍ എട്ട് സീറ്റുകളില്‍ വീതവും തിരഞ്ഞെടുപ്പ് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+