മുൻ ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി ബിജെപിയിൽ ചേർന്നു; വെട്ടിലായി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കോൺഗ്രസിനെ വെട്ടിലാക്കി പാർട്ടി വിട്ട മുൻ പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ഡൽഹി സർക്കാരിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന രാജ് കുമാർ ചൗഹാൻ ഉൾപ്പെടെ ചില കോൺഗ്രസ് നേതാക്കളും ഇന്ന് ബിജെപിയിൽ ചേർന്നു.
ഇതിന് പിന്നാലെ ഹർദീപ് സിംഗ് പുരി ലവ്ലിയെ അഭിനന്ദിച്ചു രംഗത്ത് വന്നു. 'നിങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുമെന്നും വളരെ ഫലപ്രദമായി ഉപയോഗിക്കുമെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. നിങ്ങളെപ്പോലുള്ളവരെയാണ് ഞങ്ങളുടെ പാർട്ടിക്ക് ആവശ്യം. നിങ്ങളെ സ്വാഗതം ചെയ്യാനും അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു മന്ത്രിയുടെ പ്രശംസ.

'ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും ഞാൻ രാജിവെച്ചതിന് ശേഷം ഞാൻ എന്റെ എല്ലാ സഹപ്രവർത്തകരെയും ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെയും കാണുകയുണ്ടായി. നിങ്ങൾ വീട്ടിൽ ഇരിക്കരുതെന്നും ഡൽഹിയിലെ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പോരാടണമെന്നും അവരെല്ലാം പറഞ്ഞു' ബിജെപിയിൽ ചേരാനുള്ള കാരണത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ലവ്‌ലി പറഞ്ഞു.
നേരത്തെ ഡൽഹിയിൽ ഉൾപ്പെടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ലവ്ലി പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തൽസ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
തലസ്ഥാന നഗരി വോട്ടെടുപ്പിന് ഒരുങ്ങുന്നതിനിടെ ലവ്ലിയുടെ ചുവടുമാറ്റം കോൺഗ്രസിന് തിരിച്ചടിയാണ്. മെയ് 25നാണ് ഡൽഹിയിലെ ഏഴ് സീറ്റുകളിലേക്കും കൂടി ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യം ചേരാനുള്ള കോൺഗ്രസിന്റെ തീരുമാനമാണ് ഡൽഹി പാർട്ടി ഘടകത്തിൽ ഭിന്നതയ്ക്ക് ഇടയാക്കിയത്.
അതേസമയം, കഴിഞ്ഞ വർഷമാണ് അനിൽ ചൗധരിയെ മാറ്റി കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ തലവനായി അരവിന്ദർ സിംഗ് ലവ്‌ലിയെ നിയമിച്ചത്. നേരത്തെ 2017ലും അദ്ദേഹം ബിജെപിയിൽ ചേർന്നെങ്കിലും പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ബിജെപിയിലേക്ക് തന്നെ മടങ്ങിയത് കോൺഗ്രസിന് വലിയ ക്ഷീണമുണ്ടാക്കും എന്നുറപ്പാണ്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications