ജനങ്ങള്‍ക്ക് താല്പര്യമെങ്കില് മത്സരിക്കും, അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചനയുമായി വദ്ര
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ മത്സരിക്കുമെന്ന സൂചനയുമായി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. നേരത്തെ തന്നെ വദ്ര രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അമേഠിയുടെ കാര്യത്തില്‍ അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തുന്നത് ആദ്യമാണ്.
അമേഠിയിലെ ജനങ്ങള്‍ക്ക് ഞാന്‍ മത്സരിക്കണമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും മത്സരിച്ച് എംപിയാവുമെന്ന് വദ്ര പറഞ്ഞു. നിലവിലെ ബിജെപി എംപിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ തവണ അമേഠിയില്‍ നിന്ന് വിജയിച്ച് എംപിയായ വ്യക്തിക്ക് ആകെ ഗാന്ധി കുടുംബത്തെ വിമര്‍ശിക്കാന്‍ മാത്രമാണ് അറിയുകയെന്നും വദ്ര പരിഹസിച്ചു.

അമേഠിയിലെ ജനങ്ങളുടെ വികസനവും, സുഗമമായ ജീവിതവും ഉറപ്പാക്കുന്നതിന് സ്മൃതി ഇറാനി ശ്രമിച്ചില്ലെന്നും വദ്ര കുറ്റപ്പെടുത്തി. വര്‍ഷങ്ങളോളം ഗാന്ധി കുടുംബം റായ്ബറേലിയെ നല്ലത് പോലെ നോക്കിയിരുന്നു. ഗാന്ധി കുടുംബം അതിനായി കഠിനാധ്വാനം ചെയ്തു.
സുല്‍ത്താന്‍പൂരും അമേഠിയും ഗാന്ധി കുടുംബം കഠിനാധ്വാനത്തിലൂടെ മുന്നോട്ട് കൊണ്ടുപോയ മണ്ഡലങ്ങളാണ്. എന്നാല്‍ ഇന്ന് അമേഠിയിലെ ജനങ്ങള്‍ നിലവിലെ എംപിയെ കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്. ആ എംപിയെ തിരഞ്ഞെടുത്തത് അബദ്ധമാണെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും വദ്ര പറഞ്ഞു.
അതേസമയം അമേഠിയിലെ ജനങ്ങള്‍ അബദ്ധം കാണിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍, ഗാന്ധി കുടുംബത്തെയോ എന്നെയോ അവര്‍ക്ക് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ കോണ്‍ഗ്രസിന് വലിയ വിജയം സമ്മാനിക്കുമെന്നും വദ്ര വ്യക്തമാക്കി. മെയ് ഇരുപതിനാണ് അമേഠിയില്‍ വോട്ടെടുപ്പ്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും.
എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇവിടെ സസ്പെന്‍സ് തുടരുകയാണ്. കോണ്‍ഗ്രസ് കോട്ടകളായ റായ്ബറേലിയിലും ഇത്തവണ ഗാന്ധി കുടുംബത്തിലെ അംഗം മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രിയങ്ക മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല.
അതേസമയം വദ്ര ഇത് ആദ്യമായിട്ടല്ല രാഷ്ട്രീയ പ്രവേശനയുമായി ബന്ധപ്പെട്ട് സൂചന നല്‍കുന്നത്. 2022 ഏപ്രിലില്‍ ജനങ്ങള്‍ക്ക് വേണമെങ്കില്‍ ഞാന്‍ മത്സരിക്കുമെന്നും വദ്ര പറഞ്ഞിരുന്നു. എനിക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം വദ്ര നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്.
ലണ്ടനില്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ ഇഡിയുടെ അന്വേഷണവും വദ്ര നേരിടുന്നുണ്ട്. കോണ്‍ഗ്രസ് ഇതുവരെ യുപിയില്‍ 17 സീറ്റില്‍ സ്ഥാനാര്ത്ിയെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതോടെ രാഹുല്‍ അമേഠിയില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications