ഹിന്ദി ഹൃദയഭൂമി എളുപ്പത്തില്‍ കൂടെ പോരില്ല; ഹരിയാനയിലും രാജസ്ഥാനിലും ബിജെപിക്ക് പണികിട്ടും?
ന്യൂഡല്‍ഹി: ബിജെപിയുടെ 370 സീറ്റ് ടാര്‍ഗറ്റ് വലിയ വെല്ലുവിളിയാവുമെന്ന് ഇന്റേണല്‍ സര്‍വേ. ഹിന്ദി ഹൃദയഭൂമിയില്‍ ഇത്തവണ പാര്‍ട്ടി ചിലയിടങ്ങളില്‍ വെല്ലുവിളി നേരിടുന്നുണ്ട്. ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വെല്ലുവിളി നേരിടുന്നത്. രണ്ടിടത്തും കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും എല്ലാ സീറ്റുകളും വിജയിച്ചത് ബിജെപിയാണ്.
ഇത്തവണ അത് ജയിക്കാനുള്ള സാധ്യത കുറവാണെന്ന് സര്‍വേയില്‍ കണ്ടെത്തലുകളുണ്ട്. ഹരിയാനയില്‍ അഞ്ച് സീറ്റുകളിലും രാജസ്ഥാനില്‍ ആറ് സീറ്റുകളിലുമാണ് ഈ പ്രതിസന്ധി നിലനില്‍ക്കുന്നതെന്നാണ് കണ്ടെത്തല്‍. പാര്‍ട്ടിയുടെ പ്രതിനിധികള്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാണുന്നുണ്ട്.

ഹരിയാനയില്‍ അഞ്ച് സീറ്റുകളാണ് ബിജെപി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. പാര്‍ട്ടിയുടെ മാനേജര്‍മാര്‍ തന്നെ ഈ ആശങ്ക ശരിയാണെന്ന് ശരിവെക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോത്തക്, സോനിപത്ത്, സിര്‍സ, ഹിസാര്‍, കര്‍ണാല്‍ എന്നീ സീറ്റുകളിലാണ് ബിജെപി തോല്‍വി ഭയക്കുന്നത്. അതുപോലെ രാജസ്ഥാനിലെ പത്തോളം സീറ്റുകളിലും ജനരോഷമുണ്ടാവാന്‍ സാധ്യതയുണ്ട്.
ബാര്‍മര്‍, ചുരു, നാഗോര്‍, ദൗസ, ടോങ്ക്, കരോളി, എന്നിങ്ങനെയുള്ള സീറ്റുകളാണ് പ്രശ്‌നങ്ങളുണ്ട്. രാജസ്ഥാനില്‍ ആകെ 25 സീറ്റുകളാണ് ഉള്ളത്. അതേസമയം ഇതേ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി കൂടുതല്‍ സമയം ബിജെപി നല്‍കേണ്ടി വരും. എന്നാല്‍ മാത്രമേ വിജയിക്കാനാവൂ.
അതേസമയം പ്രതിപക്ഷം സാധാരണക്കാരുടെ വിഷയമാണ് ഉന്നയിക്കുന്നത്. അതാണ് ബിജെപിക്കുള്ള ആശങ്ക. ജനങ്ങള്‍ ഇതിന് പ്രാധാന്യം നല്‍കുന്നത് തിരിച്ചടിയായേക്കും. അതുപോലെ ജാട്ട് വിഭാഗക്കാര്‍ ഹരിയാനയില്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഹരിയാനയിലെ സിര്‍സയില്‍ രാഹുലിന്റെ മുന്‍ വിശ്വസ്തനായ അശോക് തന്‍വറിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു. വടികൊണ്ട് അടിക്കുന്ന വീഡിയോ എല്ലാം അതുപോലെ വൈറലായിരുന്നു. താന്‍ ആ കാറിലേ ഇല്ലായിരുന്നുവെന്നാണ് തന്‍വര്‍ പറയുന്നത്. എന്നാല്‍ ആക്രമണം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് കാറില്‍ തന്‍വര്‍ എത്തിയിരുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.
ജാട്ട് വിഭാഗക്കാരുടെ രോഷം താങ്ങാവുന്നതിലും അപ്പുറമാണ് ബിജെപിക്ക്. അവരുടെ പ്രതിനിധിയായിരുന്ന ബിരേന്ദര്‍ സിംഗും മകന്‍ ബ്രിജേന്ദര്‍ സിംഗും പാര്‍ട്ടി വിട്ടതാണ്. അതിലുപരി അഗ്നീപഥ് പദ്ധതിക്കെതിരെ വ്യാപകമായ രോഷം ഹരിയാനയിലുണ്ട്. സംസ്ഥാനത്ത് ജാട്ടുകളെ പിണക്കി കൊണ്ട് അധികാരത്തില്‍ വരാന്‍ ആര്‍ക്കും പറ്റില്ല.
ബ്രിജേന്ദ്ര സിംഗ് അഗ്നിവീര്‍ പദ്ധതിയെ വ്യാപകമായി എതിര്‍ത്തിരുന്നു. ഒബിസി വോട്ടുകളാണ് അടുത്ത വെല്ലുവിളി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തവണ ജാട്ടുകളെ ഒഴിവാക്കി ഇവരുടെ പിന്തുണ നേടാനായിരുന്നു ബിജെപിയുടെ ശ്രമം. പക്ഷേ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചില്ല. നിലവില്‍ ഹരിയാന മുഖ്യമന്ത്രിയായ നയാബ് സിംഗ് സെയ്‌നി ഒബിസി വിഭാഗക്കാരനാണ്.
കര്‍ഷകരുടെ സമരവും അതോടൊപ്പം ബിജെപിക്ക് വെല്ലുവിളിയാണ്. പാര്‍ട്ടിയിലെ നേതാക്കള്‍ക്കൊന്നും സീറ്റ് ലഭിക്കാത്തത് മറ്റൊരു വിഷയമാണ്. നവീന്‍ ജിന്‍ഡാലിന് അടക്കം സീറ്റ് ലഭിച്ചത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ജനരോഷം ഉള്ള സീറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്ന് പ്രചാരണം നടത്താനാണ് ബിജെപിയുടെ ശ്രമം.
ഇതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാനാവുമെന്നാണ് വിലയിരുത്തല്‍. കരോലിയില്‍ ജാദവ വിഭാഗക്കാരനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഈ വിഭാഗത്തെ ഒപ്പം നിര്‍ത്താനാവുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്.












Click it and Unblock the Notifications