Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്, നുണ മാത്രം പറയുന്നയാളെ ആദ്യമായിട്ടാണ് കാണുന്നതെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് കോണ്‍ഗ്രസ് വിതരണം ചെയ്യുമെന്ന മോദിയുടെ വാദത്തെ പ്രിയങ്ക തള്ളി. തന്റെ പിതാവ് അടക്കമുള്ള നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. എന്നാല്‍ അതിലൊരാള്‍ പോലും ജനങ്ങളോട് കള്ളം പറയില്ല.

എന്നാല്‍ മോദി അങ്ങനെയല്ലെന്നും പ്രിയങ്ക പറഞ്ഞു. നേരത്തെ പല തിരഞ്ഞെടുപ്പ് റാലികളിലായി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്ത്രീകളുടെ താലിമാലയെ പോലും കോണ്‍ഗ്രസ് വെറുതെ വിടില്ലെന്നും, സ്വത്തുക്കള്‍ പിടിച്ചെടുക്കുമെന്നും മോദി ആരോപിച്ചു.

priyanka-gandh-pm-modi

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ മോദിയുടെ ആരോപണത്തെ തള്ളിയിരുന്നു. തെറ്റായ വിവരങ്ങളാണ് മോദി പ്രചരിപ്പിക്കുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചിരുന്നു. ഇത് പിന്നാലെയാണ് പ്രിയങ്ക രൂക്ഷമായി മോദിയെ വിമര്‍ശിച്ചത്. ഗുജറാത്തിലെ ധരംപൂരില്‍ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള താരതമ്യം പ്രിയങ്ക നടത്തിയത്.

എന്റെ കുടുംബത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, മറ്റ് പല പ്രധാനമന്ത്രിമാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ദിര ഗാന്ധി അതിലൊരാളാണ്. ഇന്ദിര ഈ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരാണ്. രാജീവ് ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം എനിക്ക് ചിന്നിചിതറി പോയ നിലയിലാണ് ലഭിച്ചത്. രാജീവും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച വ്യക്തിയാണെന്ന് പ്രിയങ്ക പറഞ്ഞു.

ഈ രാജ്യത്ത് വിപ്ലകരമായ വലിയ മാറ്റങ്ങള്‍ പ്രധാനമന്ത്രിയിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് കൊണ്ടുവന്നിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയും പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം മാന്യതയുള്ള വ്യക്തിയായിരുന്നു. ഇതുപോലെ നുണപറയുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ജനങ്ങള്‍ക്ക് മുന്നിലാണ് സംസാരിക്കുന്നതെന്ന് ചിന്തിക്കുക പോലും ചെയ്യാതെയാണ് അദ്ദേഹം നുണകള്‍ പ്രചരിപ്പിക്കുന്നത്.

അദ്ദേഹം ജനങ്ങളെ ഭയപ്പെടുത്തുകയാണ്. സ്ത്രീകളുടെ താലിമാല പോലും കോണ്‍ഗ്രസ് കൊണ്ടുപോകുമെന്നാണ് പറയുന്നത്. ഇത് സത്യമാണെന്ന് തോന്നുന്നണ്ടോ? ന്യായ് പ്രകടനപത്രികയോട് മോദിക്കുള്ള പ്രശ്‌നമെന്താണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കപ്പെട്ടോ എന്നും പ്രിയങ്ക ചോദിച്ചു.

ഭരണഘടന മാറ്റാനാണ് ബിജെപി 400 സീറ്റ് ആവശ്യപ്പെടുന്നത്. ആദ്യം അവര്‍ അത് നിഷേധിക്കും. എന്നാല്‍ പിന്നീട് അത് നടപ്പാക്കുകയും ചെയ്യും. അതാണ് അവരുടെ അജണ്ട. ബിജെപിയുടെ രീതി ശ്രദ്ധിച്ചാല്‍ മനസ്സിലാക്കും. മന്ത്രിമാരും സ്ഥാനാര്‍ത്ഥികളും ഭരണഘടന മാറ്റുന്നതിനെ കുറിച്ച് സംസാരിക്കും. എന്നാല്‍ പ്രധാനമന്ത്രി അത് നിഷേധിക്കും. പക്ഷേ ഭരണത്തിലെത്തുമ്പോള്‍ അവരത് നടപ്പാക്കുമെന്നും പ്രിയങ്ക പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങളെല്ലാം അതിലൂടെ ഇല്ലാതാവുമെന്നും പ്രിയങ്ക വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+