അമേഠിയിലും വാരണാസിയിലുമല്ല പോരാട്ടം, ഈ മണ്ഡലങ്ങളില്‍ കാണാം ത്രില്ലര്‍; വിജയം പ്രവചിക്കാനാവില്ല
രാജ്യത്ത് നിരവധി മണ്ഡലങ്ങള്‍ താരപ്രഭയുള്ളത് ഉണ്ട്. പലതിലും വമ്പന്‍ പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാത്ത കുറച്ച് മണ്ഡലങ്ങളിലാണ് ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത്. ഇഞ്ചോടിഞ്ചാണ് ഇവിടെ പോരാട്ടം. ഏപ്രില്‍ 19നും 26നും ഇടയിലാണ് ഈ ഒന്‍പത് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ പോരാട്ടം കൊണ്ടും ഈ മണ്ഡലങ്ങളില്‍ ആരാകും ജേതാവ് എന്ന് നിര്‍ണയിക്കുക ബുദ്ധിമുട്ടേറിയ കാര്യമാകും. ഏതൊക്കെയാണ് ആ മണ്ഡലങ്ങള്‍ എന്ന് നോക്കാം.
രാജസ്ഥാനിലെ ചുരു ആണ് പോരാട്ടം കടുപ്പമായിരിക്കുന്നത്. ഇവിടെ ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ബിജെപിയുടെ കോട്ടയാണിത്. ഉത്തര രാജസ്ഥാനിലെ മണ്ഡലമാണ് ചുരു. ബിജെപി ഇവിടെ ദേവേന്ദ്ര ജജ്ജാരിയയെയും കോണ്‍ഗ്രസ് രാഹുല്‍ കസ്വാനെയുമാണ് രംഗത്തിറക്കിയത്. കസ്വാന്‍ ബിജെപിയില്‍ നിന്നാണ് കോണ്‍ഗ്രസിലെത്തിയത്.

രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ ബിജെപി ടിക്കറ്റ് നല്‍കിയില്ല. അതോടെ കോണ്‍ഗ്രസിലെത്തുകയായിരുന്നു. 2015 ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കസ്വാന്‍ വിജയിച്ചത്. 2019ലും ജയം ആവര്‍ത്തിച്ചു.
ജാട്ട് നേതാവായത് കൊണ്ട് രാഹുല്‍ കസ്വാന്‍ മണ്ഡലത്തില്‍ അട്ടിമറി വരെ നടക്കാം. ബിജെപിയുമായി അകന്ന് നില്‍ക്കുകയാണ് ജാട്ടുകള്‍. അതുകൊണ്ട് മണ്ഡലത്തില്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്.
ഉത്തര്‍പ്രദേശിലെ നാഗിനയാണ് മറ്റൊരു മണ്ഡലം. ഇവിടെ വെള്ളിയാഴ്ച്ച വോട്ടെടുപ്പാണ്. ചന്ദ്രശേഖര്‍ ആസാദാണ് ഇവിടെ പ്രധാന മത്സരാര്‍ത്ഥി. ബിഎസ്പിയുടെ സുരേന്ദ്ര പാല്‍ സിംഗ്, എസ്പിയുടെ മനോജ് കുമാര്‍, ബിജെപിയും ഓം കുമാര്‍ എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്. ചതുഷ്‌കോണ പോരാട്ടം എന്ന് പറയാം. നാഗിന പട്ടികജാതി സംവരണ മണ്ഡലമാണ്.
2009 മുതല്‍ ഈ മണ്ഡലം വിജയിക്കുന്നവര്‍ നിലനിര്‍ത്താറില്ല. യുവ ദളിത് വോട്ടര്‍മാര്‍ ആസാദിനൊപ്പം പോയാല്‍ മണ്ഡലത്തില്‍ വലിയ മാറ്റമുണ്ടാകും. സ്വാമി പ്രസാദ് മൗര്യയുടെ രാഷ്ട്രീയ ശോഷിത് സമാജ് പാര്‍ട്ടിയും ആസാദിനെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് മത്സരം എങ്ങോട്ട് വേണമെങ്കിലും മാറാം.
അസമിലെ ജോര്‍ഹട്ടിലും മത്സരം കടുപ്പമാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗൗരവ് ഗൊഗോയിയാണ്. ബിജെപി തപോന്‍ കുമാര്‍ ഗൊഗോയിയെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് കോട്ടയാണ് ണ്ഡലം. മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മണ്ഡലമാണിത്.
2019ല്‍ തപോന്‍ കുമാര്‍ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഗൗരവ് ഗൊഗോയിയുടെ വരവ് പോരാട്ടത്തെ മാറ്റിയിരിക്കുകയാണ്. 2019ല്‍ കാലിയാബോര്‍ മണ്ഡലത്തിലെ പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കിയതോടെയാണ് ഗൗരവ് ജോര്‍ഹട്ടിലേക്ക് മാറിയത്. സുശാന്ത് ബോര്‍ഗോഹെയിന്‍ അടക്കം വന്നതോടെ ബിജെപി ഇവിടെ ആത്മവിശ്വാസത്തിലാണ്.












Click it and Unblock the Notifications