ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ബമ്പര്‍ വോട്ടിംഗ് നടന്നതായി അമിത് ഷാ. വോട്ട് ചെയ്തതിന് ശേഷം ആളുകള്‍ മോദി, മോദി എന്ന് വിളിക്കുന്നത് കേട്ടെന്നും അമിത് ഷാ പറഞ്ഞു.
Apr 19, 2024, 10:05 pm IST
മോദിയെ വെല്ലുവിളിച്ച് ഖാര്‍ഗെ
ലോക്സഭയില്‍ ബിജെപി 400 ല്‍ അധികം സീറ്റുകള്‍ നേടിയാല്‍ ഭരണഘടന മാറ്റുമെന്ന് പ്രസ്താവിച്ച ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
Apr 19, 2024, 9:26 pm IST
മണിപ്പൂര്‍
മണിപ്പൂരിലെ വോട്ടിംഗിനെ കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രദീപ് ഝാ സംസാരിക്കുന്നു
#WATCH | On the first phase of Lok Sabha elections, Manipur Chief Electoral Officer, Pradeep Jha says, "Polling is almost in respect of the polling stations that were supposed to go to for polls today. People turned out in large numbers. Till the last report that we have… pic.twitter.com/TspB5Omj0N
നാഗാലാന്റിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിംഗ്
നാഗാലാന്റിലെ ആറ് ജില്ലകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല. പോളിംഗ് ബഹിഷ്കരിക്കാനുള്ള ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താതിരുന്നത്. ഫ്രണ്ടിയര്‍ നാഗാലാന്റ് പ്രദേശത്തിന് വേണ്ടി വാദിക്കുന്നവരുടെ സംഘടനയാണ് ഇഎന്‍പിഒ.
Apr 19, 2024, 8:14 pm IST
ഉത്തരാഖണ്ഡ്
ബാലറ്റ് പേപ്പര്‍ മതി, ഇവിഎം വേണ്ട
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പ്രായമായ ഒരു വോട്ടര്‍ ബാലറ്റ് പേപ്പറിലൂടെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇവിഎം) നിലത്തേക്ക് എറിഞ്ഞതായി പൊലീസ്. ഇവിഎമ്മിന് അല്‍പ്പം കേടുപാടുകള്‍ സംഭവിച്ചെങ്കിലും പ്രവര്‍ത്തനം തുടര്‍ന്നതിനാല്‍ അത് മാറ്റിസ്ഥാപിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി
Apr 19, 2024, 7:44 pm IST
400 സീറ്റ് ഭരണഘടന മാറ്റാനോ?
ബിജെപിയുടെ 400 സീറ്റ് എന്ന മുദ്രാവാക്യം ഭരണഘടന മാറ്റാനുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ പൈതൃകത്തെയും അദ്ദേഹം നിലകൊള്ളുന്ന മൂല്യങ്ങളെയും ശരിക്കും ബഹുമാനിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.
Apr 19, 2024, 7:03 pm IST
പോളിംഗ് കണക്കുകള്‍ ഇങ്ങനെ
പശ്ചിമ ബംഗാള്‍ 77.57% ത്രിപുര 76.10% പുതുച്ചേരി 72.84%, ബിഹാര്‍ 46.32%. ആന്ദമാന് നിക്കോബാറില്‍ 56.87%, അരുണാചല്‍ പ്രദേശില്‍ 64.07%, ഛത്തീസ്ഗഢില്‍ 63.41%, ജമ്മു കശ്മീരില്‍ 65.08%, ലക്ഷദ്വീപില്‍ 59.02%, മധ്യപ്രദേശ് 63.25%, മഹാരാഷ്ട്ര 54.85%, മണിപ്പൂര്‍ 68.62%, മേഘാലയ 69.91%, മിസോറാം 53.96%, നാഗാലാന്റ് 56.18%, രാജസ്ഥാന് 50.27%, സിക്കിം 68.06%, തമിഴ്നാട് 62.08%, ഉത്തര്‍പ്രദേശ് 57.54%, ഉത്തരാഖണ്ഡ് 53.56%
Apr 19, 2024, 6:27 pm IST
പോളിംഗ് അവസാനിച്ചു
ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പോളിംഗ് അവസാനിച്ചു. 60 ശതമാനത്തിനടുത്ത് പോളിംഗെന്ന് അനൗദ്യോഗിക കണക്കുകള്‍
Apr 19, 2024, 6:02 pm IST
പശ്ചിമ ബംഗാള്‍
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് മഹുവ
റോഡ് ഷോയുമായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് മഹുവ മൊയ്ത്ര
#WATCH | Nadia, West Bengal: Krishnanagar Lok Sabha candidate Mahua Moitra holds a roadshow as she goes to file her nomination for the Lok Sabha polls. pic.twitter.com/6CPAfeViz2
ഗുവാഹത്തി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബിജുലി കലിത മേധി പത്രിക സമര്‍പ്പിച്ചു. ഗുവാഹത്തിയില്‍ 5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സീറ്റ് നിലനിര്‍ത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Apr 19, 2024, 4:56 pm IST
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോളിംഗ് 50 ശതമാനം കടന്നു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം പോളിംഗ് 50 ശതമാനം കടന്നു. അരുണാചല്‍ പ്രദേശ് -55%, മണിപ്പൂര്‍- 62.5% മേഘാലയ - 61.9% മിസോറാം- 49% നാഗാലാന്‍ഡ് - 51.5% സിക്കിം 52.7% ത്രിപുര- 68.3%
Apr 19, 2024, 4:27 pm IST
മഹാരാഷ്ട്ര
മത്സരിക്കാനില്ലെന്ന് ഛഗന്‍ ഭുജ്ബല്‍
ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബല്‍. നാസിക്കിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് മഹാരാഷ്ട്രയുടെ ഭരണ സഖ്യത്തെ (ബിജെപി-ശിവസേന-എന്‍സിപി) ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Apr 19, 2024, 4:01 pm IST
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ വളർച്ചയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ചന്ദ്രശേഖർ .
Apr 19, 2024, 3:42 pm IST
ജനങ്ങളുടെ വിശ്വാസം ബിജെപിക്ക് നേടാനാകില്ല;ഒമർ അബ്ദുള്ള
2019 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് ഇവിടെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.കശ്മീരിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.ആഭ്യന്തരമന്ത്രി പറയുന്നത് ആദ്യം ജനഹൃദയങ്ങൾ കീഴടക്കുമെന്നും അതിന് ശേഷമേ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളൂവെന്നുമാണ്. അവർക്ക് ഒരിക്കലും ഇവിടെ ജനവിശ്വാസം നേടാനാകില്ല', ഒമർ പറഞ്ഞു.
#WATCH | Srinagar, J&K: National Conference Vice President Omar Abdullah says, "After August 2019, this is the first time that the Lok Sabha elections are taking place here. Then, the BJP launched their candidates on all seats in Kashmir. Now, the Home Miniter is saying that… pic.twitter.com/QhJk6WV4UW
സംഘർഷത്തെ തുടർന്ന് ഇംഫാലിലെ ചില ബൂത്തുകളില്‍ പോളിങ് നിർത്തിവെച്ചു
#WATCH | Manipur: Polling stopped at 5 Thongju, 31 Khongman Zone in Imphal after some women alleged irregularities and created a ruckus. The polling officer closed the polling booth: Imphal East DC#LokSabhaElections2024pic.twitter.com/OvkLOp7wBp
ഇന്ത്യ സഖ്യത്തിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് ഉള്ളതെന്ന് ആർജെഡി നേതാവും പാടലിപുത്രയിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ മിസ ഭാരതി. എൻഡിഎ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും മിസ ഭാരതി
#WATCH | Patna, Bihar: RJD leader and candidate from Patliputra Misa Bharti says, "There is a wave of the INDIA alliance. We went to the public and told them how NDA did not fulfil any of their promises. They were talking about unemployment, doubling the income of farmers and… pic.twitter.com/lPBO7gVObD
സംസ്ഥാനത്ത് 11 മണി വരെ രേഖപ്പെടുത്തിയത് 25 ശതമാനം പോളിങ്
Apr 19, 2024, 12:19 pm IST
ലോക്സഭ തിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്
11 മണി വരെ 24.5 ശതമാനം പോളിങ് രേഖപ്പെടുത്തി
Apr 19, 2024, 12:03 pm IST
ലോക്സഭ തിരഞ്ഞെടുപ്പ് മണിപ്പൂർ
വോട്ടെടുപ്പിനിടെ മണിപ്പൂരിലെ ബിഷ്ണുപൂരിൽ സംഘർഷം. ബൂത്ത് പിടിക്കാൻ ശ്രമം നടക്കുന്നതിനിടെ ആകാശത്തേക്ക് പോലീസ് വെടിവെച്ചതായി റിപ്പോർട്ട്.
Apr 19, 2024, 11:43 am IST
ലോക്സഭ തിരഞ്ഞെടുപ്പ് ബംഗാൾ
ലോക്സഭ തിരഞ്ഞെടുപ്പിനിടെ
കൂച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തര്‍ ഏറ്റമുട്ടി. ചന്ദ്മാരി,ദിൻഹത പ്രദേശങ്ങളിലാണ് സംഘർഷം ഉണ്ടായത്. ബിജെപി പോളിംഗ് ഏജന്റിനെ തട്ടിക്കൊണ്ടു പോയെന്നാണ് ആരോപണം.
Apr 19, 2024, 11:08 am IST
പോളിങ് ഇതുവരെ ഇങ്ങനെ
രാവിലെ 9 വരെ രേഖപ്പെടുത്തി
15.09 ശതമാനം പോളിങ്. ബംഗാൾ 15.09, ത്രിപുര 15.07, പുതുച്ചേരി 12.75, മഹാരാഷ്ട്ര 6.98, ഉത്തർപ്രദേശ് 12.66, തമിഴ്നാട് 12.55, രാജസ്ഥാൻ 10.67, ഉത്തരാഖണ്ഡ് 10.54, സിക്കം 7.92 എന്നിങ്ങനെയാണ് പോളിങ് ശതമാനം
Apr 19, 2024, 10:36 am IST
തമിഴ്നാട്
വോട്ട് രേഖപ്പെടുത്താനെത്തി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ
#WATCH | Tamil Nadu: Actor and MNM chief Kamal Haasan arrives at a polling booth in Koyambedu, Chennai to cast his vote.
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആദ്യ ഘട്ടത്തില്‍ രണ്ട് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. അരുണാചല്‍ പ്രദേശിലെ 60 നിയമസഭാ സീറ്റുകളിലേക്കും, സിക്കിമ്മിലെ 32 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ആന്ധപ്രദേശ്, ഒഡീഷ് നിയമസഭ തിരഞ്ഞെടുപ്പുകളും ഏഴ് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പിന്റെ ഒപ്പം നടക്കുന്നുണ്ട്.
3:53 AM, 19 Apr
മഹാരാഷ്ട്ര
മാവോവാദി സാന്നിധ്യമുള്ള മേഖലകളില്‍ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗഡ്ചിരോളി ജില്ലയില്‍ 15000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഗഡ്ചിരോളി പോലീസ് സൂപ്രണ്ട് പറഞ്ഞു. ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചാണ് മേഖലയില്‍ നിരീക്ഷണം.
3:56 AM, 19 Apr
പശ്ചിമ ബംഗാള്‍
ഒന്നാം ഘട്ട പോളിംഗ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ 42 എണ്ണം ബിജെപി വിജയിച്ച മണ്ഡലങ്ങള്‍. ആദ്യ ഘട്ടത്തില്‍ പശ്ചിമ ബംഗാളിലെ മണ്ഡലങ്ങള്‍ ബിജെപിക്ക് നിര്‍ണായകമാണ്. കിഴക്കന്‍ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളും ബിജെപിയുടെ കൈവശമുള്ളതാണ്.
6:08 AM, 19 Apr
1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്
6:14 AM, 19 Apr
16.63 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 1.87 ലക്ഷം പോളിങ്സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
6:21 AM, 19 Apr
രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്
6:29 AM, 19 Apr
തമിഴ്നാട്
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും നിർണായകമാണ് തമിഴ്നാട്. ഇവിടെ ആകെയുള്ള 39 സീറ്റിലേക്കും ഇന്നാണ് വോട്ടെടുപ്പ്
6:36 AM, 19 Apr
തമിഴ്നാട്
2019 ൽ തമിഴ്നാട്ടിൽ 39 ൽ 38 സീറ്റിലും ഡിഎംകെ-കോൺഗ്രസ് സഖ്യമായിരുന്നു വിജയിച്ചത്. ബിജെപി ഇക്കുറി വലിയ പ്രതീക്ഷയാണ് തമിഴ്നാട്ടിൽ വെച്ചുപുലർത്തുന്നത്.
6:46 AM, 19 Apr
തമിഴ്നാട്
തമിഴ്നാട്ടിൽ 6 സീറ്റുകൾ നേടാനാകുമെന്നാണ് ബിജെപി പ്രതീക്ഷ. കഴിഞ്ഞ തവണ 3.66 ശതമാനം വോട്ടുകൾ മാത്രമായിരുന്നു ബിജെപി ഇവിടെ നേടിയത്.
6:56 AM, 19 Apr
തമിഴ്നാട്
2019 ൽ എഐഎഡിഎംകെയുമായി ചേർന്ന് സഖ്യത്തിലായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഇക്കുറി ഇരു പാർട്ടികളും തനിച്ചാണ് മത്സരം
7:02 AM, 19 Apr
തമിഴ്നാട്
പ്രധാനമന്ത്രിയടക്കം ബിജെപിയുടെ പ്രധാന ദേശീയ നേതാക്കളെല്ലാമത്തി ശക്തമായ പ്രചരണമായിരുന്നു ഇക്കുറി തമിഴ്നാട്ടിൽ ബിജെപി നടത്തിയത്. ഒരു സീറ്റെങ്കിലും വിജയിക്കാനായാൽ ബിജെപിയെ സംബന്ധിച്ച് ബോണസ് ആണ്
7:11 AM, 19 Apr
രാജസ്ഥാന്
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി നിർണായകമായ മറ്റൊരു സംസ്ഥാനം രാജസ്ഥാനാണ്. ഇവിടെ 6 സീറ്റിലാണ് വോട്ടെടുപ്പ്
7:13 AM, 19 Apr
ആദ്യ ഘട്ട തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ
7:15 AM, 19 Apr
ആദ്യഘട്ട തിരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു
7:31 AM, 19 Apr
തമിഴ്നാട്
ശിവഗംഗ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പി ചിദംബരം.39 സീറ്റുകളിലും ഇന്ത്യ സഖ്യം വിജയിക്കുമെന്ന് ചിദംബരം
#WATCH | After casting his vote, Congress leader P Chidambaram says, "I am very happy and proud that I have been able to cast my vote in the Lok Sabha elections. As far as Tamil Nadu is concerned, I am absolutely confident that the INDIA group will win all 39 Parliamentary seats… https://t.co/zLeo65lbQHpic.twitter.com/OzQbhsc1WZ
തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്നും റെക്കോഡ് പോളിങ് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
7:44 AM, 19 Apr
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും തന്റെ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വച്ചാണ് മോഹൻ ഭാഗവത് വോട്ട് രേഖപ്പെടുത്തിയത്.
7:57 AM, 19 Apr
മേഘാലയ
വോട്ട് രേഖപ്പെടുത്തി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. പോളിങ് ബൂത്തിലെത്തിയപ്പോൾ തന്നെ 200 പേരെ കണ്ടെന്നും ഇത്രയും ആളുകൾ എത്തിയത് ശുഭസൂചനയാണെന്നും സാങ്മ പറഞ്ഞു.
8:03 AM, 19 Apr
മധ്യപ്രദേശ്
ചിന്ദ്വാര സീറ്റിൽ വലിയ പ്രതീക്ഷയുണ്ടെന്നും ജനം സത്യത്തിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് നേതാവ് കമൽനാഥ്. അദ്ദേഹത്തിൻ്റെ മകനും കോൺഗ്രസ് നേതാവുമായ നകുൽ നാഥ് ആണ് ചിന്ദ്വാരയിൽ മത്സരിക്കുന്നത്
#WATCH | Chhindwara | Congress leader & former Madhya Pradesh CM Kamal Nath says, "I have full faith in the people of Chhindwara. I have full hope that they will stand by the truth."
His son and Congress leader Nakul Nath is contesting from the Chhindwara Lok Sabha seat… pic.twitter.com/2La3i41ZoI
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ വോട്ട് രേഖപ്പെടുത്തി. കോയമ്പത്തൂരിലെ സ്ഥാനാര്‍ഥിയാണ് അദ്ദേഹം. ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന സ്ഥാനാർത്ഥിത്വം കൂടിയാണ് അണ്ണാമലയുടേത്
#WATCH | Tamil Nadu BJP chief and party's candidate from Coimbatore constituency, K Annamalai casts his vote at a polling booth in Uthupatti, Karur.
ബസ്തറിലെ ജനങ്ങളോട് വലിയ തോതിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി സായി. നക്സൽ ബാധിത മണ്ഡലമായ ഇവിടെ രാവിലെ 7 ന് തന്നെ വോട്ടെടുപ്പ് തുടങ്ങിയിരുന്നു
8:59 AM, 19 Apr
ഒന്നാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നവരിൽ ഏറ്റവും സമ്പന്നൻ കോൺഗ്രസ് നേതാവും ചിന്ദ്വാരയിൽ നിന്നുള്ള സിറ്റിംഗ് എംപിയായ നകുൽ നാഥാണ്.716 കോടിയാണ് അദ്ദേഹത്തിൻറെ ആസ്തി
9:07 AM, 19 Apr
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി പൊൻരാജ് ആണ് ഏറ്റവും കുറവ് ആസ്തിയുള്ള താരം , 320 രൂപയാണ് ഇയാളുടെ ആസ്തി.
9:20 AM, 19 Apr
ഉത്തരാഖണ്ഡ്
വോട്ട് രേഖപ്പെടുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.ലോകത്ത് നമ്മുടെ രാജ്യത്തിൻ്റെ യശസ് ഉയർത്താൻ സഹായിക്കുന്ന സർക്കാരിനെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് വോട്ടർമാരോട് ധാമി. മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാക്കണമെന്നും ധാമി.
#WATCH | Uttarakhand CM Pushkar Singh Dhami says "...'Pehle matdaan phir jalpaan'...I appeal to everyone to participate in the festival of democracy. We get an opportunity to choose our government once in 5 years. We have to elect a government which increases the respect of our… pic.twitter.com/TmOWHaF61s
വോട്ട് രേഖപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ ഇത്തവണയും കൂറ്റൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഗഡ്കരി.
#WATCH | Maharashtra: Union Minister and BJP candidate from Nagpur, Nitin Gadkari says, "We are celebrating the festival of democracy today. Everyone should vote, this is our fundamental right as well as duty. You can vote for anyone but casting your vote is important...I am 101%… pic.twitter.com/zF9WsZnBEO
തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം 40 സീറ്റുകളും നേടുമെന്ന് ഡിഎംകെ എംപി തിരുച്ചി എൻ ശിവ. ഇത്തവണ തങ്ങൾ തന്നെ സർക്കാർ രൂപീകരിക്കുമെന്നും ശിവ.
#WATCH | Tamil Nadu: DMK MP Tiruchi N Siva says, "... Polling is very peaceful and we are very hopeful that the INDIA alliance will win and we will form the government. As far as Tamil Nadu is concerned, as we have told you during the campaign itself, all 40 seats will be in our… https://t.co/q2HSVK2Ptspic.twitter.com/b2du72qkyL
ജനാധിപത്യം സംരക്ഷിക്കാന്‍ എല്ലാവരും നിർബന്ധമായും വോട്ട് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി
READ MORE
ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live Updates: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് വെള്ളിയാഴ്ച്ച നടക്കും. 17 സംസ്ഥാനങ്ങള്‍, നാല് കേന്ദ്ര ഭരണ പ്രദേശങ്ങള്‍, അരുണാചല്‍, സിക്കിംഗ് നിയമസഭകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മൊത്തം 102 മണ്ഡലങ്ങളാണ് ഉള്ളത്. ഏഴ് ഘട്ടമായിട്ടാണ് പോളിംഗ് നടക്കുന്നത്. മൊത്തം നാല് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആന്ധ്രപ്രദേശും സിക്കിമുമാണ് ആ സീറ്റുകള്‍. ആദ്യ ഘട്ടത്തില്‍ അരുണാചല്‍ പ്രദേശും സിക്കിമും മാത്രമാണ് ഉള്ളത്. ബിജെപി ഇത്തവണ 370 സീറ്റ് നേടുമെന്നാണ് പ്രചാരണത്തില്‍ ഉടനീളം ബിജെപി നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി 400 സീറ്റ് എന്‍ഡിഎ നേടുമെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 353 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് ഒറ്റയ്ക്ക് 303 സീറ്റുകളും നേടാനായിരുന്നു.
ആദ്യ ഘട്ടത്തില്‍ അതുകൊണ്ട് ബിജെപിക്ക് ഏറെ നിര്‍ണായകമാണ്. കൂടുതല്‍ സീറ്റുകള്‍ ഇവിടെ നേടിയില്ലെങ്കില്‍ 400 സീറ്റെന്ന ലക്ഷ്യം ബിജെപിക്ക് നേടാനാവില്ല. അതേസമയം പ്രതിപക്ഷ സഖ്യത്തിനും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തമിഴ്നാട്ടിലെ 39 സീറ്റുകള്‍, രാജസ്ഥാന് 12, ഉത്തര്‍പ്രദേശ് 8, മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ് 5, അരുണാചല്‍പ്രദേശ് 2, മേഘാലയ 2, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 1, മിസോറം 1, നാഗാലാന്‍ഡ് 1, പുതുച്ചേരി 1, സിക്കിം1, ലക്ഷദ്വീപ് 1 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിന് പുറമേ അസമിലെയും മഹാരാഷ്ട്രയിലെയും അഞ്ച് സീറ്റുകള്‍, ബീഹാറില്‍ നാല്, പശ്ചിമ ബംാഗളില് മൂന്ന്, മണിപ്പൂരില്‍ രണ്ട്, ത്രുപുര, ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഒരു സീറ്റ് എന്നിവയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.