വടകരയില്‍ വോട്ടെടുപ്പ് കഴിഞ്ഞത് 11 മണിക്ക് ശേഷം യുഡിഎഫ് സ്വാധീന ബൂത്തുകളില്‍ അട്ടിമറിയെന്ന് ആരോപിച്ച് നേതാക്കള്‍. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് യുഡിഎഫ്.
Apr 26, 2024, 11:36 pm IST
കേരളം
നാദാപുരം വാണിന്മേലില്‍ പ്രിസൈഡിംഗ് ഓഫീസറെ എല്‍ഡിഎഫ് ഉപരോധിച്ചു. സമയം കഴിഞ്ഞ് എത്തിയവരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചുവെന്നാണ് ആരോപണം. നേരത്തെ ബൂത്തില്‍ ഉണ്ടായിരുന്നവര്‍ ടോക്കണ്‍ അധികമായി വാങ്ങി പിന്നീടെത്തിയവര്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ഇങ്ങനെ ടോക്കണുമായി എത്തിയവര്തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ദിയാക്കി വോട്ട് ചെയ്തെന്ന് കാമിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി.
Apr 26, 2024, 11:15 pm IST
കേരളം
വടകരയില്‍ പത്ത് മണിക്ക് ശേഷവും വോട്ട് ചെയ്യാന്‍ നൂറിലധികം ആളുകള്‍. വളരെ പതിയെയാണ് പോളിംഗ് നീങ്ങുന്നതാണ്. മണിക്കൂറുകളായി സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ വോട്ടെടുപ്പിനായി കാത്തിരിക്കുന്നുണ്ട്. പത്ത് മണിക്ക് ശേഷവും 150 ടോക്കണ്‍ ലഭിച്ചവരുണ്ട്.
Apr 26, 2024, 11:13 pm IST
കേരളം
വോട്ടര്‍മാരെ നന്ദി പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. യുഡിഎഫിന്റെയും ബിജെപിയുടെയും കള്ളപ്രചരണങ്ങളെയും അക്രമത്തിനുള്ള ശ്രമങ്ങളെയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെയും അതിജീവിച്ച് സമാധാനപൂര്‍ണമായാണ് കേരളത്തില്‍ പോളിങ് പൂര്‍ത്തിയാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്.
Apr 26, 2024, 9:58 pm IST
തൃശൂരില്‍ ആകെ രേഖപ്പെടുത്തിയത് 72.20 ശതമാനം പോളിംഗ്. ശക്തമായ ത്രികോണ പോരാട്ടമാണ് മണ്ഡലത്തില്‍ നടന്നത്.
Apr 26, 2024, 9:56 pm IST
വയനാട്ടില്‍ പോളിംഗ് പൂര്‍ത്തിയായി. 73.08 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. 7 ശതമാനമാണ് പോളിംഗിലെ ഇടിവ്.
Apr 26, 2024, 9:33 pm IST
സംസ്ഥാനത്ത് 8 മണി വരെ 70.35 ശതമാനം പോളിംഗ്. കോഴിക്കോട് വടകര മണ്ഡലത്തില്‍ വോട്ടിംഗ് അവസാനിച്ചില്ല. ബൂത്തില്‍ കാത്തുനില്‍ക്കുന്നത് നിരവധി പേര്.
Apr 26, 2024, 8:35 pm IST
കേരളം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗസ്. വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ പ്രശ്നങ്ങളുണ്ടായെന്നും, വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ലെന്നും എംഎം ഹസന്. ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു
Apr 26, 2024, 8:28 pm IST
കേരളം
സംസ്ഥാനത്ത് പോളിംഗ് ശതമാനം 70 കടന്നു. ഇതുവരെ രേഖപ്പെടുത്തിയത് 70.35 ശതമാനം. പലയിടത്തും ബൂത്തുകളില്‍ നീണ്ട വരി.
Apr 26, 2024, 7:55 pm IST
കേരളം
കോഴിക്കോട് നാഗംപാറ ബൂത്തില്‍ സമയം കഴിഞ്ഞിട്ടും പോളിംഗ് അവസാനിച്ചില്ല. വരിയില്‍ ഇനിയും 600ഓളം പേര് വോട്ട് ചെയ്യാനായി ബാക്കിയുണ്ട്. നേരത്തെ ഇതേ ബൂത്തില്‍ രണ്ട് മണിക്കൂര്‍ വോട്ട് ചെയ്തിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചിരുന്നു.
Apr 26, 2024, 7:14 pm IST
സംസ്ഥാനത്ത് രണ്ടാം ഘട്ട പോളിംഗ് സമയം അവസാനിച്ചപ്പോള്‍ 69.01 ശതമാനം പോളിംഗ്. അന്തിമ കണക്കില്‍ മാറ്റം വരും. നിരവധി ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.
Apr 26, 2024, 7:05 pm IST
രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പോളിംഗ് ത്രിപുരയില്‍. ഏറ്റവും കുറവ് ഉത്തര്‍പ്രദേശില്‍. ത്രിപുരയില്‍ 77.53 ശതമാനമാണ് പോളിംഗ്.് യുപിയില്‍ 52.71 ശതമാനവും.
പോളിംഗ് സമയം അവസാനിച്ചിട്ടും ബൂത്തുകള്‍ വലിയ ക്യൂ. ആറ് മണിവരെ വരിയില്‍ ഉണ്ടായിരുന്ന വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. പേരാമ്പ്രയിലെ ജിഎല്‍പി സ്കൂള്‍ ചെറിയകുമ്പളത്ത് നിന്നുള്ള കാഴ്ച്ച.
Apr 26, 2024, 6:02 pm IST
കേരളം
സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു. 6 മണി വരെ വരിയിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ. ഇതുവരെ 65.01 ശതമാനം പോളിംഗ്
Apr 26, 2024, 5:42 pm IST
ദില്ലി
ജനാധിപത്യത്തില്‍ വിഭിന്നസ്വരങ്ങള്‍ നല്ലതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ബിജെപിയെ ഭരിക്കുന്നത് രണ്ട് നേതാക്കളാണ്. അവിടെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സ്ഥാനമില്ല. ഏകാധിപത്യത്തിന്റെ ഭാഷയാണ് ബിജെപി സംസാരിക്കുന്നതെന്നും ഉദിത് രാജ്.
#WATCH | Delhi: Congress leader Udit Raj says, "It is a good sign to have differences in democracy. BJP is ruled by only 2 people... They don't allow conflicts and differences in the BJP, which is a must in democracy. They are talking the language of dictatorship. One nation, one… pic.twitter.com/Xo0nA1j8Zk
സംസ്ഥാനത്ത് പോളിംഗ് 60 ശതമാനം കടന്നു. അഞ്ചേകാല്‍ വരെ 64.73 ശതമാനം പോളിംഗ്. കൂടുതല്‍ പോളിംഗ് കണ്ണൂരില്‍.
Apr 26, 2024, 5:08 pm IST
കേരളം
സംസ്ഥാനത്ത് ഇതുവരെ 57.87 ശതമാനം പോളിംഗ്, കൂടുതല്‍ പോളിംഗ് ആലപ്പുഴയില്‍, കുറവ് പൊന്നാനിയില്‍
Apr 26, 2024, 4:51 pm IST
ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസെടുത്തു. മതത്തിന്റെ പേരില്‍ വോട്ടുചോദിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. തേജസ്വി പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായിരിക്കുന്നത്.
Chief Electoral Officer, Karnataka tweets "Case is booked against Tejasvi Surya MP and Candidate of Bengaluru South PC on 25.04.24 at Jayanagar PS u/s 123(3) for posting a video in 'X' handle and soliciting votes on the ground of religion." pic.twitter.com/i5mEmzXr84
കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും ചേര്‍ന്ന് രാജ്യത്തെ വീണ്ടും വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ന്യൂനപക്ഷങ്ങള്‍ക്ക് എന്തും കഴിക്കാന്‍ ഉള്ള സ്വാതന്ത്ര്യം നല്‍കുമെന്ന് പറയുന്നു. ഗോവധത്തിന് അനുമതി നല്‍കുമെന്നാണ് ഇതിനര്‍ത്ഥം. രാജ്യത്തിന്റെ ജനങ്ങളുടെ വിശ്വാസം വെച്ചാണ് അവര്‍ കളിക്കുന്നതെന്നും യോഗി.
#WATCH | Addressing a public meeting in Moradabad, Uttar Pradesh CM Yogi Adityanath says, "Congress and INDI allaince are conspiring to divide the nation again. Will this country accept this conspiracy?... Along with the inheritance tax, Congress has said one more thing in its… pic.twitter.com/Kdoyroy5bL
വയനാട് സുപ്രധാന മണ്ഡലം, രാഹുല്‍ ഗാന്ധി തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര. ഇത്തവണ വയനാടിലെ എല്ലാ ഭൂരിപക്ഷ മാര്‍ജിനുകളും തകരുമെന്നും ഖേര.
#WATCH | Delhi: Congress leader Pawan Khera says, "In today's polling, Wayanad is a significant seat and our popular leader Rahul Gandhi is fighting elections from there. Last time, with 4 lakh votes he (Rahul Gandhi) won, this time all victory records will be broken and we can… pic.twitter.com/WR5V7tqt5K
13 സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് പോളിംഗ് മഹാരാഷ്ട്രയില്‍. മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 43.01 ശതമാനം പോളിംഗ്.
Apr 26, 2024, 4:14 pm IST
ഒന്‍പത് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലെ വോട്ടിംഗ് 56.41 ശതമാനം. ഉച്ചയോടെ തന്നെ സംസ്ഥാനത്തെ പോളിംഗ് 50 ശതമാനം പിന്നിട്ടു.
Apr 26, 2024, 4:11 pm IST
കേരളം
നാല് മണിവരെ 52.67 ശതമാനം പോളിംഗ്
Apr 26, 2024, 4:10 pm IST
മമ്മൂട്ടി വോട്ട് ചെയ്തു
നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് മമ്മൂട്ടിയും ഭാര്യയും വോട്ട് രേഖപ്പെടുത്താനെത്തിയത്
Apr 26, 2024, 3:55 pm IST
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ പോളിംഗ് ബൂത്തിലെ ദൃശ്യം
Apr 26, 2024, 3:53 pm IST
രാജസ്ഥാന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രേംചന്ദ് ബൈര്‍വ രാജസ്ഥാനിലെ ഡുഡുവിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
ചെങ്ങന്നൂര്‍ മുളക്കുഴ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ സജീവന് ദേഹാസ്വാസ്ഥ്യം. തിരുവന്‍വണ്ടൂര്‍ കൃഷി ഓഫീസറാണ് സജീവന്. സജീവിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നല്കി
Apr 26, 2024, 3:38 pm IST
ഏഴോളം കോണ്‍ഗ്രസ്, സി പി എം നേതാക്കള്‍ ബി ജെ പിയില്‍ ചേരാനായി ചര്‍ച്ച നടത്തി- ശോഭ
കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി പി എം നേതാക്കള്‍ ബി ജെ പിയില്‍ ചേരാനായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന് ശോഭ സുരേന്ദ്രന്. ഇ പി ജയരാജന് ബി ജെ പിയില്‍ ചേരാന്‍ ഒരു ഓഫറും നല്‍കിയിരുന്നില്ലെന്നും ശോഭ
Apr 26, 2024, 3:21 pm IST
നാദാപുരം നോർത്ത് എം എൽ പി സ്കൂളിലെ 167ാം ബൂത്തിൽ ഇലക്ട്രിക് വീൽചെയറിലെത്തി വോട്ട് ചെയ്യുന്ന ഹബീബ് എം കെ
Apr 26, 2024, 3:19 pm IST
ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടില്‍ മാത്രം-പത്മജ
തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാല്‍. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ. 'ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടില്‍ മാത്രം. സഹോദരന് വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ?, പത്മജ ചോദിച്ചു.
READ MORE
1:27 AM, 26 Apr
സുരേഷ് ഗോപി, ഭൂപേഷ് ബാഗല്, ഡികെ സുരേഷ്, തേജസ്വി സൂര്യ, എച്ച്ഡി കുമാരസ്വാമി തുടങ്ങിയവര്‍ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരനാണ് ഡികെ സുരേഷ്.
1:29 AM, 26 Apr
രണ്ടാം ഘട്ടത്തിലും പോളിംഗ് കുറയുമെന്ന ആശങ്ക തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. കനത്ത ചൂടാണ് ഇതിന് കാരണം. ആദ്യ ഘട്ടത്തില്‍ പോളിംഗ് ശതമാനത്തെ കനത്ത ചൂട് ബാധിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഉഷ്ണ തരംഗത്തിന് അടക്കം നാളെ ഉത്തരേന്ത്യയില്‍ സാധ്യതയില്ലെന്നാണ് സൂചന. ഇത് പോളിംഗ് വര്‍ധിക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.
6:17 AM, 26 Apr
സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 ന് ആരംഭിക്കും
6:17 AM, 26 Apr
2,77,49,159 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരിൽ 1,43,33,499 പേർ സ്ത്രീകളാണ്.
6:17 AM, 26 Apr
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ഇക്കുറി മൽസര രംഗത്തുള്ളത്.
ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു
6:43 AM, 26 Apr
പോളിങ് ബൂത്തുകൾ, വിതരണ കേന്ദ്രങ്ങൾ, സ്ട്രോങ് റൂമുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഒരുക്കാനും സുഗമമായ വോട്ടിങ് പ്രക്രിയ ഉറപ്പുവരുത്താനുമായി 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്
6:46 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിൽ തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു
6:56 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
സംസ്ഥാനത്ത് മോക്ക് പോളിങ് തുടങ്ങി
7:04 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. പല മണ്ഡലങ്ങളിലും നീണ്ട നിര
7:10 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
മലപ്പുറം താനൂർ പ്ലസന്റ് സ്കൂളിൽ 19ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവർ
7:14 AM, 26 Apr
കർണാടക ലോക്സഭ തിരഞ്ഞെടുപ്പ്
കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു. 28 ൽ 14 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
7:18 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവിധിയാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 20 ൽ 20 സീറ്റും നേടുമെന്നും വിഡി സതീശൻ
7:19 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
വോട്ട് രേഖപ്പെടുത്തി തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി
#WATCH | NDA candidate from Thrissur Suresh Gopi casts his vote at a polling station in Thrissur as Kerala votes on all 20 parliamentary constituencies in Lok Sabha polls today#LokSabhaElections2024pic.twitter.com/DWL9m0QCpE
കാസർഗോഡ് തൃക്കരിപ്പൂരിലെ തങ്കയം 171ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവർ
7:26 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
പത്തനം തിട്ടയിൽ എൽഡിഎഫ് വിജയിക്കുമെന്ന് തോമസ് ഐസക്. ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും തോമസ് ഐസക്.
7:27 AM, 26 Apr
കർണാടക ലോക്സഭ തിരഞ്ഞെടുപ്പ്
വോട്ട് രേഖപ്പെടുത്തി സുധാ മൂർത്തി
#WATCH | Author and philanthropist Sudha Murty casts her votes in Lok Sabha elections in Bengaluru
"I want to tell everyone- don't sit at home, come out and vote, choose your leader. I always feel that urban people vote less as compared to those in rural areas. I request… pic.twitter.com/bl7NGqx0Gu
#WATCH | VD Satheesan, Kerala Leader of Opposition lines up among voters to cast his vote in Lok Sabha polls, at a polling booth in North Paravoor under Ernakulam Parliamentary constituency
The second phase of LS elections 2024 has started today with voting in 88 constituencies… pic.twitter.com/q2I7u8EwIE
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പരിയാരം പഞ്ചായത്തിലെ ഇരിങ്ങല്‍ യുപി സ്കൂളിലെ 17-ാം ബൂത്തില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഏഴ് മണിക്ക് വോട്ടിംഗ് ആരംഭിക്കാനായില്ല.
7:53 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
ഫാറൂഖ് കോളേജ് വെനെറിനി സ്കൂളിലെ 107-ാം നമ്പര്‍ ബൂത്തില്‍ ഇതുവരെ മോക് പോള്‍ നടത്താനായില്ല. യന്ത്രത്തകരാര്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.
7:59 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
കൊടിയത്തൂർ ജിയുപി സ്കൂളിൽ വോട്ട് ചെയ്ത് മലപ്പുറം എൽഡിഎഫ് സ്ഥാനാർത്ഥി വി വസീഫ്.
കൊടിയത്തൂർ 178 ബൂത്തിൽ കുടുംബത്തോടൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.
8:03 AM, 26 Apr
കേരള ലോക്സഭ തിരഞ്ഞെടുപ്പ്
ഇത്തവണത്തെ തിരഞ്ഞെടുപ്പ് എനിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പായി മാറുമെന്നായിരുന്നു കാസർകോട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹന്‍ ഉണ്ണിത്താൻ. ഭൂരിപക്ഷം ഒരുലക്ഷം കവിയുമെന്നും ഉണ്ണിത്താന് പറഞ്ഞു.
8:05 AM, 26 Apr
കർണാടക ലോക്സഭ തിരഞ്ഞെടുപ്പ്
ബെംഗളൂരിൽ വോട്ട് ചെയ്ത് നടൻ പ്രകാശ് രാജ്
#WATCH | Karnataka: Actor Prakash Raj casts his vote at a polling station in Bengaluru.
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live Updates: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മൊത്തം 89 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനിലെ 13 സീറ്റുകള്‍, കര്‍ണാടക 14, യുപി 8, മഹാരാഷ്ട്ര 8, മധ്യപ്രദേശ് 7, അസം 5, ബീഹാര്‍ 5, പശ്ചിമ ബംഗാള്‍ 3, ഛത്തീസ്ഗഡ് 3, ജമ്മു കശ്മീര്‍ 1, മണിപ്പൂര്‍ 1, ത്രിപുര 1, എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 62 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിക്കുക. 5 മണിക്ക് അവസാനിക്കും. ഒരു മണിക്കൂര്‍ ബഫര്‍ പിരീഡായിട്ടും നല്‍കിയിട്ടുണ്ട്. ഈ സമയം നേരത്തെ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനാവും.
അതേസമയം 2019ല്‍ 89 സീറ്റുകളില്‍ 62 സീറ്റുകളും എന്‍ഡിഎ വിജയിച്ചതാണ്. മധ്യപ്രദേശിലെ ബീത്തല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്. പകരം ഇവിടെ മെയ് ഏഴിന് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. മൊത്തം 1206 സ്ഥാനാര്‍ത്ഥികളാണ് 89 സീറ്റുകളിലായി മത്സര രംഗത്തുള്ളത്. പ്രമുഖ നേതാക്കള്‍ രണ്ടാം ഘട്ടത്തില്‍ രംഗത്തിറങ്ങുന്നുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ശശി തരൂര്‍, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, വയനാട്ടില്‍ നിന്ന് രാജീവ് ഗാന്ധി, മഥുരയില്‍ നിന്ന് ഹേമ മാലിനി എന്നിവര്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ വരുന്നവരാണ്. കേരളത്തില്‍ ഇടതുപക്ഷത്തിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ എല്‍ഡിഎഫിന് ഇത്തവണ തിരിച്ചുവരേണ്ടതുണ്ട്.