Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ തിരഞ്ഞെടുപ്പ് 2024 മൂന്നാം ഘട്ടം Live: അഞ്ച് മണി വരെ രേഖപ്പെടുത്തിയത് 60 ശതമാനത്തിൽ അധികം പോളിങ്

May 07, 2024, 9:19 pm IST

എട്ട് മണി വരെ ഏകദേശം 61.45 ശതമാനം പോളിങ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പിൽ രാത്രി എട്ട് മണി വരെ ഏകദേശം 61.45 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
May 07, 2024, 8:09 pm IST

വിവിധ സംസ്ഥാനങ്ങളിൽ പോളിങ് അവസാനിച്ചു

മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വിവിധ സംസ്ഥാനങ്ങളിൽ അവസാനിച്ചു. ഗുജറാത്ത്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് അവസാനിച്ചത്.
May 07, 2024, 7:57 pm IST
ഗോവ

ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് സംസാരിക്കുന്നു
May 07, 2024, 7:32 pm IST
മഹാരാഷ്ട്ര

സംവരണ വിഷയത്തിൽ വീണ്ടും കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

കർണാടകയിലെ ഒബിസി സംവരണം കോൺഗ്രസ് കവർന്നെടുത്തു എന്നായിരുന്നു മോദിയുടെ ആരോപണം. മഹാരാഷ്ട്രയിലെ ബീഡിൽ നടന്ന പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
May 07, 2024, 7:08 pm IST
മധ്യപ്രദേശ്

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സംസാരിക്കുന്നു
May 07, 2024, 6:31 pm IST
കര്‍ണാടക

കർണാടകയിലെ വിദ്വേഷ വീഡിയോയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

കർണാടക ബിജെപി പങ്കുവച്ച വിദ്വേഷ വീഡിയോ നീക്കം ചെയ്യാൻ എക്‌സിനോട് നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് പരാതി നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.
May 07, 2024, 6:12 pm IST
മഹാരാഷ്ട്ര

അധികാരത്തിന് വേണ്ടി ഉദ്ധവ് ബാലസാഹിബിന്റെ ആശയം മറന്നുവെന്ന് ഏക്‌നാഥ് ഷിൻഡെ

'അധികാര കസേര സ്വന്തമാക്കാനുള്ള അത്യാഗ്രഹത്തിൽ ഉദ്ധവ് താക്കറെ ബാലാസാഹിബിന്റെ ആശയങ്ങൾ മറന്നു, ഞങ്ങളാണ് അദ്ദേഹത്തിന്റെ ഹിന്ദുത്വ വീക്ഷണം ഉയർത്തിപ്പിടിക്കുന്നത്'; മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ
May 07, 2024, 5:46 pm IST

ഗ്വാളിയോറിൽ വോട്ട് രേഖപ്പെടുത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
May 07, 2024, 5:19 pm IST
മധ്യപ്രദേശ്

മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് സംസാരിക്കുന്നു
May 07, 2024, 5:07 pm IST

ബിജെപിയുടെ ലക്ഷ്യം അധികാരം നിലനിർത്തുക മാത്രം; സോണിയ ഗാന്ധി

എങ്ങനെയെങ്കിലും അധികാരം നിലനിർത്തുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യത്ത് യുവാക്കൾ തൊഴിലില്ലായ്‌മയും സ്ത്രീകൾ അതിക്രമവും ദളിത്-ന്യൂനപക്ഷങ്ങൾ അവഗണനയും നേരിടുകയാണെന്നും സോണിയ പറഞ്ഞു.
May 07, 2024, 4:46 pm IST
പശ്ചിമ ബംഗാള്‍

നരേന്ദ്ര മോദിയും ബിജെപിയും തങ്ങളെ മാത്രമെ ഹിന്ദുക്കളായി മാത്രമേ കണക്കാക്കുന്നുള്ളൂ എന്നും അവര്‍ മറ്റ് സമുദായങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും മമത ബാനര്‍ജി
May 07, 2024, 4:22 pm IST
മഹാരാഷ്ട്ര

എന്‍ഡിഎയുടെ അജണ്ട വികസനം: നരേന്ദ്ര മോദി

എന്‍ഡിഎയുടെ അജണ്ട വികസനം, പാവപ്പെട്ട ജനങ്ങളുടെ ക്ഷേമം, ദേശീയ സുരക്ഷ, രാജ്യത്തിന്റെ ആത്മാഭിമാനം, ബഹുമാനം എന്നിവയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
May 07, 2024, 4:06 pm IST
മധ്യപ്രദേശ്

കേന്ദ്രമന്ത്രിയും മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജ്യോതിരാദിത്യ സിന്ധ്യ സംസാരിക്കുന്നു
May 07, 2024, 3:41 pm IST
ഉത്തർ പ്രദേശ്

യുപി ബിജെപി തൂത്തുവാരും: കേന്ദ്രമന്ത്രി

യുപിയില്‍ 80 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി ബി എല്‍ വര്‍മ. ഉജാനിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പ് 'വികസിത ഭാരതം' എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കുന്നതിനുമാണ് എന്നും അദ്ദേഹം പറഞ്ഞു.
May 07, 2024, 3:23 pm IST
ഗോവ

ഗോവയില്‍ ബിജെപി വിജയിക്കുമെന്ന് പ്രമോദ് സാവന്ത്

ഇത്തവണ ഗോവയില്‍ റെക്കോര്‍ഡ് വോട്ടിംഗ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ജനാധിപത്യത്തിന്റെ ഈ ഉത്സവം ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നതെന്ന് എനിക്കറിയാം. 75% വരെ പോളിംഗ് പോകും. ആളുകള്‍ വികസിത ഭാരതിനായി വോട്ട് ചെയ്യുന്നു. ഗോവയിലെ രണ്ട് സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് പ്രമോദ് സാവന്ത് പറഞ്ഞു.
May 07, 2024, 2:37 pm IST
പശ്ചിമ ബംഗാള്‍

വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സ്ത്രീകള്‍

വികസന പ്രശ്നങ്ങളില്‍ പ്രതിഷേധിച്ച് മൂന്നാം ഘട്ട വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് മാള്‍ഡയിലെ സ്ത്രീകള്‍
May 07, 2024, 2:19 pm IST

ഒരുമണിവരെ 40% പോളിംഗ്

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഒരുമണിവരെ 40% പോളിംഗ്. പശ്ചിമ ബംഗാളില്‍ 49.27 ശതമാനവും മധ്യപ്രദേശില്‍ 44.67 ശതമാനവുമാണ് പോളിംഗ്‌
May 07, 2024, 2:00 pm IST

'വോട്ട് ചെയ്യൂ, രാജ്യസ്‌നേഹം കാണിക്കൂ'

രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവ് രോഹന്‍ ഗുപ്ത. ഈ ദിവസത്തിന് നിങ്ങളുടെ അടുത്ത അഞ്ച് വര്‍ഷം മാറ്റാനാകും. പോയി നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക, രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് കാണുക. വോട്ട് ചെയ്യുന്നത് രാജ്യസ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണെന്ന് ഞാന്‍ കരുതുന്നു...' അദ്ദേഹം പറഞ്ഞു.
May 07, 2024, 1:29 pm IST
ഉത്തർ പ്രദേശ്

ദളിതര്‍, എസ്സി, ഒബിസി എന്നിവയുടെ സംവരണം എടുത്തുകളയാനാണ് ഇന്ത്യാ സഖ്യം ശ്രമിക്കുന്നത് എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍, 27 ശതമാനത്തില്‍ 6 ശതമാനം മുസ്ലീങ്ങള്‍ക്ക് നല്‍കണമെന്ന് രംഗനാഥ് മിശ്ര കമ്മിറ്റിയും സച്ചാര്‍ കമ്മിറ്റിയും സൂചിപ്പിച്ചിരുന്നു. അത് അന്ന് ബിജെപി എതിര്‍ത്തിരുന്നെന്നും യോഗി
May 07, 2024, 1:17 pm IST
ബിഹാര്‍

'ജനം ഞങ്ങള്‍ക്കൊപ്പം'

ജനങ്ങള്‍ ഇന്ത്യാ മുന്നണിക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നത് എന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഭരണഘടനയും ജനാധിപത്യവും അവസാനിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
May 07, 2024, 12:44 pm IST
പശ്ചിമ ബംഗാള്‍

മുര്‍ഷിദാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും തൃണമൂല്‍ ബൂത്ത് ഏജന്റും തമ്മില്‍ തര്‍ക്കം
May 07, 2024, 12:34 pm IST
പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളില്‍ സംഘര്‍ഷം

പശ്ചിമ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം. മുര്‍ഷിദാബാദിലെ ലോചന്‍പൂരിലെയും ജാംഗിപൂരിലെയും പോളിംഗ് ബൂത്തുകളില്‍ സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നിവയുടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
May 07, 2024, 12:00 pm IST
ഉത്തർ പ്രദേശ്

മെയിന്‍പുരിയില്‍ സംഘര്‍ഷം

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലെ കിസ്നി പ്രദേശത്ത് ബിജെപി നേതാക്കള്‍ തങ്ങളുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായി ആരോപിച്ചു. ഇതിനെ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തകരും തടിച്ചുകൂടി. പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി
May 07, 2024, 11:45 am IST

11 മണി വരെ 25 ശതമാനം പോളിംഗ്

മൂന്നാം ഘട്ടത്തില്‍ 11 മണി വരെ 25 ശതമാനം പോളിംഗ്. ഏറ്റവും കൂടുതല്‍ പശ്ചിമ ബംഗാളില്‍
May 07, 2024, 11:17 am IST
ഗോവ

ദക്ഷിണ ഗോവയിലെ ബിജെപി സ്ഥാനാര്‍ത്ഥി പല്ലവി ഡെമ്പോ വോട്ട് രേഖപ്പെടുത്തിയ ശേഷം
May 07, 2024, 10:53 am IST
മഹാരാഷ്ട്ര

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും സുഗമമാണെന്ന് ഉറപ്പാക്കണം. അധികാരമോ പേശീബലമോ പണമോ ദുരുപയോഗം ചെയ്യാതെ ഇന്ത്യയിലാകമാനം നീതിപൂര്‍വകവമായ വോട്ടടെടുപ്പ് ഉറപ്പാക്കണമെന്നും സുപ്രിയ സുലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
May 07, 2024, 10:26 am IST
ഗോവ

ഗോവയില്‍ 13.02 ശതമാനം പോളിംഗ്

ഒമ്പത് മണി വരെ ഗോവയില്‍ 13.02 ശതമാനം പോളിംഗ്. വടക്കന്‍ ഗോവയിലെ പോളിംഗ് ശതമാനം 12.80 ശതമാനമാണ്, ദക്ഷിണ ഗോവയില്‍ 13.24 ശതമാനം വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്
May 07, 2024, 10:06 am IST
ഗുജറാത്ത്

സുസ്ഥിരമായ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കണം

ജനാധിപത്യ പ്രക്രിയയില്‍ ഏവരും പങ്കാളികളാകണമെന്നും സുരക്ഷിതവും സമൃദ്ധവുമായ രാജ്യം പ്രദാനം ചെയ്യുന്ന സുസ്ഥിരമായ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കണമെന്നും അമിത് ഷാ. ലോകത്തെ എല്ലാ മേഖലകളിലും ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ
May 07, 2024, 9:50 am IST
മഹാരാഷ്ട്ര

ബാരാമതിയിൽ വോട്ട് ചെയ്ത് എൻസിപി സ്ഥാനാർത്ഥി സുപ്രിയ സുലെ
May 07, 2024, 9:36 am IST

വോട്ട് ചെയ്ത് ശരദ് പവാർ

മഹാരാഷ്ട്രയിലെ ബാരാമതിയിൽ വോട്ട് ചെയ്ത് എൻസിപി നേതാവ് ശരദ് പവാർ.മണ്ഡലത്തിൽ സുപ്രിയ സുലേയും അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും തമ്മിലാണ് പോരാട്ടം
READ MORE

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 മൂന്നാം ഘട്ടം Live Updates: രാജ്യം ആര് ഭരിക്കണമെന്ന് വിധിയെഴുതുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഇന്ന് നടക്കുകയാണ്. ആകെ 93 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. 94 മണ്ഡലങ്ങളിൽ മത്സരം നടക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ അവിടുത്തെ മത്സരം ഇല്ലാതായി.

ആകെ 11 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്നത്തെ വോട്ടെടുപ്പിന്റെ ഭാഗമാകും. മൂന്നാം ഘട്ട തിരഞ്ഞെടുപ്പിൽ 1351 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. മൂന്നാം ഘട്ടത്തിൽ ശ്രദ്ധാകേന്ദ്രമാവുക ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളാണ്. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള സീറ്റുകളാണ് ഈ ഘട്ടത്തിൽ കൂടുതലായി പോളിങ് നടക്കുന്നത്.

loksabhaelection2024live

അതിൽ തന്നെ ഗുജറാത്തിലെ 25 മണ്ഡലങ്ങളും കർണാടകയിലെ 14 മണ്ഡലങ്ങളും നാളെ ജനവിധി തേടും. മഹാരാഷ്ട്രയിലെ 11, ഉത്തർപ്രദേശിലെ 10 എന്നിങ്ങനെയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം. മധ്യപ്രദേശ്-9, ഛത്തീസ്ഗഢ്-7, ബീഹാര്‍-5 അസം-4 പശ്ചിമ ബംഗാള്‍-4 ഗോവ-2 ദാദ്ര ഹവേലി-ദാമന്‍ ദിയു-2 എന്നിങ്ങനെയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും അവിടുത്തെ മണ്ഡലങ്ങളുടെ എണ്ണവും.

കർണാടകയിൽ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്ന നേരത്താണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഘട്ടം ബിജെപിക്ക് അത്യധികം നിർണായകമാണ്. കർണാടകയിലെ പകുതിയോളം സീറ്റുകളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നതെന്ന് പ്രത്യേകം ഓർക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+