Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരുണ്ട്, തീവ്രവാദികളെ അവരുടെ മണ്ണില്‍ പോയി വധിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തില്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്ന ശേഷം സുരക്ഷാ സേനകള്‍ തീവ്രവാദികളെ അവരുടെ തട്ടകത്തില്‍ പോയി നേരിടുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം.

ഭീകരരെ ഇന്ത്യന്‍ സൈനികര്‍ അവരുടെ മണ്ണില്‍ പോയി വധിച്ചിട്ടുണ്ടെന്ന് മോദി പറയുന്നു. ഉത്തരാഖണ്ഡിലെ റാലിയിലായിരുന്നു മോദി സര്‍ക്കാരിന്റെ നേട്ടങ്ങളായി ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഇന്ന് രാജ്യത്തുള്ളത് നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. ദേശീയ സുരക്ഷയ്ക്ക് ഏറ്റവും പ്രാധാന്യം തന്റെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംഘര്‍ഷ മേഖലയ്ക്ക് പോലും വലിയ പ്രാധാന്യം സുരക്ഷയുടെ കാര്യത്തില്‍ നല്‍കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു.

pm-modi

അതേസമയം പ്രതിപക്ഷത്തെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ഭഗവാന്‍ ശ്രീരാമന്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. രാമക്ഷേത്രത്തെ കോണ്‍ഗ്രസുകാര്‍ എതിര്‍ത്തു. രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവാതിരിക്കാന്‍ നിരവധി തടസ്സങ്ങളാണ് അവര്‍ ഉണ്ടാക്കിയത്. ഇത്രയൊക്കെ ചെയ്തിട്ടും കോണ്‍ഗ്രസിനോട് ക്ഷേത്രം നിര്‍മിച്ചവര്‍ ക്ഷമിച്ചു.

അവര്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് വരെ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അതിനെയും ബഹിഷ്‌കരിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി.കോണ്‍ഗ്രസ് ഭരണകാലത്ത് സൈനികര്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ പോലുമില്ലായിരുന്നു. ശത്രുക്കളുടെ വെടിയുണ്ടകളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ പോലും മാര്‍ഗമില്ലായിരുന്നുവെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഇടനിലക്കാരാണ് പണം കൊണ്ടുപോയിരുന്നത്. ഇന്ന് പണം ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുകയാണ്. തന്റെ സര്‍ക്കാര്‍ കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. ഇത് എന്‍ഡിഎ ഭരണത്തിന് കീഴിലെ ചരിത്രപരമായ തീരുമാനമായിരുന്നു. 33 ശതമാനം സംവരണം പാര്‍ലമെന്റില്‍ കൊണ്ടുവന്നതും. സാമ്പത്തികമായി കൊണ്ടുവന്നവര്‍ക്ക് പത്ത് ശതമാനം സംവരണവും തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും മോദി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കി. കച്ചത്തീവ് പരാമര്‍ശത്തിലായിരുന്നു മറുപടി. ദേശവിരുദ്ധ നടപടികള്‍ നാണക്കമില്ലാതെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് എന്ന് മോദി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ കരോലിയിലെ റാലിയിലായിരുന്നു കോണ്‍ഗ്രസിനെതിരെ മോദി രംഗത്ത് വന്നത്.

നേരത്തെ ദിഗ് വിജയ് സിംഗ് ഈ ദ്വീപില്‍ താമസിക്കുന്നുണ്ടോ എന്നും ചോദിച്ചിരുന്നു. അവിടെ ആരെങ്കിലും ജീവിക്കുന്നില്ലെന്ന് കരുതി അത് മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുമോ? അങ്ങനെയെങ്കില്‍ മരുഭൂമിയും അങ്ങനെ തന്നെ ആവശ്യമില്ലാത്ത ഭാഗമാണോ? കോണ്‍ഗ്രസ് രാജസ്ഥാന്റെ ഒരു ഭാഗം ഇത്തരത്തില്‍ മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+