ബിജെപിയെ നേരിടാനുള്ള കരുത്തില്ല, പ്രതിപക്ഷം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ സാധിക്കാത്തവര്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തെയോ പാര്‍ട്ടികളുടെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനം. ബിജെപി വീഴ്ത്താനായി സാങ്കേതിക വിദ്യയെ അവര്‍ ദുരുപയോഗം ചെയ്യുകയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രാഷ്ട്രീയ എതിാളികള് വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ കരാഡില്‍ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നത്.

നേരത്തെ ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ഗുരുതരമായ ആരോപണങ്ങള്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചിരുന്നു. അമിത് ഷായുടെ വ്യാജ വീഡിയോ തെലങ്കാന കോണ്‍ഗ്രസ് പ്രചരിപ്പിച്ചുവെന്നായിരുന്നു മാളവ്യയുടെ ആരോപണം. ഇത് വ്യാജ വീഡിയോയാണെന്നും, വലിയ രീതിയില്‍ സംഘര്‍ഷത്തിന് കാരണമാകുമെന്നുമായിരുന്നു മാളവ്യ ആരോപിച്ചിരുന്നത്.
ഇതാണ് മോദിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ ജാഗരൂകരായി ഇരിക്കണമെന്നും മോദി നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള വ്യാജ വീഡിയോകള്‍ അധികൃതരെ അറിയിക്കണമെന്നും മോദി പറഞ്ഞു.
തന്നെയും അമിത് ഷായെയും, ജെപി നദ്ദയെയും പോലുള്ള നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ വളച്ചൊടിച്ച് കാണിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നുണ്ട്. ഇത് സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും മോദി ആരോപിച്ചു. എന്റെ ശബ്ദത്തിലായിരിക്കും ഈ വ്യാജ വീഡിയകോള്‍ ഉണ്ടാവുക. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും.
ഇത്തരം വീഡിയോകളെ കുറിച്ച് പോലീസിനെ അറിയിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. അടുത്ത ഒരു മാസത്തിനുള്ളില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. വ്യാജ വീഡിയോകളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരം വീഡിയോകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.
അതേസമയം അധികാരത്തില്‍ വന്നാല്‍ ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരുമെന്ന് പറയാന്‍ കോണ്‍ഗ്രസിനോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ധൈര്യമുണ്ടോ എന്നും മോദി ചോദിച്ചു. ഇന്ത്യന്‍ ഭരണഘടനയെകുറിച്ച് മനസ്സിലാക്കിയവര്‍ ഒരിക്കലും ആര്‍ട്ടിക്കിള്‍ 370 തിരിച്ച്കൊണ്ടുവരുമെന്ന് പറയില്ലെന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിയമപരിധിയില്‍ വരുന്നതല്ല അക്കാര്യം.
താന്‍ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്നാല്‍ പോലും അത് ചെയ്യില്ല. കേന്ദ്രവും-സംസ്ഥാന സര്‍ക്കാര്‍ അവരുടെ പരിധിയിലുള്ള കാര്യങ്ങളാണ് ചെയ്യുക. എന്നാല്‍ ജനങ്ങളെ വിഡ്ഡികളാക്കുന്നത് ഇപ്പോള്‍ ട്രെന്ഡായിമാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം നടത്തിയ ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരുമെന്ന് പറയട്ടെയെന്നും മോദി വെല്ലുവിളിച്ചു.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ












Click it and Unblock the Notifications