ബംഗാള്‍ ഭരിക്കുന്നത് തൃണമൂല്‍ സിന്‍ഡിക്കേറ്റ്, കേന്ദ്ര ഏജന്‍സികളെ അവര്‍ ആക്രമിക്കുന്നുവെന്ന് മോദി
കൊല്‍ക്കത്ത: പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ജല്‍പായ്ഗുരിയിലായിരുന്നു മോദിയുടെ റാലി. ഈ മേഖലയിലാണ് കനത്ത മഴ നാശം വിതച്ചത്.
കനത്ത മഴയില്‍ വീട് അടക്കം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കമിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ബംഗാളില്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിന്‍ഡിക്കേറ്റാണെന്ന് മോദി പറഞ്ഞു. ഇന്ന് ബംഗാള്‍ ജനതയ്ക്ക് ഒരേ ഒരു ആവശ്യമാണ് ഉള്ളത്. ഒരു തവണ കൂടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തണമെന്നതാണ് അതെന്നും മോദി പറഞ്ഞു.

ബിജെപിയുടെ ജയന്തകുമാറിനെ റെക്കോര്‍ഡ് മാര്‍ജിനില്‍ വിജയിപ്പിക്കാന്‍ ജല്‍പായ്ഗുരി ജില്ല തീരുമാനിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന് അവരുടെ പ്രവര്‍ത്തകര്‍ക്ക് അക്രമം അഴിച്ചുവിടാന്‍ പൂര്‍ണ ലൈസന്‍സ് ആണ് ആവശ്യം. അതുകൊണ്ടാണ് അവര്‍ കേന്ദ്ര ഏജന്‍സികളെ ആക്രമിക്കുന്നത്.
തൃണമൂലിന്റെ സിന്‍ഡിക്കേറ്റ് ഭരണമാണ് ഇവിടെ നടക്കുന്നത്. സന്ദേശ്ഖാലിയിലെ കുറ്റവാളിക്ക് കഠിനമായ ശിക്ഷ ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ എന്നും മോദി ജനങ്ങളോട് ചോദിച്ചു. അതേസമയം മമത ബാനര്‍ജിയും പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം കേന്ദ്ര ഏജന്‍സികളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്.
സുവേന്ദു അധികാരിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്ക് ഇടയിലേക്ക് എന്‍ഐഎ എത്തിയത്. സ്ത്രീകളുടെ മുറികളായിരുന്നു അതെല്ലാം. പോലീസിനെ പോലും അറിയിക്കാതെയാണ് അവര്‍ എത്തിയത്. സിംഗൂരിലും നന്ദിഗ്രാമിലും കാക്കിയിട്ടവരാണ് നിരവധി അക്രമങ്ങള്‍ കാണിച്ചിരിക്കുന്നതെന്നും മമത ആരോപിച്ചു. ഈ സ്ത്രീകളെ ഏജന്‍സികളെ ചെറുത്തുനിന്നപ്പോള്‍ അവര്‍ക്കെതിരെ കേസെടുത്തുവെന്നും മമത പറഞ്ഞു.
അതേസമയം ലോക്‌സഭാ ഫലം വന്ന ശേഷം അഴിമതിക്കാര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാവുമെന്നും മോദി ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നുണ്ട്. കോണ്‍ഗ്രസും, ഇടതുപക്ഷവും, തൃണമൂല്‍ ചേര്‍ന്ന് അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. ജൂണ്‍ നാലിന് ശേഷം എല്ലാവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും മോദി പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെയും മോദി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഖാര്‍ഗെ ജമ്മു കശ്മീരിന്റെ പ്രസക്തിയാണ് ചോദ്യം ചെയ്തതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്നവരുടെ മനസ്ഥിതിയാണ് ഖാര്‍ഗെയുടെ പരാമര്‍ശത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ റാലിയില്‍ വെച്ചായിരുന്നു ഖാര്‍ഗെയ്ക്ക് മോദി മറുപടി നല്‍കിയത്. ഖാര്‍ഗെ പറഞ്ഞത് കേട്ടപ്പോള്‍ തനിക്ക് നാണക്കേട് തോന്നിയെന്നും മോദി പറഞ്ഞു. ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ചാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ജമ്മു കശ്മീരില്‍ അത് നടപ്പാക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications