Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കും പണം വെറുതെ നല്‍കില്ല, പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് വിശദീകരിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളെ കുറിച്ച് സംസാരിച്ച് രാഹുല്‍ ഗാന്ധി. ഒരു വീഡിയോയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വോട്ടര്‍മാരില്‍ നിന്ന് വിവിധ തരത്തിലുള്ള പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അഗ്നിവീര്‍ പദ്ധതിയെ കുറിച്ച് രാഹുല്‍ സംസാരിച്ചു.

നിരവധി ഇമെയിലുകളാണ് അഗ്നിവീര്‍ പദ്ധതിയെ കുറിച്ച് തനിക്ക് ലഭിച്ചിരിക്കുന്നത്. അഗ്നിവീര്‍ പദ്ധതിയെ റദ്ദാക്കുമെന്ന ഞങ്ങളുടെ പ്രഖ്യാപനം നിരവധി പേര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധുരി റായ് എന്ന സ്ത്രീ അയച്ച ഇമെയിലിനെ കുറിച്ച് രാഹുല്‍ സംസാരിച്ചത്. നികുതികളും, ബാങ്കുകളുമെല്ലാം അടങ്ങുന്നതായിരുന്നു മാധുരിയുടെ ഇമെയില്‍. അതേസമയം മാധുരിയെ നേരിട്ട് വിളിക്കുകയും ചെയ്തു രാഹുല്‍ ഗാന്ധി.

rahul-gandhi-congress

രാഹുല്‍ മാധുരിയെ വിളിച്ചപ്പോള്‍ അവര്‍ ആരാണ് നിങ്ങള്‍ എന്നായിരുന്നു ചോദിച്ചത്. അവര്‍ എന്നെ വിളിക്കുന്നത് രാഹുല്‍ ഗാന്ധി എന്നാണ്, ഇങ്ങനെയായിരുന്നു രാഹുലിന്റെ മറുപടി. തുടര്‍ന്നായിരുന്നു മാധുരി റായ് കാര്യങ്ങള്‍ സംസാരിച്ചത്. നികുതിയും ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും ഉയര്‍ന്ന വിദ്യാഭ്യാസ ചെലവിനെയും നമ്മള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്.

ഇതെല്ലാം ഒരു ശരാശരി വ്യക്തിക്ക് വെല്ലുവിളി നിറഞ്ഞതാണെന്ന് മാധുരി പറഞ്ഞു. അതേസമയം രാഹുല്‍ മാധുരി പറഞ്ഞതിനോട് യോജിച്ചു. അവരുടെ മകനെ സൂം മീറ്റിംഗിനായി രാഹുല്‍ ക്ഷണിക്കുകയും ചെയ്തു. തന്റെ മകന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വളരെയധികം ഇഷ്ടപ്പെടുന്നയാളാണെന്ന് പറഞ്ഞപ്പോള്‍, മകനെ അത്തരമൊരു യോഗത്തില്‍ പങ്കെടുക്കാനായി രാഹുല്‍ ക്ഷണിച്ചു.

യുവാക്കള്‍ക്ക് ഒരു ലക്ഷം രൂപ വര്‍ഷത്തില്‍ നല്‍കുന്നതിനെ കുറിച്ചും രാഹുല്‍ സംസാരിച്ചു. ഒരു മെയിലില്‍ സൗജന്യമായി പണം നല്‍കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാണിച്ചതായി രാഹുല്‍ പറഞ്ഞു. ഞങ്ങള്‍ക്കാര്‍ക്കും പണം സൗജന്യമായി നല്‍കില്ല. ഒരു അപ്രന്റീസ്ഷിപ്പ് ഗ്യാരന്റിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നല്‍കിയത്.

എല്ലാ യുവാക്കള്‍ക്കും ഈ അപ്രന്റിസ്ഷിപ്പ് ചെയ്യാനുള്ള അവസരം ലഭിക്കും. ഒരു വര്‍ഷം അവര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവര്‍ക്കാണ് ഒരു ലക്ഷം രൂപ നല്‍കുക. ഇതൊരു തരം നൈപ്പുണിക പരിശീലന അപ്രന്റിസ്ഷിപ്പാണെന്നും രാഹുല്‍ പറഞ്ഞു.

താങ്ങുവിലയുടെ കാര്യത്തില്‍ നിയമപരമായ കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. പക്ഷേ അക്കാര്യം കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതു മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക വളരെ പ്രധാനപ്പെട്ടതാണ്. മുപ്പത് ലക്ഷം തൊഴിലവസരങ്ങളാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്തത്.

ചെറുകിട-ഇടത്തരം തൊഴില്‍ മേഖലയെ പിന്തുണയ്ക്കുകയും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യും. ഇന്ന് രാജ്യത്ത് പാവപ്പെട്ടനും പണക്കാരനും തമ്മില്‍ വലിയ അന്തരമുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണം ബിജെപിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+