സഞ്ജയ് നിരുപവും ഗൗരവ് വല്ലഭവും കോണ്‍ഗ്രസ് വിട്ടു, വന്‍ തിരിച്ചടി, പുറത്താക്കിയതല്ല രാജിയെന്ന് നിരുപം
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സുപ്രധാന നേതാക്കളായ സഞ്ജയ് നിരുപവും ഗൗരവ് വല്ലഭും പാര്‍ട്ടി വിട്ടു. പാര്‍ട്ടി നേതൃത്വവമായി ഇടഞ്ഞുനില്‍ക്കുന്ന നിരുപം നേരത്തെ തന്നെ നടപടി നേരിടുമെന്ന് വ്യക്തമായിരുന്നു. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്കിയ കത്തിലാണ് സഞ്ജയ് നിരുപം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ചത്.
നിങ്ങളുടെ ആഗ്രഹം സാധിച്ചുതരാന്‍ ഞാന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നും കത്തില്‍ അദ്ദേഹം പറഞ്ഞു. അതേമയം നിരുപം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബിജെപി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്നെ അച്ചടക്കമില്ലായ്മയെ തുടര്‍ന്ന് നിരുപത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പരസ്യ പ്രസ്താവന നടത്തുന്നതാണ് നടപടിക്ക് കാരണമായത്. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കെതിരെയും നിരുപം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
നേരത്തെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നും നിരുപത്തെ പാര്‍ട്ടി നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന സമിതി അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റ് ഉദ്ധവിന്റെ സേന യുബിടിക്ക് നല്‍കിയതാണ് നിരുപത്തെ ചൊടിപ്പിച്ചത്. ഇത് അദ്ദേഹം മത്സരിച്ചിരുന്ന സീറ്റാണ്. എന്നാല്‍ കഴിഞ്ഞ തവണ അദ്ദേഹം വിജയിച്ചിരുന്നില്ല.
അതേസമയം കോണ്‍ഗ്രസ് തന്നെ പുറത്താക്കിയതല്ല മറിച്ച് താന്‍ രാജിവെച്ച് പോകുന്നതാണെന്നും സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെ എന്റെ രാജിക്കത്ത് ലഭിച്ചതിന് പിന്നാലെ പാര്‍ട്ടി എന്നെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു വേഗത വളരെ നല്ലതാണെന്നും നിരുപം പരിഹസിച്ചു.
അതേസമയം ഇന്ന് പന്ത്രണ്ട് മണിക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. ബിജെപിയിലേക്കാണോ എന്ന കാര്യത്തിലും അദ്ദേഹം വ്യക്തത വരുത്തും. അതേസമയം കോണ്‍ഗ്രസിന്റെ വക്താവായ ഗൗരവ് വല്ലഭും രാജിവെച്ചവരിലുണ്ട്. ഇന്നാണ് അദ്ദേഹം പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചത്, പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടില്‍ അതൃപ്തിയുണ്ടെന്ന് വല്ലഭ് പറഞ്ഞു.
ദിശയറിയാതെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അത് എനിക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നതാണ്. സനാതന വിരുദ്ധ മുദ്രാവാക്യങ്ങളെ ഞാനൊരിക്കലും പിന്തുണയ്ക്കില്ല. അതുപോലെ രാജ്യത്തെ ബിസിനസുകാരെ അടക്കം നിത്യേന വിമര്‍ശിക്കാനും എനിക്ക് സാധിക്കില്ല. അതുകൊണ്ട് പാര്‍ട്ടിയിലെ എല്ലാ സ്ഥാനവും രാജിവെക്കുകയാണ്. പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്നും ഗൗരവ് വല്ലഭ് ട്വീറ്റ് ചെയ്തു.
രണ്ട് പേജുള്ള രാജിക്കത്തും ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജിക്കത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും അയച്ചിട്ടുണ്ട്. എനിക്ക് ജീവിതത്തില്‍ ചില ചിട്ടകള്‍ ഉള്ളത് കൊണ്ട് മറ്റുള്ളവരെ മോശക്കാരാക്കുന്ന കാര്യങ്ങള്‍ പറയുന്നില്ല. ഹൃദയഭാരത്തോടെയാണ് രാജി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications