മെയിന്‍പുരിയെ ഇളക്കിമറിച്ച് കൊച്ചു സുന്ദരി; ആരാണ് ഡിംപിളിന്റെ പ്രചാരണത്തിനിറങ്ങിയ അദിതി യാദവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുകയാണ്. സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ച് ഇത്തവണ ഏറെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ പത്ത് വര്‍ഷമായി ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവര്‍ വിജയിട്ടില്ല. ആവനാഴിയിലെ ആയുധങ്ങള്‍ മുഴുവനെടുത്താണ് എസ്പി ഇത്തവണ പോരാടുന്നത്.
എന്നാല്‍ മെയിന്‍പുരിയില്‍ അടക്കം ഒരു കൗമാരക്കാരിയാണ് തരംഗമായിരിക്കുന്നത്. അദിതി യാദവ എന്ന ഈ പെണ്‍കുട്ടി ആരാണ് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പേരുകേള്‍ക്കുമ്പോള്‍ തന്നെ അക്കാര്യം മനസ്സിലാക്കാവുന്നതാണ്. അഖിലേഷ് യാദവിന്റെയും ഡിംപിള്‍ യാദവിന്റെയും മകളാണ് 21കാരിയായ അദിതി യാദവ്.

image credit: aditi.yadav222 instagram
രാഷ്ട്രീയത്തില്‍ ഇതിന് മുമ്പ് അദിതി എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രചാരണത്തില്‍ അദിതിയുടെ സാന്നിധ്യം ഒരുപാട് ഉപകരിക്കുന്നുണ്ട് അഖിലേഷിനും കുടുംബത്തിനും. അദിതി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ പഠിക്കുകയാണ് അവര്‍. രാഷ്ട്രീയമാണ് അവരുടെ വിഷയം.
ഒപ്പം അന്താരാഷ്ട്ര ബന്ധത്തെ കുറിച്ചും പഠിക്കുന്നുണ്ട്. അതേസമയം വീടുകളില്‍ കയറിയിറങ്ങിയുള്ള അദിതി പ്രചാരണം സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായിരിക്കുകയാണ്. ആളുകളുടെ കാണുകയും വീടുകളില്‍ അവരോടൊപ്പം സമയം ചെലവിട്ട് കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ഡിംപിള്‍ യാദവ് പറഞ്ഞു.
നിരവധി വീഡിയോകളാണ് അദിതിയുടേതായി എസ്പി ഹാന്‍ഡിലുകളില്‍ പ്രചരിക്കുന്നത്. അദിതിയുടെ നേതൃത്വത്തിലുള്ള പ്രപാരണം എസ്പിക്ക് പുതിയ ഊര്‍ജം സമ്മാനിച്ചിരിക്കുകയാണ്. ഡിംപിളിനൊപ്പമാണ് മെയിന്‍പുരിയില്‍ അദിതി പ്രചാരണം നടത്തുന്നത്. മെയിന്‍പുരിയിലെ ചെറിയ ആള്‍ക്കൂട്ടങ്ങളെയാണ് അദിതി പ്രചാരണത്തിനിടെ സമീപിക്കുന്നത്.
ഡിംപിള്‍ ഈ സീറ്റില്‍ നിന്ന് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. ബിജെപിയുടെ ജയ് വീര്‍ സിംഗാണ് ഇവിടെ എതിരാളി. ബിഎസ്പി ശിവ്പ്രസാദ് യാദവിനെയും ഇവിടെ മത്സരിപ്പിക്കുന്നുണ്ട്. നേരത്തെ ഡിംപിളിന്റെ റാലികളില്‍ അദിതിയും ഉണ്ടായിരുന്നു. അമ്മയ്ക്ക് വേണ്ടി അവര്‍ വോട്ട് ചോദിക്കുന്നത് പലര്‍ക്കും കൗതുകമായിരുന്നു.
മെയിന്‍പുരിയിലെ നഗര-ഗ്രാമീണ മേഖലകളില്‍ അദിതി പ്രചാരണം നടത്തുന്നുണ്ട്. എസ്പി ഇത്തവണ മുലായം സിംഗ് യാദവില്ലാതെ ആദ്യ തിരഞ്ഞെടുപ്പിനെ കൂടിയാണ് നേരിടുന്നത്. മുലായം സിംഗിന്റെ മരണത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മെയിന്‍പുരിയില്‍ ഡിംപിള്‍ ആദ്യമായി മത്സരിച്ചത്. ആദ്യം ജനകീയ സഭകളിലായിരുന്നു അദിതി അമ്മയ്‌ക്കൊപ്പം പോയിരുന്നത്.
ഇപ്പോള്‍ ഒറ്റയ്ക്ക് പ്രചാരണം നടത്താന്‍ മകള്‍ക്ക് സാധിക്കുന്നുണ്ടെന്ന് ഡിംപിള്‍ പറഞ്ഞു. യുവാക്കളെയും സ്ത്രീകളെയുമാണ് കൂടുതലായും അദിതി കാണുന്നത്. ഘര്‍ കി ബിട്ടിയ എന്നാണ് അദിതിയെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നത്. സ്വന്തം മകള്‍ എന്നാണ് ഇതിനര്‍ത്ഥം. നാല് ലക്ഷം വോട്ടിന് ഡിംപിള്‍ ജയിക്കുമെന്നും, മെയിന്‍പുരി നേതാജിയുടെ സീറ്റാണെന്നും, അതുകൊണ്ട് അദിതി സ്വന്തം മകളാണെന്നും നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.












Click it and Unblock the Notifications