വരിയില്‍ നിന്ന വോട്ടറുടെ മുഖത്തടിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ, തിരിച്ചടിച്ച് വോട്ടര്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുകയായിരുന്നയാളെ മുഖത്തടിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ. വരി തെറ്റിച്ച് മുന്നോട്ട് വരാനുള്ള എംഎല്‍എയുടെ ശ്രമങ്ങളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അടിച്ചത്. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
അതേസമയം ഇതിന്റെ വീഡിയോ വൈറലായിരിക്കുന്നത്. വൈഎസ് ആര്‍ കോണ്‍ഗ്രസിന്റെ തെനാലി എംഎല്‍എ എ ശിവകുമാറാണ് വോട്ടറെ തല്ലിയത്. ഇയാാള്‍ യുവാവിന് അടുത്തേക്ക് വരികയും തുടര്‍ന്ന് വോട്ടറെ മുഖത്തടിക്കുകയുമായിരുന്നു. അതേസമയം ശിവകുമാറിനെ തിരിച്ചുതല്ലാനും വോട്ടര്‍ ശ്രമിക്കുന്നുണ്ട്. ഇത് പിന്നീ് സംഘര്‍ഷത്തിലേക്കും മാറി.

എംഎല്‍എയുടെ അനുയായികള്‍ കൂടി ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. എംഎല്‍എയുടെ ആളുകള്‍ യുവാവിനെ മര്‍ദിക്കുന്നത് കണ്ട് വരിയിലുള്ള മറ്റുള്ളവരാണ് സഹായിച്ചത്. ഇവരെ എംഎല്‍എയുടെ ആളുകളോട് മര്‍ദിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരൊന്നും ഈ വോട്ടറെ രക്ഷിക്കാനായി ഇടപെട്ടില്ല. രാഷ്ട്രീയ കരുത്ത് ഉപയോഗിച്ച് വോട്ടറെ നേരിടാനുള്ള ശ്രമത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. എംഎല്‍എയുടെ ഗുണ്ടകളാണ് വോട്ടറെ ആക്രമിച്ചതെന്നും ഉമാ സുധീര്‍ ആരോപിച്ചു.
അതേസമയം എംഎല്‍എയും വോട്ടറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതിന് മുമ്പ് എന്താണ് പരസ്പരം പറഞ്ഞതെന്ന് വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് എംഎല്‍എയ്‌ക്കെതിരെ ഉയരുന്നത്. ആന്ധ്രപ്രദേശിലെ 25 ലോക്‌സഭാ സീറ്റിലേക്കും, 175 നിയമസഭാ സീറ്റിലേക്കും ഒരേസമയമാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഏത് വിധേനയും തിരഞ്ഞെടുപ്പ് ജയിക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശ്രമം. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുമെന്ന് അറിയാമെന്നും തെലുങ്ക് ദേശം പാര്‍ട്ടി വക്താവ് ജ്യോത്സ്‌ന തിരുനാഗി പറഞ്ഞു. തീര്‍ത്തും അംഗീകരിക്കാനാവാത്തതാണ് എംഎല്‍എയുടെ പെരുമാറ്റം. ഇത്തരം അസംബന്ധങ്ങളൊന്നും ജനങ്ങളും വെച്ചു പൊറുപ്പിക്കില്ലെന്നാണ് വോട്ടര്‍ തിരിച്ചടിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ജ്യോത്സ്‌ന പറഞ്ഞു.
അതേസമയം വൈറലായ വീഡിയോ പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ അബ്ദുള്‍ ഹഫീസ് ഖാന്‍ പറഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസിനെ സമീപത്തില്‍ അപമാനിക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരുക്കേറ്റ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങളും ഹഫീസ് ഖാന്‍ പങ്കുവെച്ചു. ടിഡിപി അംഗങ്ങളാണ് ഇവരെ ആക്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.ആന്ധ്രയില്‍ ഇത്തവണ കടുത്ത തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നത്. വലിയ വാക്കേറ്റങ്ങള്‍ പ്രചാരണത്തിനിടെ ടിഡിപിയും െൈവസ്ആര്‍ കോണ്‍ഗ്രസും തമ്മില്‍ നടന്നിരുന്നു.












Click it and Unblock the Notifications