10 സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ്, പോയി പണി നോക്കാന്‍ തൃണമൂല്‍, ബംഗാളില്‍ ഇന്ത്യ സഖ്യമില്ല?
കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഖ്യം വേണോ? ഇങ്ങനെയൊരു ആശയക്കുഴപ്പത്തിലാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. മമത ബാനര്‍ജിക്ക് കോണ്‍ഗ്രസിനൊപ്പം ചേരാന്‍ വലിയ താല്‍പര്യമില്ല. സംസ്ഥാനത്ത് തന്നെ വലിയ രീതിയില്‍ വിമര്‍ശിക്കുന്നവരില്‍ കോണ്‍ഗ്രസ് മുന്നിലാണ് എന്നാണ് മമതയുടെ വാദം. കോണ്‍ഗ്രസിന്റെ അഞ്ചംഗ സഖ്യ കമ്മിറ്റിയുമായി സംസാരിക്കാനും തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.
ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളുമായി ഇതേ കമ്മിറ്റി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് മമത മുഖം തിരിച്ചത്. എന്‍സിപി, എഎപി, എസ്പി, ശിവസേന യുബിടി, ജനതാദള്‍ യുനൈറ്റഡ്, ആര്‍ജെഡി എന്നിവരുമായിട്ടെല്ലാം കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജിഎ മിറിനെയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയെയും തൃണമൂലുമായി സഖ്യം വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്.

തൃണമൂലുമായി സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന സമിതി നേതാക്കള്‍ പറയുന്നു. മിര്‍ ഇവര്‍ പറയുന്നത് കേട്ടെങ്കില്‍ ഒന്നും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ നേരത്തെ തന്നെ നിലപാട് അറിയിച്ചെന്ന പറയുന്നത്. ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും അവര്‍ പറയുന്നു. സംസ്ഥാനത്ത് ആകെ രണ്ട് സീറ്റുകള്‍ മാത്രം നല്‍കാമെന്നാണ് തൃണമൂല്‍ പറയുന്നത്. ഇത് രണ്ടും കോണ്‍ഗ്രസ് മത്സരിച്ച് വിജയിച്ച് നില്‍ക്കുന്നതാണ്.
ബഹരംപൂര്‍, മാല്‍ഡ ദക്ഷിണ്‍ എന്നീ സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ചതാണ്. എട്ട് മുതല്‍ പത്ത് സീറ്റുകളാണ് കോണ്‍ഗ്രസ് ടിഎംസിയോട് ആവശ്യപ്പെടുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്, പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം എന്നിവ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ രണ്ട് സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസ് വിജയിക്കില്ലെന്നും തൃണമൂല്‍ പറയുന്നു.
വേണമെങ്കില്‍ ഈ ഓഫര്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ്. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ അവസാന യോഗത്തിലും മമത പങ്കെടുത്തിട്ടില്ല. വളരെ വൈകിയാണ് ക്ഷണം വന്നതെന്ന നിലപാടിലാണ് മമത. നേരത്തെ നിശ്ചയിച്ച കാര്യങ്ങള്‍ മാറ്റാനാവില്ലെന്നും അവര്‍ പറയുന്നു.
അതേസമയം സഖ്യ സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സോണിയാ ഗാന്ധി മമതയെ ഫോണില്‍ വിളിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ മാറുമെന്ന് ഇവര്‍ പറയുന്നു. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ സംസ്ഥാനത്തെ സാഹചര്യം മനസ്സിലാക്കി വേണം കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തേണ്ടതെന്ന് ടിഎംസി പറയുന്നു.
ബംഗാളില്‍ കോണ്‍ഗ്രസ് സംഘടനാപരമായി എത്രത്തോളം ദുര്‍ബലാവസ്ഥയിലാണെന്ന് മനസ്സിലാക്കണമെന്നും തൃണമൂല്‍ എംപി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായും അദ്ദേഹത്തിന്റെ ടീമുമായും അത്ര നല്ല ബന്ധത്തില്‍ അല്ല മമത. അതാണ് പ്രശ്‌നങ്ങള്‍ ഇത്ര വഷളാവാന്‍ കാരണം.












Click it and Unblock the Notifications