Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ ഇന്ത്യ സഖ്യമുണ്ടാവില്ല, പരസ്പരം പോരടിച്ച് കോണ്‍ഗ്രസും എഎപിയും; സാധ്യത ഇങ്ങനെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. സഖ്യം ഏകദേശം ധാരണയിലുമായി കഴിഞ്ഞു. ഇനിയുള്ളത് സീറ്റ് വിഭജനം മാത്രമാണ്. എന്നാല്‍ എഎപി ഭരിക്കുന്ന പഞ്ചാബില്‍ സഖ്യം വരാനുള്ള സാധ്യത വളരെ കുറവാണ്. പ്രധാന കാരണം ഇവിടെ പരസ്പരം പോരടിക്കുകയാണ് കോണ്‍ഗ്രസും എഎപിയും.

അതേസമയം സംസ്ഥാനത്ത് 92 സീറ്റ് നേടി അധികാരത്തില്‍ വന്ന ശേഷം എഎപി നേരിടുന്ന ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പാണിത്. അകാലിദള്‍ ഇവിടെ ദുര്‍ബലമായിരിക്കുകയാണ്. അതുകൊണ്ടാണ് മത്സരം കോണ്‍ഗ്രസും എഎപിയും തമ്മിലാവുന്നത്. 2014ല്‍ നാല് സീറ്റുകള്‍ നേടി എഎപി വരവറിയിച്ചിരുന്നു. എന്നാല്‍ 2019ല്‍ ഒരു സീറ്റ് മാത്രാണ് വിജയിച്ചത്.

kejriwal-congress

എഎപിയുടെ ഭരണത്തിലെ പാളിച്ചകളെല്ലാം കോണ്‍ഗ്രസ് തുറന്നുകാണിക്കുന്നുണ്ട്.ഇന്ത്യ സഖ്യം നിലവില്‍ പഞ്ചാബില്‍ അടക്കം ഒരുമിച്ച് മത്സരിക്കാനാണ് താല്‍പര്യപ്പെടുന്നത്. കെജ്രിവാള്‍ അടക്കമുള്ളവര്‍ക്ക് ഇതിനോട് താല്‍പര്യമുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. പക്ഷേ പഞ്ചാബില്‍ കാര്യങ്ങള്‍ അത്ര അനുകൂലമല്ല.

രണ്ട് പാര്‍ട്ടികളും സഖ്യത്തിലെത്തിയാല്‍ അത് പഞ്ചാബില്‍ വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തില്‍ വന്നത് കോണ്‍ഗ്രസിനെതിരെയുള്ള ജനവിരുദ്ധ വികാരത്തെ മുതലെടുത്താണ്. കോണ്‍ഗ്രസിന്റെ എട്ട് സിറ്റിംഗ് എംപിമാരും എഎപിയുമായി സഖ്യത്തിന് തയ്യാറാണ്. പക്ഷേ എഎപിയുടെ പോലീസ് നടപടികളുടെ ചൂടറിഞ്ഞ നേതാക്കളാരും ഇതിനെ എതിര്‍ക്കുന്നു.

അനധികൃത സ്വത്ത് സമ്പാദനം, വിജിലന്‍സ് അന്വേഷണം, ജയിലിലായവര്‍ എന്നിങ്ങനെ കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം തന്നെയുണ്ട്. ഇവരെല്ലാം എഎപിയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എഎപി കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നുവെന്നാണ് ആരോപണം. അതുപോലെ സംസ്ഥാനത്തെ എഎപിയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് എതിരാണ്.

പ്രധാന കാരണം ആശയപരമായി രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നത് കൊണ്ടാണ്. രണ്ട് പാര്‍ട്ടികളുടെയും ഹൈക്കമാന്‍ഡ് സഖ്യം വന്നേ തീരൂ എന്ന നിലപാടിലാണ്. കാരണം പഞ്ചാബിലെ തീരുമാനം ശരിയായി വന്നില്ലെങ്കില്‍ അത് മറ്റ് സംസ്ഥാനങ്ങളിലെ സഖ്യത്തെയും ബാധിക്കും.

ഹരിയാന, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആംആദ്മി പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ഇവിടെ വോട്ട് വര്‍ധിപ്പിക്കാനും എഎപിക്ക് സാധിക്കില്ല. കോണ്‍ഗ്രസ് ഇവര്‍ക്ക് സീറ്റ് നല്‍കിയാല്‍ മാത്രമേ ഇവിടങ്ങളില്‍ മത്സരിക്കാനാവൂ.

ഇങ്ങനെയുള്ളപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് പോലെ അനുസരിക്കുക മാത്രമേ എഎപിക്ക് വഴിയുള്ളൂ. സംസ്ഥാനത്തെ എല്ലാ സീറ്റുകളും തൂത്തുവാരാന്‍ ഇന്ത്യ സഖ്യത്തിന് സാധിക്കണമെങ്കില്‍ കോണ്‍ഗ്രസ്-എഎപി സഖ്യം ആവശ്യമാണ്. അതിന് മുമ്പ് സംസ്ഥാന സമിതികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതായി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+