8 സംസ്ഥാനങ്ങള്‍ 49 സീറ്റുകള്‍, 32 എണ്ണവും ബിജെപിക്കൊപ്പം; അഞ്ചാം ഘട്ടത്തില്‍ നിര്‍ണായകം ഈ സീറ്റുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിംഗ് നാളെ നടക്കുകയാണ്. പ്രതിപക്ഷത്തെ സംബന്ധിച്ച് വളരെ നിര്‍ണായക ഘട്ടം കൂടിയാണിത്. 8 സംസ്ഥാനങ്ങളിലായി 49 സീറ്റുകളാണ് തിങ്കളാഴ്ച്ച ബൂത്തിലെത്തുക. ഇതോടെ 428 സീറ്റില്‍ പോളിംഗ് പൂര്‍ത്തിയാവും. ബാക്കി 115 സീറ്റുകള്‍ മാത്രമായിരിക്കും ഇനി രണ്ട് ഘട്ടങ്ങളിലായി ഉണ്ടാവുക.

അഞ്ചാം ഘട്ടം കഴിയുന്നതോടെ മഹാരാഷ്ട്രയിലെ എല്ലാ സീറ്റിലും പോളിംഗ് പൂര്‍ത്തിയാവും. 13 സീറ്റുകളിലാണ് മഹാരാഷ്ട്രയില്‍ പോളിംഗ് നടക്കുക. ഇതില്‍ മുംബൈ ആറ് സീറ്റുകള്‍ അടക്കം ഉള്‍പ്പെടും. ബിജെപിക്ക് ആധിപത്യമുള്ളതാണ് മൊത്തം സീറ്റുകളില്‍ നല്ലൊരു ഭാഗവും. എന്‍ഡിഎ 2019ല്‍ 34 സീറ്റുകളാണ് 49 എണ്ണത്തില്‍ നേടിയത്. ബിജെപിക്ക് മാത്രമായി 32 സീറ്റുകളാണ് ഇതില്‍ ലഭിച്ചത്. കോണ്‍ഗ്രസിന് ലഭിച്ചത് ആകെ ഒരു സീറ്റും.

fifth-phase-polling

കോണ്‍ഗ്രസ് 2019ല്‍ ഇത്രയും സീറ്റുകളില്‍ ആകെ ജയിച്ചത് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ്. ഇന്ത്യ സഖ്യം ആകെ നേടിയത് 6 സീറ്റുകളാണ്. ബാക്കിയുള്ള ഒന്‍പത് സീറ്റുകള്‍ പ്രാദേശിക പാര്‍ട്ടികളാണ് നേടിയത്. ഏഴെണ്ണം ശിവസേനയും രണ്ടെണ്ണം ബിജു ജനതാദളുമാണ് നേടിയത്. വോട്ടുശതമാനത്തിന്റെ കണക്കില്‍ എന്‍ഡിഎ മുന്നിലെത്തി.

42.85 ശതമാനം വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. 28.83 ശതമാനം വോട്ടാണ് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2014ല്‍ എന്‍ഡിഎ ഇതില്‍ 29 സീറ്റുകളാണ് വിജയിച്ചിരുന്നത്. പത്ത് സീറ്റുകള്‍ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളും രണ്ട് സഖ്യത്തിലും വരാത്ത മറ്റ് പാര്‍ട്ടിക്ക് പത്ത് സീറ്റുകളും ലഭിച്ചിരുന്നു.

695 പേരാണ് അഞ്ചാം ഘട്ടത്തില്‍ മൊത്തം മത്സരിക്കുന്നത്. ബിഎസ്പിക്കാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. 46 പേരാണ് ബിഎസ്പിയില്‍ മത്സരിക്കുന്നത്. ബിജെപി 40 സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് 18 സ്ഥാനാര്‍ത്ഥികളെയും മത്സരിപ്പിക്കുന്നു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്.

264 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. യുപിയിലെ 14 സീറ്റിലായി 144 സ്ഥാനാര്‍ത്ഥികളുമുണ്ട്. ബംഗാളിലെ 7 സീറ്റില്‍ 88 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്. 159 സ്ഥാനാര്‍ത്ഥികളാണ് ക്രിമിനല്‍ കേസുകള്‍ നേരിടുന്നത്. ബിജെപിയുടെ 19 സ്ഥാനാര്‍ത്ഥികളാണ് ക്രിമിനല്‍ കേസുകള്‍ നേരിടുന്നത്. 227 കോടിപതി സ്ഥാനാര്‍ത്ഥികളുണ്ട്.

ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ അനുരാഗ് ശര്‍മയാണ് അഞ്ചാം ഘട്ടത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 202.08 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മഹാരാഷ്ട്രയിലെ ഭീവണ്ഡിയില്‍ നിന്ന് മത്സരിക്കുന്ന നിലേഷ് ഭഗവാന്‍ സമ്പാരെയാണ് രണ്ടാം സ്ഥാനത്ത്. 116.1 കോടിയാണ് ആസ്തി.

മൂന്നാം സ്ഥാനത്ത് ബിജെപിയുടെ കേന്ദ്ര മന്ത്രി പിൂഷ് ഗോയലാണ്. 110.95 കോടിയാണ് ആസ്തി. ഏറ്റവും പ്രായമേറിയ സ്ഥാനാര്‍ത്ഥി നാഷിക്കില്‍ നിന്ന് മത്സരിക്കുന്ന ബഹുജന്‍ റിപബ്ലിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സഞ്ചര്‍ മാസുഷി അവഹദാണ്. 82 വയസ്സാണ് അദ്ദേഹത്തിനുള്ളത്.

നിര്‍ണായകമായ മത്സരം നടക്കുന്ന രണ്ട് സീറ്റുകളാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ഇതില്‍ ആദ്യത്തേത് അമേഠിയാണ്. സ്മൃതി ഇറാനിയാണ് ഇവിടെ മത്സരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മയാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപി 2019ല്‍ പിടിച്ച മണ്ഡലമാമിത്.

കിഷോരി ലാല്‍ ഇത് തിരിച്ചുപിടിക്കാന്‍ കൂടിയാണ് ഇറങ്ങുന്നത്. റായ്ബറേലിയാണ് ഇത്തവണ മറ്റൊരു സൂപ്പര്‍പോരാട്ടം നടക്കുന്ന മണ്ഡലം. രാഹുല്‍ ഗാന്ധിയാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപിയുടെ എംഎല്‍സി ദിനേഷ് പ്രതാപ് സിംഗാണ് ഇവിടെ എതിരാളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+