നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് പശ്ചിമ ബംഗാളില്‍. ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം ബംഗാളില്‍ 76 ശതമാനം പോളിംഗെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
May 13, 2024, 9:10 pm IST
നാലാം ഘട്ടത്തില്‍ രാത്രി 8 മണി വരെ ഏകദേശം 62.84% പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വൈകിട്ട് 6 മണിയോടെ പോളിംഗ് അവസാനിപ്പിച്ചെങ്കിലും നിരവധി വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനുകളില്‍ ക്യൂവില്‍ ഉണ്ടായിരുന്നു.
May 13, 2024, 8:33 pm IST
ആപ്പും കോണ്‍ഗ്രസും ജനങ്ങളെ പറ്റിക്കുന്നു: ഹിമന്ത ബിശ്വ ശര്‍മ്മ
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കിയിരിക്കുകയാണ് എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇത് ജനങ്ങളെ കബളിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു.
May 13, 2024, 8:04 pm IST
പഞ്ചാബ്
ബിജെപി പഞ്ചാബില്‍ ചരിത്രം സൃഷ്ടിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പഞ്ചാബില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ. എഎപി സര്‍ക്കാരില്‍ ജനങ്ങള്‍ തൃപ്തരല്ല. പഞ്ചാബിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും ഭജന്‍ലാല്‍ ശര്‍മ്മ
May 13, 2024, 7:39 pm IST
പഞ്ചാബ്
താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി
In view of the Lok Sabha election campaign, Aam Aadmi Party released the list of star campaigners for Punjab.
തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ചിലര്‍ അകത്തുണ്ടെന്ന് ആരോപിച്ച് ഹൈദരാബാദ് ബിജെപി സ്ഥാനാര്‍ഥി മാധവി ലത ജമാല്‍ കോളനിയിലെ പോളിങ് ബൂത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നു. പോളിംഗ് ബൂത്തില്‍ സ്ത്രീ വോട്ടര്‍മാരോട് ബുര്‍ഖ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടതിന് ഇവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് അധികൃതര്‍ നേരത്തെ കേസെടുത്തിരുന്നു.
May 13, 2024, 6:29 pm IST
ആന്ധ്ര പ്രദേശ്
ആന്ധ്രാപ്രദേശിലെ തെനാലിയിലെ പോളിംഗ് ബൂത്തില്‍ വൈഎസ്ആര്‍സിപി എംഎല്‍എ ശിവകുമാറും അനുയായികളും വോട്ട് രേഖപ്പെടുത്താന്‍ ക്യൂവില്‍ കാത്തുനിന്ന വോട്ടര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പോളിംഗ് ബൂത്തില്‍ വെച്ച് എംഎല്‍എ ഒരു വോട്ടറെ തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
May 13, 2024, 5:52 pm IST
അഞ്ച് മണിവരെ 62% പോളിംഗ്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 96 നിയോജക മണ്ഡലങ്ങളിലായി വൈകിട്ട് 5 മണി വരെ 62 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. 75.66 ശതമാനം പോളിങ് രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. മധ്യപ്രദേശില്‍ 68.01 ശതമാനം. 35.75 ശതമാനവും 52.49 ശതമാനവും പോളിങ്ങുമായി ജമ്മു കശ്മീരും മഹാരാഷ്ട്രയുമാണ് ഏറ്റവും പിന്നില്‍
May 13, 2024, 5:33 pm IST
ഉത്തർ പ്രദേശ്
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിലെ ലങ്കാ ചൗക്കില്‍ നിന്ന് റോഡ്ഷോ നടത്തുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പമുണ്ട്. മോദി വാരാണസിയിലെ സിറ്റിംഗ് എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമാണ്. യുപി പാര്‍ട്ടി അധ്യക്ഷന്‍ അജയ് റായിയാണ് വാരാണസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
May 13, 2024, 5:15 pm IST
മോദിക്കെതിരെ ഖാര്‍ഗെ
അദാനിയെയും അംബാനിയെയും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ടെമ്പോ ലോഡ് കാശ് പരാമര്‍ശം മോദി തന്നെ നടത്തിയിട്ടും എന്തുകൊണ്ടാണ് നിങ്ങള്‍ അദാനിയെയും അംബാനിയെയും അറസ്റ്റ് ചെയ്യാത്തത് എന്നും അദ്ദേഹം ആരാഞ്ഞു
May 13, 2024, 4:35 pm IST
ആന്ധ്രയില്‍ പോളിംഗ് 50 ശതമാനം കടന്നു
ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മണി വരെ 55.49 ശതമാനം പോളിംഗ്. ഒഡിഷയില്‍ 52.91 ശതമാനം പോളിംഗ്
May 13, 2024, 4:20 pm IST
ഉത്തർ പ്രദേശ്
സമാജ്‌വാദി പാർട്ടി അധ്യക്ഷനും കനൗജിലെ സ്ഥാനാർത്ഥിയുമായ അഖിലേഷ് യാദവ് മാധ്യമങ്ങളോട് സംസാരിക്കുന്നു
#WATCH | Uttar Pradesh: Samajwadi Party chief and candidate from Kannauj Lok Sabha seat Akhilesh Yadav says, "INDIA alliance will win. The people are supporting the INDIA alliance...Those who think that they can win by deceit the people will give them a reply with their votes.… pic.twitter.com/jCpUtgw58J
52.60% voter turnout recorded till 3pm in the fourth phase of polling in 96 seats across 10 States/UTs in Lok Sabha elections pic.twitter.com/ZifRLS4jq7
ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥി ലത മാധവിക്കെതിരെ പോലീസ് കേസെടുത്തു. വനിതാ വോട്ടർമാരുടെ ഐഡി പരിശോധിച്ച സംഭവത്തിലാണ് നടപടി.
May 13, 2024, 3:04 pm IST
പശ്ചിമ ബംഗാള്‍
മുർഷിദാബാദിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി യൂസഫ് പത്താൻ സംസാരിക്കുന്നു
#WATCH | Murshidabad: TMC candidate from Baharampur Lok Sabha constituency, Yusuf Pathan says, "I am happy to see that youth & women are voting in large numbers. There is a positive environment. I have full faith that I will win with a huge margin. If I have to sacrifice for the… pic.twitter.com/E29t88PPcS
#WATCH | Leh, Ladakh: Union Minister Kiren Rijiju said, "Modi wave is being seen in the voting that has taken place till now. NDA will get better results than the 2019 elections. There is a wave across the country..."
വഞ്ചകരുടെ കൂട്ടായ്‌മയാണ് ഇന്ത്യാ സഖ്യമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ
മോദിജി അഴിമതി ഇല്ലാതാക്കണമെന്ന് പറയുന്നു. എന്നാൽ പ്രതിപക്ഷ നേതാക്കൾ പറയുന്നത് അഴിമതിക്കാരെ സംരക്ഷിക്കണം എന്നാണ്; നദ്ദ പറയുന്നു. വഞ്ചകരുടെ കൂട്ടായ്‌മയാണ് ഇന്ത്യാ സഖ്യമെന്നും നദ്ദ ആരോപിച്ചു.
May 13, 2024, 1:41 pm IST
ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലത വോട്ടർമാരുടെ ഐഡി കാർഡ് പരിശോധിച്ചത് വിവാദമാകുന്നു. മുസ്ലിം വനിതകളുടെ ഐഡി കാർഡാണ് അവർ പരിശോധിച്ചത്.
May 13, 2024, 1:22 pm IST
തെലങ്കാനയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാഡ്‌മിന്റൺ ജ്വാല ഗുട്ട മാധ്യമങ്ങളോട് സംസാരിക്കുന്നു.
#WATCH | Hyderabad, Telangana: After casting her vote, Indian badminton player Jwala Gutta says, "Voting is our right. People should come and vote. This is also a message to those in power that we can bring you to power and if you are not doing the right thing for the country and… pic.twitter.com/HOqHH5KDiY
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ സംസാരിക്കുന്നു
#WATCH | Lucknow UP: On Phase 4 Of Lok Sabha Election, Deputy CM Keshav Prasad Maurya says, "I appeal to the public to vote for Viksit Bharat, 'Gareebi Mukt Bharat', development of village and cities. Participate in this festival of democracy"... pic.twitter.com/ZDk7BcDjZZ
വോട്ട് രേഖപ്പെടുത്തിയ ശേഷം കെ ചന്ദ്രശേഖർ റാവു മാധ്യമങ്ങളോട് സംസാരിക്കുന്നു
#WATCH | When asked if he will join INDIA Alliance if it forms government, K Chandrashekar Rao says, "According to the BJP's own rule, after 75 years of age nobody will take up any position. So, accordingly, Mr Modi has to step down. It is quite possible. It is up to the BJP… https://t.co/kEzYLQ8XCCpic.twitter.com/baudtnu3U7
മുതിർന്ന ബിആർഎസ് നേതാവും തെലങ്കാനയിലെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവു വോട്ട് രേഖപ്പെടുത്തിയ ശേഷം
May 13, 2024, 11:52 am IST
പോളിങ് 25 ശതമാനം കടന്നു
പതിനൊന്ന് മണി വരെ 25 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് കണക്കുകൾ
May 13, 2024, 11:31 am IST
തെലങ്കാന ബിജെപി സ്ഥാനാർത്ഥി മാധവി ലത വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തിൽ എത്തിയപ്പോൾ
#WATCH | Telangana: BJP candidate from Hyderabad Lok Sabha constituency, Madhavi Latha visits polling booth no 122 at Azampur in the constituency. She alleges discrepancies in the voter list, says that names of several voters have been deleted. pic.twitter.com/6RKwm3h4pJ
ജനാധിപത്യത്തിന്റെ ഭാഗമാവാൻ വോട്ട് രേഖപ്പെടുത്തിയേ മതിയാകൂ എന്ന് കീരവാണി
നിങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം ആണെങ്കിൽ തീർച്ചയായും വോട്ട് രേഖപ്പെടുത്തേണ്ടതുണ്ടെന്ന് ഓസ്‌കാർ ജേതാവായ സംഗീത സംവിധായകൻ എംഎം കീരവാണി ഹൈദരാബാദിൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
May 13, 2024, 10:52 am IST
ജാര്‍ഖണ്ഡ്
വോട്ടർമാർ വലിയ ആവേശത്തിലെന്ന് അർജുൻ മുണ്ട, ജാർഖണ്ഡിലെ ഖുന്തിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം
"Huge enthusiasm amongst voters," says Arjun Munda after casting vote in Jharkhand's Khunti
ദളിതരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആക്ഷേപം
ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ ദളിത് വിഭാഗക്കാരെ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിഎസ്‌പി സ്ഥാനാർത്ഥി രംഗത്ത്.
READ MORE
1:34 AM, 13 May
നാലാം ഘട്ടത്തില്‍ ആകെ 1717 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഒരു ലോക്സഭാ മണ്ഡലത്തില്‍ ശരാശരി മത്സരിക്കുന്നവരുടെ എണ്ണം 18 ആണ്.
1:36 AM, 13 May
17.70 കോടി വോട്ടര്‍മാരാണ് മൊത്തം നാലാം ഘട്ടത്തില്‍ ബൂത്തിലെത്തുക. ഇതില്‍ 8.73 കോടി സ്ത്രീകളും, 8.97 കോടി പുരുഷന്മാരുമാണ് ഉള്ളത്.
6:09 AM, 13 May
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അസദുദ്ദീൻ ഒവൈസി എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർഥികൾ
6:21 AM, 13 May
തെലങ്കാനയിലെ 17 പാർലമെൻ്റ് മണ്ഡലങ്ങളിലെ ചില അസംബ്ലി സെഗ്മെൻ്റുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി കമ്മീഷൻ (രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ) പോളിംഗ് സമയം വർദ്ധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച അറിയിച്ചിരുന്നു
6:34 AM, 13 May
96 ലോക് സഭാ സീറ്റുകളിൽ ആന്ധ്രാപ്രദേശിൽ നിന്ന് 25, തെലങ്കാനയിൽ നിന്ന് 17 ഉത്തർപ്രദേശിൽ നിന്ന് 13, മഹാരാഷ്ട്രയിൽ നിന്ന് 11, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് എട്ട് വീതം, ബീഹാറിൽ നിന്ന് അഞ്ച്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് നാല് വീതവും ജമ്മുകാശ്മീരിൽ നിന്ന് ഒന്നും ആണ്
6:56 AM, 13 May
ആന്ധ്രാപ്രദേശ്
കടപ്പ മണ്ഡലത്തിൽ ജയമഹൽ അങ്കണവാടി പോളിംഗ് ബൂത്ത് നമ്പർ 138 ൽ പോളിംഗ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
വൈഎസ് ജഗൻ മോഹൻ റെഡ്‌ഡി ഈ പോളിംഗ് ബൂത്തിൽ നിന്ന് വോട്ട് ചെയ്യും
7:13 AM, 13 May
മധ്യപ്രദേശ്
ഇൻഡോർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പർ 188ൽ മോക്ക് പോൾ നടന്നു
ഇജിയാർപൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള സമസ്തിപൂരിലെ ചക്ലാൽഷാഹിയിലെ ഒരു പോളിംഗ് ബൂത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ മോക്ക് പോൾ നടത്തുന്നു
#WATCH | Bihar: Polling officials conduct mock poll at a polling booth in Chaklalshahi, Samastipur under Ujiarpur Lok Sabha constituency. Voting for the fourth phase of #LokSabhaElections2024 will begin at 7 am today.
അല്ലു അർജുൻ ഹൈദരബാദിലെ ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
#WATCH | Telangana: Actor Allu Arjun says "Please cast your vote. It is the responsibility of all the citizens of the country. Today is the most crucial day for the next 5 years. There will be a huge voter turnout, as more and more people are coming out to vote...I would like to… pic.twitter.com/y5EwVLZVRk
മഹാരാഷ്ട്രയിലെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ മഹാരാഷ്ട്രയിലെ പോളിങ് ബൂത്തുകളിൽ രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.
9:06 AM, 13 May
ജമ്മു കശ്മീര്‍
ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള മാധ്യമങ്ങളോട് സംസാരിക്കുന്നു
#WATCH | Srinagar, J&K: JKNC Vice President Omar Abdullah says "We were waiting for this day for a long time. We were expecting that along with parliament elections, Assembly elections will also take place. I want to appeal to the people of Srinagar, Budgam, Shopian to come out… pic.twitter.com/mm32BkqCfO
ജനാധിപത്യത്തിന്റെ ഭാഗമാവാൻ വോട്ട് രേഖപ്പെടുത്തിയേ മതിയാകൂ എന്ന് കീരവാണി
നിങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം ആണെങ്കിൽ തീർച്ചയായും വോട്ട് രേഖപ്പെടുത്തേണ്ടതുണ്ടെന്ന് ഓസ്‌കാർ ജേതാവായ സംഗീത സംവിധായകൻ എംഎം കീരവാണി ഹൈദരാബാദിൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
11:19 AM, 13 May
തെലങ്കാന
തെലങ്കാനയിൽ ബിആർഎസ് നേതാവ് കെടി രാമറാവു കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ
തെലങ്കാന ബിജെപി സ്ഥാനാർത്ഥി മാധവി ലത വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തിൽ എത്തിയപ്പോൾ
#WATCH | Telangana: BJP candidate from Hyderabad Lok Sabha constituency, Madhavi Latha visits polling booth no 122 at Azampur in the constituency. She alleges discrepancies in the voter list, says that names of several voters have been deleted. pic.twitter.com/6RKwm3h4pJ
പതിനൊന്ന് മണി വരെ 25 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് കണക്കുകൾ
12:04 PM, 13 May
തെലങ്കാന
മുതിർന്ന ബിആർഎസ് നേതാവും തെലങ്കാനയിലെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവു വോട്ട് രേഖപ്പെടുത്തിയ ശേഷം
READ MORE
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് നാളെ തുടങ്ങും. നാലാം ഘട്ടത്തിനായി പൂര്‍ണ സജ്ജമായതായും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 10 സംസ്ഥാനങ്ങളിലായി 96 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 17.7 കോടി പേരാണ് ഇത്തവണ പോളിംഗിന് അര്‍ഹത നേടിയവര്‍. 2019ല്‍ ഇവയില്‍ 42 സീറ്റുകളില്‍ ബിജെപിയാണ് വിജയിച്ചത്.
ആന്ധപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും പോളിഗ് നടക്കുന്നുണ്ട്. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാ മണ്ഡലങ്ങളിലെ ചില നിയമസഭാ മണ്ഡലങ്ങളും പരിധിയില്‍ വോട്ടെടുപ്പ് സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം നാലാം ഘട്ട പോളിംഗില്‍ മഴ ഭീഷണിയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാലാം ഘട്ടത്തില്‍ ഏറ്റവും നിര്‍ണായകം ബിജെപിക്കാണ്. അവരാണ് കഴിഞ്ഞ തവണ കൂടുതല്‍ സീറ്റുകളില്‍ വിജയം നേടിയത്. അതേസമയം നിരവധി സീറ്റുകള്‍ എങ്ങോട്ട് വേണമെങ്കിലും മാറാവുന്നതാണ്. 21 സ്വിംഗ് സീറ്റുകളാണ് ഇത്തരത്തിലുള്ളത്. അതില്‍ 11 സീറ്റുകള്‍ മൊത്തം പോള്‍ ചെയ്തതിന്റെ ഒരു ശതമാനം വോട്ടിന് താഴെ മാത്രം നേടി വിജയിച്ചവരാണ്. പക്ഷേ ഇതില്‍ രണ്ടെണ്ണം മാത്രമാണ് ബിജെപിയുടെ കൈവശം.
പ്രതിപക്ഷത്തിന്റെ കൈവശമുള്ള സീറ്റുകളില്‍ വലിയ അട്ടിമറി നടക്കാനും സാധ്യതയുണ്ട്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ പല സീറ്റുകളിലും വിജയമാര്‍ജിന്‍ വളരെ കുറവാണ്. അതേസമയം കാലാവസ്ഥ സാധാരണ ഗതിയിലും താഴെയായിരിക്കുമെന്നാണ് പ്രവചനം. ഉഷ്ണതരംഗത്തിനും പോളിംഗ് ദിനത്തില്‍ സാധ്യതയില്ല. മൂന്ന് ഘട്ടം പോളിംഗ് കഴിഞ്ഞപ്പോള്‍ 283 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.