Get Updates
Get notified of breaking news, exclusive insights, and must-see stories!

നോ പറഞ്ഞ് നിതീഷ്, ചന്ദ്രബാബു നായിഡുവും വരില്ല, ഇന്ത്യ സഖ്യത്തിന്റെ ഇനിയുള്ള പ്ലാന്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രതിസന്ധിയിലായി ബിജെപി. കേവലഭൂരിപക്ഷമില്ലാത്ത അവസ്ഥയിലേക്ക് അവര്‍ വീണിരിക്കുകയാണ്. ഘടകക്ഷികളുടെ കാരുണ്യം കാത്തിരിക്കുകയാണ് അവര്‍. അതേസമയം എന്‍ഡിഎ കക്ഷികളെ ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യ മുന്നണി. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളെയും കോണ്‍ഗ്രസ് കാണുന്നുണ്ട്.

ഒരുപാര്‍ട്ടിയില്‍ നിന്നും ഇതുവരെ ഇന്ത്യ സഖ്യത്തിന് പിന്തുണ ഉറപ്പായിട്ടില്ല. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടുണ്ട്. അതേസമയം നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണമെന്നാണ് മമത ബാനര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്.

india alliance

അതേസമയം ഇന്ത്യ സഖ്യത്തിന്റെ ക്ഷണം ജെഡിയു തള്ളിയിരിക്കുകയാണ്. എന്‍ഡിഎയ്‌ക്കൊപ്പം തന്നെ ഉറച്ചുനില്‍ക്കുമെന്ന് ജെഡിയു വ്യക്തമാക്കി. ബീഹാറില്‍ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ജെഡിയുവിന്‍രെ പ്രിതകരണം. ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത് ജെഡിയുവാണ്.

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ എന്‍ഡിഎയെ തന്നെ പിന്തുണയ്ക്കും. അതില്‍ മാറ്റമില്ലെന്നും ജെഡിയു വക്താവ് കെസി ത്യാഗി വ്യക്തമാക്കി. എന്താണ് സഖ്യമെന്ന് നിതീഷിന് അറിയാം. പ്രതിപക്ഷം ജെഡിയുവിനെ വിലകുറച്ച് കണ്ടുവെന്നും, എന്‍ഡിഎയ്‌ക്കൊപ്പം തന്നെ പാര്‍ട്ടി നില്‍ക്കുമെന്നും നീരജ് കുമാര്‍ പറഞ്ഞു.

നിതീഷ് കുമാറിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്ന് ജെഡിയു മന്ത്രി സമാ ഖാന്‍ പറഞ്ഞു. ബീഹാറിലെ ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള തീരുമാനങ്ങളേ നിതീഷ് കുമാര്‍ എടുക്കുകയുള്ളൂ. എന്ത് തീരുമാനം ഞങ്ങളുടെ നേതാവ് എടുത്താലും അത് പിന്തുടരും. പലം പൂര്‍ണമായും വരട്ടെ. ബീഹാറിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരിക്കും നിതീഷിന്റെ തീരുമാനങ്ങളെന്ന് സമാ ഖാന്‍ പറഞ്ഞു.

എന്‍ഡിഎയ്‌ക്കൊപ്പം ഞങ്ങള്‍ ഉറച്ച് നില്‍ക്കും. കേന്ദ്രത്തില്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്നും ജെഡിയു മന്ത്രി മദന്‍ സഹാനി പറഞ്ഞു. അതേസമയം ടിഡിപി സഖ്യത്തിലേക്ക് ഇല്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശരത് പവാറും ഉദ്ധവ് താക്കറെയും നിര്‍ണായക ചര്‍ച്ചകള്‍ക്കായി നാളെ ഡല്‍ഹിയിലെത്തും. ചെറുപാര്‍ട്ടികളെ മുഴുവന്‍ ഇന്ത്യ സഖ്യം ക്ഷണിച്ചിട്ടുണ്ട്.

്അതേസമയം ഇന്ത്യ സഖ്യം ഇതുവരെ നിതീഷ് കുമാറുമായും ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. ഇന്ത്യ സഖ്യം ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മഹാരാഷ്ട്രയില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ശ്രമം കൊണ്ടാണത്. യുപിയില്‍ ഫലം വ്യത്യസ്തമാണ്.

വിചാരിച്ചതിലും കൂടുതല്‍ നേട്ടമുണ്ടായിട്ടുണ്ട്. യെച്ചൂരിയോടും മറ്റ് ചില നേതാക്കളോടും സംസാരിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ എല്ലാവര്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നും പവാര്‍ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷികള്‍ എന്‍ഡിഎ വിടുമെന്ന് ഞങ്ങളാരും കരുതുന്നില്ല. ചന്ദ്രബാബു നായിഡുവിനോട് ഞാന്‍ സംസാരിച്ചിട്ടില്ല. ആ റിപ്പോര്‍ട്ട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+