Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയുടെ ഏറ്റവും വലിയ ശത്രു വീണു, അധീര്‍ രഞ്ജന്‍ ചൗധരിയെ വീഴ്ത്തി യൂസഫ് പഠാന്‍

കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെ ഏറ്റവും വലിയ ശത്രുവായ അധീര്‍ രഞ്ജന്‍ ചൗധരിക്ക് ബേരംപൂരില്‍ ഞെട്ടിക്കുന്ന തോല്‍വി. ബേരംപൂരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനോടാണ് അധീര്‍ ചൗധരി പരാജയപ്പെട്ടത്. യൂസഫ് പഠാന്റെ കന്നിയങ്കമാണിത്. ഇത്തവണ സെലിബ്രിറ്റി സ്റ്റാറ്റസുള്ള സ്ഥാനാര്‍ത്ഥിയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത്.

അധീര്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് കക്ഷി നേതാവായിരുന്നു. ബംഗാളില്‍ മമത ബാനര്‍ജിയുടെ നിരന്തര വിമര്‍ശകനായിട്ടാണ് അധീര്‍ അറിയപ്പെടുന്നത്. പലപ്പോഴും അധീറും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കൊമ്പുകോര്‍ക്കാറുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഉറച്ച് രംഗത്തിറക്കിയിരുന്നു ടിഎംസി.

behrampur-result

85000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് അധീര്‍ യൂസഫിനോട് പരാജയപ്പെട്ടിരിക്കുന്നത്. അന്തിമ കണക്കില്‍ ഭൂരിപക്ഷത്തില്‍ മാറ്റം വന്നേക്കാം. യൂസഫിന് 4,23451 വോട്ടുകളാണ് ലഭിച്ചത്. അധീറിന് 3,59367 വോട്ടുകളും ലഭിച്ചു. തനിക്കൊപ്പം നിന്ന എല്ലാവരെയും ഈ സമയം അഭിനന്ദിക്കുകയാണ്. വലിയ സന്തോഷത്തിലാണ്. എന്റെ മാത്രം വിജയമല്ല, എല്ലാ പ്രവര്‍ത്തകരുടെയും കൂടി വിജയമാണ്.

റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാന്‍ കൂടിയുള്ളതാണ്. അധീര്‍ രഞ്ജന്‍ ചൗധരിയോട് ബഹുമാനമുണ്ട്. അത് ഇനിയുമുണ്ടാവും. ഇവിടെ തീര്‍ച്ചയായും സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും. അതിലൂടെ പലര്‍ക്കും ക്രിക്കറ്റ് അടക്കമുള്ളവ കരിയറായി എടുക്കാനാവും. വ്യവസായികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കും.

ഇവിടെ താമസിച്ച് കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഗുജറാത്തിലുള്ള തന്റെ കുടുംബത്തിനൊപ്പമുള്ള സമയം ചെലവിടും. ബഹരംപൂരില്‍ തനിക്കൊരു കുടുംബത്തെ ലഭിച്ചിരിക്കുകയാണ്. ദീദിയുമായി സംസാരിച്ചു. അവരെല്ലാം സന്തോഷത്തിലാണെന്നും യൂസഫ് പറഞ്ഞു.

അതേസമയം പോളിംഗിന്റെ തുടക്കത്തില്‍ യൂസഫ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ യൂസഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ച് വരികയായിരുന്നു. ബിജെപി ഇവിടെ നിര്‍മല്‍ കുമാര്‍ സാഹയെയാണ് മത്സരിപ്പിച്ചത്. അതേസമയം യൂസഫിന്റെ വിജയം പലരെയും ഞെട്ടിച്ചിരിക്കുകയാണ്. കാരണം മുന്‍പരിചയമൊന്നുമില്ലാതെയാണ് യൂസഫ് വിജയിച്ച് കയറുന്നത്.

അഞ്ച് തവണ ഈ മണ്ഡലത്തില്‍ നിന്ന് അധീര്‍ വിജയിച്ചിട്ടുമുണ്ട്. മാര്‍ച്ച് മാസത്തിലാണ് ടിഎംസി താരത്തെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.. തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതില്‍ മമതയ്ക്ക് നന്ദി പറഞ്ഞിരുന്നു യൂസഫ്. അതേസമയം വിജയിക്കാന്‍ പരിമിതമായ സാഹചര്യത്തില്‍ ശ്രമിച്ചിരുന്നു.

യൂസഫിന് നല്ലത് മാത്രം ആശംസിക്കുന്നുവെന്നും അധീര്‍ പറഞ്ഞു. അധീരിന്റെ അഹങ്കാരം അധിക കാലം ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. കോണ്‍ഗ്രസിന്റെ നേതാവല്ല അധീര്‍, ബിജെപിക്ക് വേണ്ടിയാണ് സംസാരിച്ചിരുന്നതെന്നും മമത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+