Get Updates
Get notified of breaking news, exclusive insights, and must-see stories!

പാള്‍ട്ടു കുമാറില്‍ നിന്ന് കിംഗ്‌മേക്കര്‍, നിതീഷ് കുമാറിനെ ഇന്ത്യക്കും എന്‍ഡിഎക്കും വേണം; കാരണം ഇതാണ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ കിംഗ് മേക്കറായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യ സഖ്യത്തിനും എന്‍ഡിഎയ്ക്കും ഒരുപോലെ നിതീഷ് കുമാറിനെ ആവശ്യമാണ്. നിതീഷ് ആരെ പിന്തുണയ്ക്കുന്നുവോ അവര്‍ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യത പോലും നിലവിലുണ്ട്. ബീഹാറില്‍ 15 ലോക്‌സഭാ സീറ്റില്‍ ജെഡിയു വിജയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും ശക്തരായ ബിജെപിക്ക് കിട്ടിയത് 12 സീറ്റാണ്. അവരേക്കാള്‍ മൂന്ന് സീറ്റിന് മുന്നിലെത്തിയ നിതീഷിന് രാഷ്ട്രീയപരമായി പുതുജീവന്‍ കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മൃഗീയ ഭൂരിപക്ഷം നേടിയിരുന്നുവെങ്കില്‍ അതോടെ രാഷ്ട്രീയ അന്ത്യം നിതീഷിന് സംഭവിക്കുമായിരുന്നു.

nitish kumar

ജെഡിയുവിനും നിതീഷിനും പഴയ കരുത്തില്ലെന്ന് കഴിഞ്ഞ ദിവസം കൂടി ബിജെപി നേതാക്കള്‍ സൂചിപ്പിച്ചതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷ് രാജിവെക്കേണ്ടി വരുമെന്ന് ബിജെപി സൂചിപ്പിച്ചിരുന്നു. ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരാനുള്ള സാധ്യതയാണ് ശക്തമായിരുന്നത്. എന്നാല്‍ എല്ലാം ഇതോടെ മാറിയിരിക്കുകയാണ്.

ജെഡിയു പറയുന്നത് ഇനി ബിജെപി അംഗീകരിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രത്തിലെ സര്‍ക്കാര്‍ പോലും നിതീഷിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ചന്ദ്രബാബു നായിഡുവും അതോടൊപ്പം മോദിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമാണ്. നിതീഷ് നിരന്തരം കൂറുമാറുന്ന നേതാവാണ്. അതുകൊണ്ട് ബിജെപി ആശങ്കപ്പെടാന്‍ ആവശ്യത്തില്‍ അധികം കാരണമുണ്ട്.

ജെഡിയു ബീഹാറില്‍ ആകെ 16 സീറ്റിലാണ് മത്സരിച്ചത്. ബിജെപിയാണെങ്കില്‍ 17 സീറ്റില്‍ മത്സരിച്ചിരുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ജെഡിയു ബീഹാര്‍ സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ പറഞ്ഞു. നിതീഷിന്റെ സുഹാസന്‍ ബാബു എന്ന പ്രതിച്ഛായക്ക് മങ്ങലേറ്റില്ലെന്നാണ് വ്യക്തമാകുന്നത്.

പ്രതിപക്ഷം കൂറുമാറുന്നുവനെന്ന് നിതീഷിനെ മുദ്ര കുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് രാഷ്ട്രീയ വിഷയമാക്കാന്‍ സാധിച്ചില്ല. തേജസ്വി യാദവ് നിതീഷിനെതിരെയുള്ള വാക്കുകളില്‍ വളരെ സൂക്ഷ്മത കൊണ്ടുവന്നിരുന്നു. ഇത് നിതീഷിന് ഗുണകരമായി ജെഡിയു-ആര്‍ജെഡി സര്‍ക്കാര്‍ നല്‍കിയ അഞ്ച് ലക്ഷം തൊഴില്‍ എന്ന ചര്‍ച്ച നിതീഷിനെ കളം നിറഞ്ഞ് നില്‍ക്കാന്‍ സഹായിച്ചു.

നേരത്തെ മുസ്ലീം വോട്ടര്‍മാരുടെ താല്‍പര്യങ്ങളൊന്നും തകര്‍ക്കില്ലെന്ന് നിതീഷ് ഉറപ്പ് നല്‍കിയിരുന്നു. മുസ്ലീങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളെല്ലാം ബിജെപിയുമായി സഖ്യത്തില്‍ നിന്ന സമയത്താണ് ചെയ്തത്. താന്‍ അധികാരത്തില്‍ വന്ന ശേഷം ബീഹാറില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പറഞ്ഞിരുന്നു.

മുസ്ലീം-യാദവ് വോട്ടുബാങ്ക് ഗുണകരമാകുമെന്ന ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷയാമ് ബീഹാറില്‍ തകര്‍ന്നത്. അതേസമയം നിതീഷ് എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ചന്ദ്രബാബു നായിഡുവിനെ മോദി വിളിച്ചത് പോലെ നിതീഷിനെ മോദി വിളിക്കാന്‍ സാധ്യത കൂടുതലാണ്. നിതീഷ് കേന്ദ്രത്തില്‍ മന്ത്രിയായി എത്തിയാലും അത്ഭതപ്പെടാനില്ലല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+