Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം തവണയും ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചു, കേരളത്തിലേത് കഠിനാധ്വാനത്തിന്റെ ഫലമെന്ന് മോദി

ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് തുടര്‍ച്ചയായ മൂന്നാം തവണയും ഭൂരിപക്ഷം തന്നതില്‍ ജനങ്ങളോട് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1962ന് ശേഷം തുടര്‍ച്ചയായി ഒരു പാര്‍ട്ടി മൂന്ന് തവണ അധികാരത്തിലെത്തുന്നത് ആദ്യമായിട്ടാണെന്ന് മോദി പറഞ്ഞു.

വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിജയവും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. 'കേരളത്തില്‍ ബിജെപിക്ക് ആദ്യമായി സീറ്റ് നേടാന്‍ സാധിച്ചു, കേരളത്തിലെ പ്രവര്‍ത്തകരുടെ ത്യാഗത്തിനുള്ള പ്രതിഫലമാണെന്നും' മോദി പറഞ്ഞു.

narendra modi

ബിജെപിയുടെ ജയം ജനാധിപത്യത്തിന്റെ യമാണ്. എല്ലാവരുടെയും വികസനമെന്ന ബിജെപിയുടെ നയത്തിന്റെ ജയമാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ഇന്ത്യയില്‍ നടന്നത്. അതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദി അറിയിക്കുന്നു. വളരെ മികച്ച രീതിയിലാണ് അവര്‍ തിരഞ്ഞെടുപ്പ നടത്തിയത്. ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയമാണ് പാര്‍ട്ടി സ്വന്തമാക്കിയത്. മഹാപ്രഭു ഭൂമികയില്‍ ഇത് ആദ്യമായിട്ടാണ് ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടാവാന്‍ പോകുന്നതെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ എന്‍ഡിഎ തൂത്തുവാരിയതില്‍ സന്തോഷമുണ്ട്. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്നും മോദി പറഞ്ഞു.

മൂന്നാം ടേമില്‍ പുതിയ ജനപ്രിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ജനങ്ങളുടെ വിശ്വാസം ഞങ്ങളുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷത്തെ പരിഹസിക്കാനും മോദി മറന്നില്ല. പ്രതിപക്ഷം മൊത്തത്തില്‍ ജയിച്ച സീറ്റില്‍ ബിജെപി ഒറ്റയ്ക്ക് ജയിച്ചുവെന്ന് മോദി പറഞ്ഞു.

രാജ്യത്തെ സ്വയം പര്യാപ്തമാക്കാന്‍ എന്‍ഡിഎ പരിശ്രമിക്കുമെന്നും മോദി വ്യക്തമാക്കി. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റും. അതില്‍ നിന്ന് പിന്നോട്ടില്ല. തന്റെ സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുക. 2014ല്‍ അഴിമതി കൊടികുത്തി വാഴുന്ന സമയത്താണ് ഞങ്ങള്‍ അധികാരത്തിലെത്തിയത്. ഇത്തവണ ജനങ്ങളെ സമീപിച്ചത് ഞങ്ങള്‍ ചെയ്ത കാര്യങ്ങളുമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അമ്മയുടെ വിയോഗത്തിന്റെ വേദന എന്താണെന്ന് തിരഞ്ഞെടുപ്പ് സമയത്ത് അറിഞ്ഞിട്ടില്ല. ഈ രാജ്യത്തെ സ്ത്രീകളില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹം കൊണ്ടാണതെന്നും മോദി പറഞ്ഞു. അമ്മ മരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ആ വിയോഗത്തിന്റെ വേദന താന്‍ അറിഞ്ഞതേയില്ല, ജനങ്ങള്‍അതിന് അനുവദിച്ചില്ലെന്നും മോദി പറഞ്ഞു. അഴിമതിക്കെതിരെയുള്ള സന്ധിയില്ലാ സമരം തുടരും. അത് വളരെ ദുഷ്‌കരമേറിയതായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+