രാഹുല്‍ ഗാന്ധി റീലോഞ്ച്ഡ്, റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍; പ്രിയങ്കയെത്തുമോ വയനാട്ടില്‍
ന്യൂഡല്‍ഹി: പരാജയപ്പെട്ട നേതാവായി രാഹുല്‍ ഗാന്ധി മുദ്രകുത്താനുള്ള ബിജെപി ശ്രമങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയിരിക്കുകയാണ്. വയനാട്ടിലും റായ്ബറേലിയിലും രെക്കോര്‍ഡ് മാര്‍ജിനിലാണ് ഇത്തവണ രാഹുല്‍ ഗാന്ധി വിജയിച്ചത്. നിരവധി ഘടകങ്ങള്‍ ഇത്തവണ രാഹുലിന് അനുകൂലമായി വന്നിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷം പിന്നിട്ടിരിക്കുകയാണ്.
ലീഡ് നില മറികടക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇതോടെ യുഡിഎഫ്. അതേസമയം യുപിയില്‍ മോദിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ലീഡാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം റായ്ബറേലിയില്‍ 2,27535 വോട്ടിനാണ് രാഹുല്‍ ഗാന്ധി ദിനേഷ് പ്രതാപ് സിംഗിനെതിരെ ലീഡ് ചെയ്യുന്നത്.

റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ആദ്യമായിട്ടാണ് മത്സരിച്ചത്. ഇരും കൈയ്യും നീട്ടി അദ്ദേഹത്തെ ജനങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ രാഹുല്‍ നില്‍ക്കുന്നത്. ദിനേഷ് പ്രതാപ് സിംഗ് യോഗി സര്‍ക്കാരിലെ മന്ത്രി കൂടിയാണ്.
എസ്പി-കോണ്‍ഗ്രസ് സഖ്യം രാജ്യത്തെ ഏറ്റവും വലിയ സീറ്റില്‍ വലിയ തരംഗമുണ്ടായപ്പോള്‍ രാഹുലും അതിനൊപ്പം തന്നെ നേട്ടമുണ്ടാക്കുകയായിരുന്നു. അതേസമയം രണ്ട് വന്‍ ജയങ്ങളോടെ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ മറ്റൊരു ആശയക്കുഴപ്പം കൂടി വന്നെത്തും. ഏതെങ്കിലും ഒരു മണ്ഡലം രാജിവെക്കേണ്ട സാഹചര്യം. വയനാട്ടില്‍ രാജിവെച്ച് രാഹുല്‍ റായ്ബറേലിയിലേക്ക് ചേക്കേറുമോ എന്നതാണ് ചോദ്യം.
റായ്ബറേലി കോണ്‍ഗ്രസിന്റെ കോട്ടയാണ്. അത് ഗാന്ധി കുടുംബത്തിന് വിട്ടുപോകാന്‍ സാധിക്കില്ല. അമേഠിയെ രാഹുല്‍ ഗാന്ധി കൈവിട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് വലിയ രീതിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ അപ്രതീക്ഷിതമായി നേടിയ വന്‍ വിജയം മണ്ഡലത്തില്‍ തുടരാന്‍ രാഹുലിനെ പ്രേരിപ്പിച്ചേക്കാം. സോണിയയുടെ മണ്ഡലം എന്ന നിലയില്‍ കൈവിടാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ മറ്റൊരാളെ വയനാട്ടില്‍ നിര്‍ത്തുന്നതാവും ഏറ്റവം ഉചിതം. അങ്ങനെയെങ്കില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനായി കളത്തിലിറങ്ങുമോ എന്നതാണ് പ്രധാന ചോദ്യം.
പ്രിയങ്കയെയും നേരത്തെ എഐസിസി നേതൃത്വം മത്സരിക്കാന്‍ നിര്‍ബന്ധിച്ചതാണ്. എന്നാല്‍ അവര്‍ തയ്യാറായില്ല. രാഹുല്‍ വയനാട്ടില്‍ നിന്ന് പിന്‍മാറാന്‍ കേരള ഘടകം സമ്മതിക്കുമെന്ന് കരുതാനാവില്ല. ബദലായി പ്രിയങ്കയെ മത്സരിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടേക്കും. ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ രാഹുലിന്റെ അത്രയും വലിയ ക്രൗഡ് പുള്ളര്‍ കേരളത്തില്‍ ഇല്ലാത്തത് കൊണ്ട് ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ എന്ന ആവശ്യം മാത്രമാകും കേരള ഘടകത്തിന് മുന്നിലുണ്ടാവുക. അത് പ്രിയങ്ക മാത്രമാണ്.
അതേസമയം ഇത്തവണ രാഹുലിന്റെ പ്രചാരണം വിജയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭാരത് ജോഡോ യാത്രയാണ്. രാഹുല്‍ ഗാന്ധി ഈ യാത്രയിലൂടെ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി. യുപിയില്‍ ആര്‍എസ്എസ് അടക്കം പ്രചാരണത്തിനിറങ്ങാത്തതും ഇന്ത്യ സഖ്യത്തെ സഹായിച്ചിട്ടുണ്ട്.












Click it and Unblock the Notifications