ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കനത്ത തിരിച്ചടി. 400 പ്ലസ് സീറ്റുകള്‍ ലഭിക്കും എന്ന അവകാശവാദവുമായി ഇറങ്ങിയ എന്‍ഡിഎക്ക് 300 സീറ്റ് പോലും തികയ്ക്കാനായിട്ടില്ല. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.
ദേശീയ അംഗീകാരമുള്ള ആറ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ 744 പാര്‍ട്ടികളില്‍ നിന്ന് 8360 സ്ഥാനാര്‍ത്ഥികളാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 140 കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്തെ 97 കോടി വോട്ടര്‍മാരില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 61.2 കോടി പേരാണ്. ഇതില്‍ തന്നെ 31.2 കോടി പേര്‍ സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലേറുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാല്‍ ബിജെപിക്കെതിരെ വിശാല ഐക്യം എന്ന ആശയത്തില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യാ സഖ്യത്തിന്റെ ലേബലിലാണ് പ്രതിപക്ഷം അണിനിരന്നത്.
കേവല ഭൂരിപക്ഷം എന്ന 272 സീറ്റ് മാര്‍ജിനിലേക്ക് ആര് എത്തും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 353 സീറ്റും 44.90 ശതമാനം വോട്ടും നേടിയാണ് തുടര്‍ഭരണം സാധ്യമാക്കിയത്. അന്ന് പ്രധാന പ്രതിപക്ഷ മുന്നണിയായ യുപിഎക്ക് ലഭിച്ചത് 93 സീറ്റും 29 ശതമാനം വോട്ടുവിഹിതവുമാണ്. മറ്റുള്ളവര്‍ 97 സീറ്റും 26.10 ശതമാനം വോട്ടും സ്വന്തമാക്കി.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ എന്നീ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ ഫലം ജൂണ്‍ രണ്ടിന് പുറത്ത് വന്നിരുന്നു. ആന്ധ്രാപ്രദേശിലേയും ഒഡിഷയിലേയും ഫലങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. ഇതില്‍ ആന്ധ്രയില്‍ ടിഡിപിയും ഒഡീഷയില്‍ ബി ജെ പിയും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. കൂടുതല്‍ തിരഞ്ഞെടുപ്പ് വാർത്തകളുടെ തത്സമയ വിവരങ്ങളിലേക്ക്..
12:29 AM, 7 Jun
പഞ്ചാബ്
കങ്കണയെ മര്‍ദ്ദിച്ചത് നിര്‍ഭാഗ്യകരം
ബിജെപി എംപി കങ്കണ റണാവത്തിനെതിരായ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ പെരുമാറ്റം നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മണ്ഡിയിലെ മണ്ഡിയിലെ കങ്കണയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന വിക്രമാദിത്യ സിംഗ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
11:51 PM, 6 Jun
മഹാരാഷ്ട്ര
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പാര്‍ട്ടി നേതാവ് ഡെറക് ഒബ്രിയാനും ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി.
11:01 PM, 6 Jun
ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് ഗെബ്രിയേസസിന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
10:49 PM, 6 Jun
ബിഹാര്‍
നിതീഷ് നയിക്കട്ടെ
2025 ലെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം മത്സരിക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി.
10:33 PM, 6 Jun
രാഹുലിനെ തള്ളി ഗോയല്‍
രാഹുല്‍ ഗാന്ധിയുടെ ഓഹരി വിപണി അഴിമതി ആരോപണം തള്ളി പിയൂഷ് ഗോയല്‍. ഏപ്രില്‍, മെയ് മാസങ്ങളില്‍ വിപണി കുതിച്ചുയരുമ്പോള്‍ വിദേശികള്‍ വിപണിയില്‍ വിറ്റഴിക്കുകയും ഇന്ത്യന്‍ നിക്ഷേപകര്‍ അത് മുതലെടുത്ത് വാങ്ങുകയും ചെയ്തു. കഴിഞ്ഞ 2 മാസത്തെ ഈ വളര്‍ച്ചയുടെ നേട്ടം ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ലഭിച്ചെന്നും ഗോയല്‍
10:25 PM, 6 Jun
പഞ്ചാബ്
കങ്കണയെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം
#WATCH | On Kangana Ranaut slapped by CISF woman constable, DSP Punjab Police, KS Sandhu says, "...We received a complaint of what happened inside (the airport)...The footage is being checked. CISF has given us the information..." pic.twitter.com/TatcihKcVC
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി. ഇന്ത്യ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമെന്നും വിശദീകരണം
5:25 PM, 6 Jun
സ്വതന്ത്രവും നീതിപൂർവവുമായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനായത് സന്തോഷകരമാണ്. സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടപടികൾ പൂർത്തിയായതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
5:24 PM, 6 Jun
സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് നടപടികൾ വിജയകരമായി പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവരെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യപ്രക്രിയയുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
3:44 PM, 6 Jun
ജാതി സെൻസസ് നടപ്പാക്കണമെന്നും അഗ്നിവീർ പദ്ധതി നിര്‍ത്തലാക്കണമെന്നും നിർദ്ദേശിച്ച് ജെഡിയു
12:17 PM, 6 Jun
ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അനില്‍ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്. നാടുമായി ഒരു ബന്ധവുമില്ലാത്തയാളാണ് അനിലെന്നും ബിജെപിയുടെ വോട്ട് പോലും അദ്ദേഹത്തിന് കിട്ടിയില്ലെന്നും ജോര്‍ജ്.
11:21 AM, 6 Jun
4 ക്യാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിയും വേണമെന്നാണ് ജെ ഡി യു ആവശ്യം. റെയിൽവേ, കാർഷിക വ്യവസായം, ഗ്രാമവികസന മന്ത്രാലയങ്ങൾ എന്നിവയാണ് ഇവർ നോട്ടമിട്ടുന്നു. കൂടാതെ, എന്‍ ഡി എ കണ്‍വീനർ സ്ഥാനം, എൻ ഡി എ സർക്കാരിന് മിനിമം പൊതുപരിപാടി വേണമെന്നും ജെ ഡി യു ആവശ്യപ്പെട്ടിട്ടുണ്ട്.
10:52 AM, 6 Jun
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറിയേക്കും. നദ്ദയെ രാജ്യസഭ നേതാവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാൻ ബിജെപി അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്.
10:22 AM, 6 Jun
ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക പാക്കേജും സംസ്ഥാന തലസ്ഥാനമായി അമരാവതി വികസിപ്പിക്കുന്നതിനുള്ള ഫണ്ടും ടി ഡി പി ആവശ്യപ്പെട്ടിട്ടുണ്ട്.
9:38 AM, 6 Jun
റോഡ് ഗതാഗതം, കൃഷി, ഗ്രാമീണ വികസനം, ഐടി കമ്മ്യൂണിക്കേഷൻസ്, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം ആന്‍ഡ് അർബന്‍ ഡവലപ്പ്മെന്റ് തുടങ്ങിയ ക്യാബിനറ്റ് പദവികളും ധനവകുപ്പില്‍ സഹമന്ത്രിസ്ഥാനവുമായി ടി ഡി പി നോട്ടമിടുന്നത്
8:42 AM, 6 Jun
മൂന്നാം മോദി മന്ത്രിസഭയിൽ സ്പീക്കർ പദവിക്ക് പുറമെ എട്ട് മന്ത്രിസ്ഥാനങ്ങൾ ടി ഡി പി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്
7:58 AM, 6 Jun
എൻ ഡി എയുടെ 292 സീറ്റുകളിൽ ബി ജെ പി 240, ടി ഡി പി 16, ജെ ഡി യു 12, ശിവസേനയ്ക്ക് ഏഴ്, ലോക് ജനശക്തി പാർട്ടി-രാംവിലാസ് (എൽ ജെ പി-രാംവിലാസ്) അഞ്ച് എന്നിവരാണ് പ്രധാനികള്‍.
7:27 AM, 6 Jun
ടി ഡി പി, ജെ ഡി യു, എല്‍ ജെ പി, ശിവസേന തുടങ്ങിയ പ്രധാന സഖ്യ കക്ഷികള്‍ മുതല്‍ ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോർച്ച വരെ മന്ത്രി സ്ഥാനത്തിനും പ്രധാന വകുപ്പുകള്‍ക്കുമുള്ള സമ്മർദ്ദം ചെലുത്തുകയാണ്.
7:01 AM, 6 Jun
രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ചാല്‍ കെ മുരളീധരന് സാധ്യത
Uttar Pradesh: Samajwadi Party (SP) leader Shivpal Yadav says, "This is the victory of the workers of the Samajwadi Party and the people of the entire state, I thank them..." pic.twitter.com/38nohk6h66— ANI (@ANI) June 5, 2024
11:51 PM, 5 Jun
ഉത്തർ പ്രദേശ്
ഭരണഘടന സംരക്ഷിക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തു
ഭരണഘടനയും സംവരണവും സംരക്ഷിക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും സാമൂഹ്യനീതിക്ക് വേണ്ടി തുറന്ന പാത നേതാജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്നും അഖിലേഷ് യാദവ്
11:26 PM, 5 Jun
മധ്യപ്രദേശ്
ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോ
#WATCH | Former Madhya Pradesh CM and BJP leader Shivraj Singh Chouhan holds a roadshow in Vidisha.
ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. ഇന്ത്യയുമായുള്ള ശക്തമായ സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ഹരിത പരിവര്‍ത്തനത്തിനായുള്ള മോദിയുടെ അഭിലാഷ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ ഡെന്മാര്‍ക്ക് തയ്യാറാണ് എന്നും മെറ്റെ ഫ്രെഡറിക്സന്‍
9:42 PM, 5 Jun
ഉത്തർ പ്രദേശ്
ഫൈസാബാദില്‍ (അയോധ്യ) ജയിച്ച സമാജ്വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് സംസാരിക്കുന്നു
ഫൈസാബാദില്‍ (അയോധ്യ) ജയിച്ച സമാജ്വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് സംസാരിക്കുന്നു
#WATCH | Ayodhya, Uttar Pradesh: Samajwadi Party's winning candidate from Faizabad (Ayodhya) Awadhesh Prasad says, "This election has not been won by us but by the people of Ayodhya. Have they (BJP) brought Ram? These are not the people who have brought Ram, these are the people… pic.twitter.com/6iAZL6jfjU
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി (കോണ്‍ഗ്രസ്), എംകെ സ്റ്റാലിന്‍, ടി ആര്‍ ബാലു (ഡിഎംകെ), ചമ്പൈ സോറന്‍, കല്‍പ്പന സോറന്‍ (ജെഎംഎം), ശരദ് പവാര്‍, സുപ്രിയ സുലെ (എന്‍സിപി (എസ്പി)) അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ് (എസ്പി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), തേജസ്വി യാദവ് (ആര്‍ജെഡി), സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത് (ശിവസേന-യുബിടി), ഒമര്‍ അബ്ദുള്ള (ജെകെഎന്‍സി), സീതാറാം യെച്ചൂരി (സിപിഎം), ഡി രാജ (സിപിഐ), എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി) സഞ്ജയ് സിംഗ്, രാഘവ് ചദ്ദ (എഎപി), പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്ലീം ലീഗ്)എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
8:38 PM, 5 Jun
ഇന്ത്യ മുന്നണിയുടെ യോഗം അവസാനിച്ചു
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗം അവസാനിച്ചു. ജനവിധി മോദിക്കെതിരാണ് എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
8:02 PM, 5 Jun
യോഗത്തിന് ശേഷം എന്‍ഡിഎ നേതാക്കള്‍
7:22 PM, 5 Jun
നരേന്ദ്ര മോദി എന്‍ഡിഎയുടെ ലോക്‌സഭാ കക്ഷി നേതാവ്
നരേന്ദ്ര മോദി എന്‍ഡിഎയുടെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടെന്ന് അമിത് ഷാ. കഴിഞ്ഞ 10 വര്‍ഷം മോദിയുടെ ദര്‍ശനാത്മക നേതൃത്വത്തിന് കീഴില്‍ വലിയ തോതിലുള്ള വികസനത്തിന്റെയും ക്ഷേമത്തിന്റെയും യുഗമായി വേറിട്ടുനില്‍ക്കുന്നു. എന്‍ഡിഎ പുതിയ ശക്തിയോടും ആവേഗത്തോടും കൂടി രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
6:21 PM, 5 Jun
ഇന്ത്യാ സഖ്യയോഗത്തിന് എത്തിയ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും
CPP chairperson Sonia Gandhi and party leaders Rahul Gandhi and Priyanka Gandhi Vadra arrive for the meeting of the INDIA alliance at the residence of party president Mallikarjun Kharge pic.twitter.com/jDwoHCTkB7— ANI (@ANI) June 5, 2024
5:31 PM, 5 Jun
എന്‍ഡിഎ യോഗം പൂര്‍ത്തിയായി
എന്‍ഡിഎ കക്ഷികള്‍ പിന്തുണാകത്ത് സമര്‍പ്പിക്കുമെന്ന് ബിജെപി. ഇന്ന് തന്നെ രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും
READ MORE
12:31 AM, 4 Jun
വോട്ടെണ്ണല്‍ എട്ട് മണിക്ക്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. അതിന് ശേഷം ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങും. ആദ്യ ഫലസൂചനകള്‍ ഒമ്പത് മണിയോടെ ലഭ്യമാകും. 11 മണിയോടെ ചിത്രം വ്യക്തമാകും
12:35 AM, 4 Jun
ആന്ധ്ര പ്രദേശ്
ഒഡിഷയും ആന്ധ്രയും എങ്ങോട്ട്
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡിഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലവും പുറത്ത് വരും. ഒഡിഷയിലെ 147 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 175 നിയമസഭാ സീറ്റുകളില്‍ ആയിരുന്നു ആന്ധ്രാപ്രദേശില്‍ തിരഞ്ഞെടുപ്പ്
12:37 AM, 4 Jun
1951 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനം
12:41 AM, 4 Jun
പ്ലാന്‍ ബിയുമായി കോണ്‍ഗ്രസ്
പ്രതീക്ഷകള്‍ക്കും വിലയിരുത്തലുകള്‍ക്കും അനുസൃതമായി സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച അടക്കം ബദല്‍ മാര്‍ഗങ്ങള്‍ കോണ്‍ഗ്രസ് തേടുന്നതായി വൃത്തങ്ങള്‍.
5:17 AM, 4 Jun
ഹാട്രിക് വിജയം പ്രതീക്ഷിച്ച് ബിജെപി
ദേശീയ തലത്തില്‍ മൂന്നാമതും അധികാരത്തില്‍ വരുന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. ഡല്‍ഹിയില്‍ വിജയാഘോഷ പരിപാടികള്‍ക്കുള്ള ആലോചന വരെ അവർ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്
5:28 AM, 4 Jun
എക്സിറ്റ് പോളുകള്‍ ഫലിക്കുമോ?
5:44 AM, 4 Jun
ആഘോഷത്തിനൊരുങ്ങി ബിജെപി
#WATCH | Raipur, Chhattisgarh: 201 kg of laddus ordered by BJP leaders and workers to celebrate victory.
2019 ല്‍ ബിജെപിക്ക് തനിച്ച് 303 സീറ്റുകളായിരുന്നു ലഭിച്ചത്. ഇത്തവണ അത് 350 ന് മുകളിലേക്ക് ഉയർത്തുകയാണ് അവരുടെ ലക്ഷ്യം
5:56 AM, 4 Jun
കഴിഞ്ഞ പത്ത് തിരഞ്ഞെടുപ്പുകളുടെ ചരിത്രം അറിയാം
6:01 AM, 4 Jun
52 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ആകെ ലഭിച്ചത്. ഇത് ഇത്തവണ നൂറിന് മുകളിലേക്ക് ഉയർത്തുമെന്നാണ് അവരുടെ അവകാശവാദം
6:06 AM, 4 Jun
നേടിയത് ആരൊക്കെ
6:40 AM, 4 Jun
സ്ട്രോങ്ങ് റൂമുകൾ തുറന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സ്ട്രോങ്ങ് റൂമുകൾ തുറന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ 6,30ഓടെയാണ് തുറന്നത്.
6:46 AM, 4 Jun
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ നേടിയ സീറ്റുകൾ
6:53 AM, 4 Jun
ഗുജറാത്ത്
വോട്ടെണ്ണും മുൻപേ ബിജെപിക്ക് നേട്ടം
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിക്കും മുൻപ് തന്നെ ബിജെപി ഒരു സീറ്റുമായി മുന്നിട്ട് നിൽക്കുകയാണ്. എതിരാളികൾ ഇല്ലാതെ ബിജെപി സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട സൂറത്ത് സീറ്റാണ് ബിജെപിക്ക് മുൻതൂക്കം നൽകുന്നത്.
7:03 AM, 4 Jun
കോൺഗ്രസ് നേതാവ് മനീഷ് തിവാരി സംസാരിക്കുന്നു
#WATCH | Congress MP and party candidate from Chandigarh Manish Tewari says, "..It is Tuesday, Hanuman's day. People have expressed their opinions. The opinions are locked in the EVMs. The EVMs will open and the opinion will come out. Whatever the people's decision will be,… pic.twitter.com/yptpWNkKN4
ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് സ്ട്രീറ്റില്‍ പെട്രോള്‍ ബോംബ് സ്ഫോടനം. 5 പേര്‍ക്ക് പരുക്ക്. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മുമ്പാണ് സ്ഫോടനം നടന്നിരിക്കുന്നത്.
7:28 AM, 4 Jun
പശ്ചിമ ബംഗാള്‍
ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് സൂചന. പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് തിരിയരുതെന്നും, തൃണമൂലിന്റെ കെണിയില്‍ വീഴരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജുംദാര്‍.
7:30 AM, 4 Jun
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണാനായി സ്ട്രോംഗ് റൂമുകള്‍ തുറന്നു.
പോസ്റ്റല്‍ വോട്ടുകള്‍ ആദ്യമെണ്ണും. എട്ടരയോടെ യന്ത്രങ്ങള്‍ തുറന്ന് വോട്ട് എണ്ണിത്തുടങ്ങും. തപാല്‍ വോട്ട് എണ്ണാന്‍ പ്രത്യേക മേശ.
7:32 AM, 4 Jun
വോട്ടെണ്ണും മുൻപേ ഒരു സീറ്റിൽ വിജയം നേടി ബിജെപി; സൂറത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് എതിരാളികൾ ഇല്ലാതെ