കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം മെയ് 16 ന്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അടുത്ത കേന്ദ്ര സര്‍ക്കാരിനെ തീരുമാനിക്കുന്നതിനുള്ള ലോക്‌സഭ സഭ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തയ്യാറായതeയി റിപ്പോര്‍ട്ട്. 2014 മെയ് 16 നായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.

അഞ്ച് ഘട്ടങ്ങളിലായിട്ടായിരിക്കും ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 16 ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും. മെയ് മൂന്നിനായിരിക്കും അവസാനഘട്ട വോട്ടെടുപ്പ്. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയ്യതികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്.

Election Commission of India

ഏപ്രില്‍ 16 ന് നടക്കുന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 124 മണ്ഡലങ്ങളുടെ വിധിയാണ് നിര്‍ണയിക്കപ്പെടുക. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 22 നോ 23 നോ ആയിരിക്കും നടക്കുക. 141 മണ്ഡലങ്ങള്‍ ഈ ദിവസം ജനവിധി തേടും.

മൂട്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 30 ന് ആകാനാണ് സാധ്യത. 107 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് മൂന്നാം ഘട്ടത്തില്‍ നടക്കുക. നാലാം ഘട്ടത്തില്‍ 85 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് ഏഴിന് നടക്കും. മെയ് 13 ന് നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പില്‍ 86 മണ്ഡലങ്ങളാണ് ജനവിധി തേടുക.

ഏതൊക്കെ സംസ്ഥാനങ്ങളില്‍ ഏതൊക്കെ ദിനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന കാര്യത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി മെയ് 31 ന് അവസാനിക്കും. ജൂണ്‍ 1 ന് തന്നെ പുതിയ സഭ ചേരുമെന്നാണ് റിപ്പോര്‍ട്ട്‌

English summary
The Election Commission of India has fixed the schedule of the Lok Sabha elections this year. According to sources, the commission has fixed five phases for the high-profile polls starting on April 16 and continuing till May 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X